സന്ദീപ് വാര്യർ, ഞാൻ കൂടെയുണ്ടാകും...! സാമ്പത്തിക തട്ടിപ്പ്; ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ സന്ദീപ് വാര്യർക്ക് പിന്തുണയുമായി രാമസിംഹൻ അബൂബക്കർ

സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ പുറത്താക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഇദ്ദേഹത്തിന് പിന്തുണയുമായി സംഘപരിവാർ അനുഭാവി കൂടിയായ സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്ത് എത്തുകയുണ്ടായി. 'സന്ദീപ് വാര്യർ, ഞാൻ കൂടെയുണ്ടാകും' എന്ന് ഒറ്റവരിയിൽ ഫേസ്ബുക്കിലെഴുതിയാണ് രാമസിംഹൻ പിന്തുണയറിയിച്ചിരിക്കുന്നത്.
അതേസമയം തിങ്കളാഴ്ച കോട്ടയത്ത് വെച്ച് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപ് വാര്യരെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നത്. പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ തന്നെ പിരിവ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടിയെന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് കോട്ടയത്ത് യോഗം ചേർന്നത്.
എന്നാൽ സന്ദീപ് വാര്യർക്കെതിരായ നടപടി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇതുവരെ തയ്യാറായില്ല. അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നത്. അതേസമയം, തന്നെ പുറത്താക്കിയതിനെ പരിഹസിച്ച് സന്ദീപ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കൂടാതെ നേതൃത്വത്തെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു കുറിപ്പ്.
https://www.facebook.com/Malayalivartha






















