ഈ വിജയൻ എന്ത് തോൽവിയാണ് !മുഖ്യമന്ത്രിയ്‌ക്കെതിരെ സർക്കാർ ഉദ്യോഗസ്ഥരും; മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ യഞ്ജം പാളി,കെട്ടിക്കിടക്കുന്നത് അഞ്ചര ലക്ഷത്തോളം ഫയലുകൾ

കേരളം മുഖ്യമന്ത്രി പിണറായി വിജയ്‌നറെ എല്ലാ പണികളും പാളുകയാണ്. നിലവിൽ സര്‍ക്കാര്‍ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീര്‍പ്പാക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടിയും പാളിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ സെപ്തംബര്‍ മുപ്പതിനകം ഫയൽ തീര്‍പ്പാക്കാൻ കര്‍ശന നിര്‍ദ്ദേശം നൽകിയിരുന്നെങ്കിലും ഇതുവരെ പകുതി ഫയലുകളിൽ പോലും തീര്‍പ്പുണ്ടായില്ല. സമയ പരിധി ഒരുമാസം കൂടി നീട്ടി ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ ആലോചനയിൽ ഉള്ളത്.
നേരത്തെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന വിഖ്യാത പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഫയൽ തീര്‍പ്പാക്കൽ തീവ്ര യജ്ഞം പ്രഖ്യാപിച്ചത്. മാത്രമല്ല ജൂൺ 15 മുതൽ സെപ്തംബര്‍ 30 വരെ തീരുമാനിച്ചത് പ്രത്യേക കര്‍മ്മ പദ്ധതി. എന്നാൽ സമയപരിധി തീര്‍ത്ത് പത്ത് ദിവസം കൂടി പിന്നിടുമ്പോൾ സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിതി പരിതാപകരമാണ്.
https://www.facebook.com/Malayalivartha






















