കേസ് പിൻവച്ചില്ലെങ്കിൽ ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എംഎൽഎ ; ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയ അദ്ധ്യാപിക ആത്മഹത്യക്ക് ശ്രമിക്കവേ, നാട്ടുകാർ രക്ഷപ്പെടുത്തി: പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കി:- കാറിൽ കടത്തികൊണ്ടുപോയത് എൽദോസ് കുന്നപ്പിള്ളിയും , കൂട്ടാളികളും:- അധ്യാപികയുടെ മൊഴി പുറത്ത്

എം എൽ എ എൽദോസ് കുന്നപ്പിള്ളി കോവളത്ത് വച്ച് യാത്രയ്ക്കിടെ അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ കേസ് എടുത്തേക്കും. വിശദമായ മൊഴിനൽകാൻ കഴിഞ്ഞ ദിവസം തയ്യാറാകാതിരുന്ന അദ്ധ്യാപിക ഇന്ന് മൊഴി നൽകുമെന്ന് പോലീസ് വ്യക്തമാക്കി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ യുവതി എംഎൽഎയ്ക്ക് എതിരെ മൊഴി നൽകിയിരുന്നു. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും യുവതി ആരോപിക്കുന്നു. അധ്യാപികയോട് മൊഴിയെടുക്കാന്‍ രാവിലെ സ്റ്റേഷനിലെത്താന്‍ കോവളം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് തീരുമാനം. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസവും വഞ്ചിയൂര്‍ പൊലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നല്‍കിയിരുന്നു.
പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതിയുടെ മൊഴി. ഗുരുതര ആരോപണങ്ങളുമായി യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. എൽദോസ് കുന്നപ്പിള്ളിയും കൂട്ടാളികളും ചേർന്ന് യുവതിയെ വാഹനത്തിൽ കൊണ്ടു പോയെന്നും യുവതി. കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പിള്ളിയും യുവതിയും കോവളത്തെത്തിയത്. വാക്കുതര്‍ക്കമുണ്ടാവുകയും എൽദോസ് മര്‍ദിച്ചുവെന്നും യുവതി പറയുന്നു.
സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവതി നൽകിയ പരാതി കോവളം സ്‌റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ടു കോവളം സ്‌റ്റേഷനില്‍ ഹാജരായ യുവതി, പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അറിയിച്ചു.
തന്നെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്‌റ്റേഷനിലും ഹാജരായി. തുടര്‍ന്നാണു മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയത്. പരാതി നൽകിയ ശേഷം രണ്ടാഴ്ചയോളം ഇവർ സ്റ്റഷനിൽ എത്തിയിരുന്നില്ല. കോവളത്തു കാറിൽ യാത്ര ചെയ്യവേ എംഎൽഎ മർദിച്ചു എന്നാണ് അധ്യാപിക ആരോപിക്കുന്നത്. കേസെടുക്കാന്‍ വൈകിയതില്‍ പോലീസിനെതിരേ ആരോപണം ഉന്നയിച്ചതായും സൂചനയുണ്ട്.
പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് യുവതിയുടെ മൊഴി. ഗുരുതര ആരോപണങ്ങളുമായി യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. എൽദോസ് കുന്നപ്പിള്ളിയും കൂട്ടാളികളും ചേർന്ന് യുവതിയെ വാഹനത്തിൽ കൊണ്ടു പോയെന്നും യുവതി പറയുന്നു. കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നും പരാതി പിൻവലിക്കാൻ പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും യുവതി പറയുന്നു. കേസ് പിൻവലിക്കാൻ തയാറാകത്തതിനെ തുടർന്ന് എൽദോസ് കുന്നപ്പിള്ളി ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ മൊഴി.
ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എം എൽ എ പറഞ്ഞെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും കന്യാകുമാരിയിലെത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പറയുന്നു. തുടർന്ന് നാട്ടുകാർ തമിഴ്നാട് പോലീസിനെ അറിയിച്ചെന്നും പിന്നീട് കോവളം സ്റ്റേഷനിൽ തിരിച്ചെത്തിയതെന്നും മൊഴിയിൽ പറയുന്നു.എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha






















