Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ല! മാന്യതയില്ലാതെയാണ് ഇ.ഡി അന്ന് പെരുമാറിയത്; ഇ.ഡി നടത്തുന്നത് കിഫ്ബിയെ തകർക്കാനുള്ള ശ്രമം... മൗലിക അകാശങ്ങളെ ഹനിക്കാൻ ഇഡി ശ്രമിക്കുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന് മുൻമന്ത്രി തോമസ് ഐസക്

11 OCTOBER 2022 09:42 AM IST
മലയാളി വാര്‍ത്ത

മാന്യതയില്ലാതെയാണ് ഇ.ഡി തന്നോട് പെരുമാറിയതെന്ന് വ്യക്തമാക്കി മുൻമന്ത്രി തോമസ് ഐസക് രംഗത്ത്. കൂടാതെ മൗലിക അകാശങ്ങളെ ഹനിക്കാൻ ഇഡി ശ്രമിക്കുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും തോമസ് ഐസക് അറിയിച്ചു. ഇഡി തന്നെ വിരട്ടാൻ നോക്കേണ്ട. രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് ഇ ഡി നടത്തുന്നത്. ഇ.ഡിക്ക് എന്തും അന്വേഷിക്കാമെന്ന രീതി ശരിയല്ല. കിഫ്ബിയെ തകർക്കാനുള്ള ശമമാണ് ഇ.ഡി നടത്തുന്നത്. സമൻസ് തനിക്ക് നൽകുംമുമ്പ് മാധ്യമങ്ങൾക്ക് ചോർത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.

കൂടാതെ ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജരാകാൻ പറയരുതെന്നും ഹൈക്കോടതി അറിയിച്ചു. ഇനി ഐസക്കിന് തുടർ സെമൻസുകൾ അയക്കാൻ പാടില്ല. കേസ് പിന്നീട് പരിഗണിക്കും. മുഖ്യമന്ത്രിയ്ക്ക് എതിരായ് ഗൂഢാലോചന നടത്തുന്നു എന്ന് വരുത്തി തിർക്കാൻ ശ്രമിച്ചത് ഇ.ഡിയെ പ്രതിരോധിക്കാനാണെന്നാണ് പുറത്തുവന്ന ഇ.ഡിയുടെ വാദം.

അങ്ങനെ മസാല ബോണ്ട് കേസിലെ ഇഡി സമൻസിനെതിരെയാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക് കോടതിയെ സമീപിച്ചത്. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി തനിക്ക് നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്നാണ് ഐസക്ക് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിൻറെ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുൻ ധനമന്ത്രിക്ക് സമൻസ് നൽകിയിരുന്നത്.

അതേസമയം ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയുണ്ടായി. എന്നാൽ വിഷയത്തിൽ കോടതി ഇടപെടരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നത്. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇഡി ചൂണ്ടിക്കാട്ടുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി തന്നെ വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾതന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിൻറെ പേരിൽ ഹർജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹർജി അപക്വമാണെന്നായിരുന്നു ഇ.ഡിയുടെ വാദം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends