എൽദോസ് കുന്നപിള്ളിക്കെതിരായ അധ്യാപികയുടെ പരാതി; എംഎല്‍എയ്‌ക്കെതിരെ കേസെടുത്തേക്കും, പരാതിക്കാരി ഇന്ന് മൊഴി നല്‍കും

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്ക്ക് കുരുക്ക് മുറുകുന്നു. ഇന്ന് എംഎൽഎ മർദിച്ചെന്ന പരാതിയിൽ സുഹൃത്തായ സ്ത്രീ ഇന്നു പൊലീസിന് വിശദമായ മൊഴി നൽകും. സംഭവ ദിവസം കോവളത്ത് വെച്ച് ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദിച്ചെന്നാണ് സ്ത്രീയുടെ പരാതിയിൽ പറയുന്നത്. എന്നാൽ പരാതിയിൽ ഇവർ ഉറച്ചു നിന്നാൽ എംഎൽഎക്ക് എതിരെ കേസ് എടുത്തേക്കുമെന്നാണ് സൂചന.
അതേസമയം നേരത്തെ പരാതി നൽകിയ സ്ത്രീ മൊഴി നൽകാൻ തയ്യാറായിരുന്നില്ല എന്നാണ് സംഭവത്തിൽ കേസെടുക്കാൻ വൈകിയതിലെ പൊലീസ് വിശദീകരണം. ഇനി പരാതിയിൽ ഇവർ ഉറച്ചു നിന്നാൽ എംഎൽഎക്ക് എതിരെ കേസ് എടുത്തേക്കും. മാത്രമല്ല സ്ത്രീയെ കാണാൻ ഇല്ലെന്നു ഉന്നയിച്ച് ഒരു സുഹൃത്ത് പൊലീസിനെ സമീപിച്ചിരുന്നു. പക്ഷേ പരാതിക്കാരിയായ സ്ത്രീ പൊലീസിൽ ഇന്നലെ നേരിട്ട് എത്തി.
എന്നാൽ ഇതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും, പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് പ്രതികരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. സംഭവത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്.
പിന്നാലെ പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറി. എങ്കിലും മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















