വിഷ്ണുസഹസ്രനാമത്തിന്റെ അകമ്പടിയോടെ ബബിയക്ക് അവസാന യാത്ര.... സംസ്‌കരിച്ചിടത്ത് മണ്ഡപം ഒരുക്കാന്‍ ക്ഷേത്രഭാരവാഹികള്‍... അന്തിമോപചാരമര്‍പ്പിക്കാനെത്തിയത് എം.പിയും, എം.എല്‍.എ.മാറം ഉൾപ്പടെ നിരവധി പേർ...

ഞായറാഴ്ച രാത്രി 11-നാണ് ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് കുളക്കരയില്‍ 'ബബിയ'യെ ചലനമറ്റ നിലയില്‍ കണ്ടത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭക്ഷണമെടുക്കാതെ അവശനിലയിലായിരുന്നു. ഏകദേശം 80 വയസ്സ് കണക്കാക്കുന്നത് .ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതനുസരിച്ച് മംഗളൂരു പിലിക്കുള വന്യജീവി സംരക്ഷണകേന്ദ്രത്തില്‍നിന്ന് ഡോക്ടര്‍മാരെത്തി നിരീക്ഷിച്ചിരുന്നു.
രാവിലെയും ഉച്ചയ്ക്കും പൂജയ്ക്കുശേഷം നല്‍കുന്ന നിവേദ്യച്ചോറ് കഴിച്ചാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള ജലാശയത്തില്‍ മുതല ജീവിച്ചിരുന്നത്.തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കരുതപ്പെടുന്ന അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു 'ബബിയ'.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷറഫ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിനുശേഷം ദേലംപാടി ഗണേശ് തന്ത്രിയുടെ നേതൃത്വത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. ഉച്ചയ്ക്ക് ഒന്നോടെ ക്ഷേത്രത്തിനുസമീപം സംസ്‌കരിച്ചു. 'ബബിയ'യെ സംസ്‌കരിച്ചിടത്ത് മണ്ഡപം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്രം ഭാരവാഹികള്‍.
https://www.facebook.com/Malayalivartha






















