Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

എനിക്ക് താൽക്കാലികമായ സമാശ്വാസം’ ചാനലുകൾ തന്നിട്ടുണ്ട്; ഈ വ്യാഖ്യാനം അതീവ കൗതുകകരമായിരിക്കുന്നുവെന്നു പറയാതെ വയ്യ; ഞാൻ ഒരു കേസിലും പ്രതിയല്ല; തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷത്തോട് സഹകരിക്കാൻ എന്തിനു മടിക്കണം എന്നാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്; അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല; ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല; തുറന്നടിച്ച് തോമസ് ഐസക്ക്

11 OCTOBER 2022 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു...

200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ

നിലപാട് മാറ്റമില്ല, നടന്നതാണ് പറഞ്ഞത്.. ഷിംജിതയ്ക്ക് വേണ്ടി കൗണ്ടർ പരാതി

പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...

കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങളിൽക്കൂടി ശുദ്ധ ജല പ്ലാന്റുകൾ സ്ഥാപിച്ച് യു എസ് ടി 

കിഫ്‌ബി മസാല ബോണ്ട് കേസിൽ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി പറഞ്ഞിരുന്നു . ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യവുമായി ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഇതോടെ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്‌ബിയും ഇ ഡിക്കെതിരെ ഹൈക്കോടതിയിലേക്ക് പോയിരുന്നു.

കഴിഞ്ഞ ദിവസം ഈ കേസിൽ വിധി വന്നിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് തോമസ് ഐസക്കിന് തുടർ സമൻസുകൾ അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്.തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം എന്നാണ് അതിനെ ചാനലുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വനിരക്കുകയാണ് ഡോ .തോമസ് ഐസക്ക്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

എനിക്ക് താൽക്കാലികമായ സമാശ്വാസം’ ചാനലുകൾ തന്നിട്ടുണ്ട്. ഈ വ്യാഖ്യാനം അതീവകൗതുകകരമായിരിക്കുന്നുവെന്നു പറയാതെ വയ്യ. ഞാൻ ഒരു കേസിലും പ്രതിയല്ല. എന്തെങ്കിലും കുറ്റം ചെയ്തൂവെന്ന് ഇതുവരെ ഇഡിക്കും ആക്ഷേപമില്ല. എങ്കിലും 10 വർഷത്തെ ഒട്ടേറെ വ്യക്തിപരമായ വിവരങ്ങൾ സംബന്ധിച്ച് ഒരു ഡസൻ പ്രസ്താവനകൾ ഇഡി ആവശ്യപ്പെട്ടു. മസാലബോണ്ട് കിഫ്ബി വായ്പയെടുത്തിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടേയുള്ളൂ. അപ്പോൾ പിന്നെ എന്തിനാണ് 10 വർഷത്തെ കണക്കുകൾ?

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷത്തോട് സഹകരിക്കാൻ എന്തിനു മടിക്കണം എന്നാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല. പക്ഷേ പ്രഥമദൃഷ്ട്യാപോലും എനിക്കെതിരെ കേസ് ഇല്ലാത്ത കാര്യത്തിൽ ഇത്തരത്തിലുള്ള വിവരാന്വേഷണങ്ങൾ എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അതിനുള്ള അവകാശം ഇഡിക്ക് ഇല്ല. ഭരണഘടന ചില ജനാധിപത്യ അവകാശങ്ങൾ പൗരന്മാർക്ക് ഉറപ്പുതരുന്നുണ്ട്. അവ സംരക്ഷിക്കാൻവേണ്ടി പോരാടുക തന്നെ ചെയ്യും.

എനിക്ക് ആദ്യം അയച്ച സമൻസിൽ നീണ്ട സ്ഥിതിവിവര കണക്കുകളൊന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ഒരാഴ്ച കഴിഞ്ഞുള്ള രണ്ടാമത്തെ സമൻസിലാണ് ഈ നീണ്ട ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. എന്നെ അറിയിക്കുന്നതിനു മുമ്പ് പത്രക്കാരെ അറിയിച്ചതു ശരിയല്ലായെന്ന എന്റെ പ്രതികരണം മാത്രമാണ് ഈ രണ്ട് സമൻസുകൾക്ക് ഇടയിൽ ഉണ്ടായിട്ടുള്ളത്. ഇഷ്ടക്കേട് തോന്നിയാൽ തങ്ങൾക്ക് എന്തും ചെയ്യാമെന്ന ധാരണ അന്വേഷണ ഏജൻസികൾക്കു വേണ്ട.

കിഫ്ബി കേരളത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ്. ഒരു ധനകാര്യ സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം വിശ്വാസ്യത ഏറ്റവും പ്രധാനമാണ്. അതു നശിപ്പിക്കാൻ വേണ്ടിയുള്ള സംഘടിത പരിശ്രമമാണ് കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മുമ്പ് ചോദിച്ച ചോദ്യം തന്നെ ആവർത്തിക്കുകയും ചിലപ്പോൾ പ്രത്യേകിച്ചൊന്നും ചോദിക്കാതെ തിരിച്ചുവിടുകയും ചെയ്യുന്ന രീതി ദേശദ്രോഹമാണ്.

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പൂർണ്ണ ഉത്തരവ് സൈറ്റിൽ വന്നിട്ടില്ല. ഓപ്പറേറ്റീവ് പാർട്ട് മാത്രമേ കോടതിയിൽ വായിച്ചുള്ളൂ. അതിൽ രണ്ട് മാസത്തേക്ക് സമൻസ് അയക്കുന്നതിനു സ്റ്റേ നൽകിയിരിക്കുന്നു. ഫെമ നിയമലംഘനമാണല്ലോ അന്വേഷണ വിഷയം. രണ്ട് വർഷത്തോളം അന്വേഷിച്ചിട്ടും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. ഇഡി ആകെ ചെയ്യേണ്ടിയിരുന്നത് ഫെമയുടെ റെഗുലേറ്ററായ റിസർവ്വ് ബാങ്കിനോട് അഭിപ്രായം ആരായുകയാണ്. കിഫ്ബിക്ക് എൻഒസി നൽകിയിരുന്നോ?

അതിനെ തുടർന്ന് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണോ ബോണ്ടുകൾ ഇറക്കിയത്? ഈ ബോണ്ട് വഴി സമാഹരിച്ച പണം എങ്ങനെ വിനിയോഗിച്ചൂവെന്നതു സംബന്ധിച്ച് മാസംതോറും കിഫ്ബി റിപ്പോർട്ട് നൽകുന്നുണ്ടോ? നിശ്ചയമായും ഇതിനൊക്കെ ഉത്തരം റിസർവ്വ് ബാങ്കിന് ഉണ്ടാവും. അതു തേടാൻ റിസർവ്വ് ബാങ്കിനെക്കൂടി സ്വമേധായ കോടതി കക്ഷി ചേർത്തിരിക്കുകയാണ്.

ഫെമ ലംഘത്തെ സംബന്ധിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ട്. സി&എജി റിപ്പോർട്ടിലും പരാമർശമുണ്ട്. അതുകൊണ്ട് തങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ അധികാരമുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിൽ ഇഡി വാദിച്ചത്. കോടതി ഇഡിയുടെ നിലപാട് തള്ളിയതിന്റെ ന്യായം എന്തെന്ന് നാളെ പൂർണ്ണവിധി വരുമ്പോൾ അറിയാം.

ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല എന്നിരിക്കിലും Live Law, Bar& Bench തുടങ്ങിയ Law Reporting പോർട്ടലുകൾ പ്രസിദ്ധീകരിച്ച കോടതിയുടെ സുപ്രധാനമായ നിഗമനങ്ങൾ ഉണ്ട്. "Although the enquiry by the ED is not liable to be interdicted, there is no justification for petitioners to be repeatedly summoned by the officers of the ED,"
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിശ്ചിത വിഷയങ്ങളിൽ അന്വേഷണ അധികാരമുണ്ട് എന്നുവെച്ച് എന്തും ചെയ്യാനാകില്ല എന്ന പരാമർശം അതീവ പ്രാധാന്യമുള്ള ഒന്നാണ് എന്നു പറയേണ്ടതില്ല. കോൺസ്റ്റിറ്റ്യൂഷണൽ മൂല്യങ്ങൾ അങ്ങനെ അട്ടിമറിക്കപ്പെടാൻ പാടില്ല എന്ന അതീവ പ്രാധാന്യമുള്ള പരാമർശമാണിത്.എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു...  (30 minutes ago)

പ്രകമ്പനം ജനുവരി 30ന്: റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു...  (37 minutes ago)

200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന  (45 minutes ago)

സമനില തെറ്റി ഷിംജിത  (53 minutes ago)

പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മ  (1 hour ago)

കാണാതായ 18കാരിയുടെയും 24കാരന്റെയും മൃതദേഹങ്ങള്‍ ക്ഷേത്രത്തിന് പിന്നില്‍ നിന്നും കണ്ടെത്തി  (1 hour ago)

സൗദിയിൽ ഇതൊന്നും നടക്കില്ല പ്രവാസികൾക്ക് WARNING ഷെയ്ഖ് അബ്ദുല്ലത്തീഫ് കലിപ്പിൽ അനുസരിച്ചില്ലെങ്കിൽ പുറത്താകും..!  (2 hours ago)

Collector കാവിപ്പതാകയുമായി കളക്ടർ  (3 hours ago)

എടത്വ, ചമ്പക്കുളം നിവാസികൾക്ക് 16.5  ലക്ഷം രൂപ ചെലവിൽ രണ്ട്  ജലശുദ്ധീകരണ  പ്ലാന്റുകൾ  കൈമാറി    (3 hours ago)

യുഎസ് യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക്  (3 hours ago)

ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു...  (4 hours ago)

V Sivankutty- സഭയില്‍ താരം മന്ത്രി ശിവന്‍കുട്ടി  (4 hours ago)

മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്  (4 hours ago)

ഉണ്ണികൃഷ്ണൻ പിടിയിൽ മുബൈലിട്ട് തൂക്കി..! ഞാൻ അയാളെ കണ്ടിരുന്നു സാറെ ഞെട്ടലിൽ അയൽവാസികൾ..!!  (4 hours ago)

സാർ...സാർ ...സഭയിൽ കത്തികയറാൻ നോക്കി വീണാ ജോർജ്ജ്.! മൈക്ക് തൂക്കി സതീശൻ അലകൽ തുടങ്ങി..!  (5 hours ago)

Malayali Vartha Recommends