മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു കോടികൾ കിട്ടിയ സ്പ്രിൻക്ലർ ഇടപാടിൽ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മാറി നിൽക്കുകയാണ് മുഖ്യമന്ത്രി; വിശ്വസ്തനായി എല്ലാം സഹിച്ചും ക്ഷമിച്ചും പിടിച്ചുനിന്ന ശിവശങ്കറിനു സംരക്ഷണവും കോടികളുടെ പ്രതിഫലവും കിട്ടി; സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹ'ത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സ്വപ്‍ന സുരേഷ്

സ്വർണ്ണ കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ എഴുതിയിരിക്കുകയാണ് നിർണ്ണായകമായ പല വെളിപ്പെടുത്തലുകളും സ്വപ്ന ആ പുസ്തകത്തിൽ നടത്തിയിരിക്കുകയാണ്. ഇന്നലെ അതുമായി ബന്ധപെട്ടു പ്രസക്തമായ പല വെളിപ്പെടുത്തലുകളും പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു വെളിപ്പെടുത്തൽ കൂടെ വന്നിരിക്കുകയാണ്.
2016–20 കാലയളവിൽ മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടുമാണ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ‘ഡീലുകൾ’ നടത്തിയിരുന്നതെന്നും അവയ്ക്കെല്ലാം കമ്മിഷൻ പ്രധാനമായിരുന്നെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. 2018ലെ പ്രളയകാലം ശിവശങ്കറിന് ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ വിളവെടുപ്പു കാലമായിരുന്നുവെന്നും സ്വപ്ന തന്റെ ബുക്കിൽ ആരോപിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു കോടികൾ കിട്ടിയ സ്പ്രിൻക്ലർ ഇടപാടിൽ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മാറി നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്നും സ്വപ്ന പറഞ്ഞിരിക്കുന്നു. വിശ്വസ്തനായി എല്ലാം സഹിച്ചും ക്ഷമിച്ചും പിടിച്ചുനിന്ന ശിവശങ്കറിനു സംരക്ഷണവും കോടികളുടെ പ്രതിഫലവും കിട്ടിയെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്.സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നതിനായി എൻഐഎയെ കൊണ്ടുവന്നത് എം. ശിവശങ്കറിന്റെ ക്രിമിനൽ ബുദ്ധിയായിരുന്നു.
ശിവശങ്കറിന് ഈ ഏജൻസിയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. തന്നെ കുരുക്കാനായിരുന്നു ശിവശങ്കറിന്റെ ശ്രമം. ഇതുപ്രകാരമാണു മുഖ്യമന്ത്രി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടു കത്തയച്ചതെന്നും സ്വപ്ന ആരോപിക്കുന്നു. സന്ദീപിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്ത ഉടനെ കെഎസ്ആർടിസിയുടെ കാർബൺ പരിശോധനയുടെ കരാർ നൽകാനും ശിവശങ്കർ ഇടപെടുകയുണ്ടായി . കള്ളപ്പണം വെളിപ്പിക്കാനുള്ള പദ്ധതിയായിരുന്നു അതെന്നും സ്വപ്ന ആത്മകഥയിൽ വ്യക്തമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചെന്നും ആ വിഷയത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന തന്റെ ആത്മകഥയിൽ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ.ടി.ജലീൽ തുടങ്ങിയവരൊക്കെ പല തരത്തിലും വിധത്തിലും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചരക്കുകൈമാറ്റങ്ങളുടെ (കൺസൈൻമെന്റ്) ഭാഗമായിരുന്നുവെന്ന ഗുരുതര ആരോപണവും സ്വപ്ന ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















