തൂക്കിലേറ്റണം നരഭോജിയെ നരബലി അറിവില്ലെന്ന് ഷാഫിയുടെ ഭാര്യ

നരബലിയ്ക്ക് നോതൃത്വം നല്കിയ വ്യാജ സിദ്ധന്‍ ഷാഫിയുടെ ജീവിതം ദുരൂഹതകളുടെ കൂടാരമാണ്. മദ്യവും , കഞ്ചാവും, വ്യഭിചാരവും, ബലാല്‍സംഗവും, മോഷണവും, പിടിച്ചുപറിയും എല്ലാം അയ്യാളുടെ ജീവിതത്തിലുണ്ട്. കേരളം ഇപ്പോള്‍ ക്രൂരതയുടെ ആള്‍രൂപമായിട്ടാണ് ഷാഫിയെ കാണുന്നത്. സൈക്കോ ഷാഫി നരബലി ഷാഫിയായി മാറിയതിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് ഷാഫിയുടെ ഭാര്യ നബീസ പറുന്നത്. തന്റെ ഭര്‍ത്താവ് ഷാഫിയ്ക്ക് രണ്ട് നുഖമുള്ളതിനെ കുറിച്ച് അറിയില്ല. എന്നാല്‍ മദ്യപിച്ചെത്തി തന്നെ പലപ്പോഴും മര്‍ദ്ദിക്കാറുണ്ട്.
വീട്ടിലും ഇയ്യാള്‍ ഉപദ്രവകാരിയാണ്. എന്നാല്‍ ഇലന്തൂരില്‍ നടത്തിയ പോലുള്ള ക്രൂരതകളൊന്നും വീട്ടില്‍ കാണിച്ചിട്ടില്ല. അയ്യാള്‍ക്ക് നിരവധി സത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നറിയാം. രാവിലെ മുതല്‍ ഹോട്ടലിലലെ കാര്യങ്ങളൊക്കെ നോക്കും. ഉച്ചയ്ക്ക് ബിരിയാണി സമയം കഴിഞ്ഞാല്‍ നേരെ ബാറിലേയ്ക്ക് പോകും . ബാറില്‍ കൂട്ടുകാരുമായി കൂടി മദ്യപിച്ച ശേഷം ലക്ക് കൊട്ടാണ് വീട്ടിലെത്തുന്നത്. വീട്ടില്‍ എപ്പോഴും മദ്യം സൂക്ഷിച്ചിരിക്കും. ഇടവിട്ട് ഇടവിട്ട് അത് കുടിയ്ക്കുകയും ചെയ്യും.
ആഭിചാരത്തെ കുറിച്ചോ അതുമാി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഷാഫി വീട്ടില്‍ പറയാറില്ലെന്നും, അങ്ങനെയൊരു അറിവോ കഴിവോ അയ്യാള്‍ക്കില്ലെന്നും നബീസ പറയുന്നു. നബീസയുടെ വാക്കുകളില്‍ അത്ര വലിയ ക്രൂരനാണ് ഷാഫിയെന്ന് പറയുന്നില്ല. എന്നാല്‍ കുറ്റം ചെയ്‌തെങ്കില്‍ അയ്യാള്‍ ശിക്ഷ അനുഭവിയ്‌ക്കെട്ട.
മദ്യപിച്ചും കഞ്ചാവടിച്ചും നാട്ടുകാരോട് വഴക്കുണ്ടാക്കിയും നടക്കുന്ന സ്വഭാവക്കാരനാണ്. വണ്ടി കച്ചവടത്തിന്റഫ പേരില്‍ എന്നും വഴക്കാണ്. ഷാഫിയ്ക്ക് സ്വന്തമായി വണ്ടിയൊന്നുമില്ല. വണ്ടികള്‍ മരുമോന്റ പേരിലാണ്. കച്ചവടത്തിന് കൊണ്ടുവരുന്ന വണ്ടികളാണ് നരത്തിയിടുന്നത്. സൈക്കോ സ്വഭാവമൊന്നും വീട്ടില്‍ കാണിക്കാറില്ല.
ഫോണില്‍ മറ്റ് സ്ത്രികളുമായി കുശലം പറയുന്നതോ ശ്ൃംഗരിക്കുന്നതോ കണ്ടിട്ടില്ലെന്ന് നബീസ പറയുന്നു. മൂന്നു വര്‍ഷക്കാലം ശ്രീദേവിയെന്ന പേരില്‍ ഭഗവല്‍ സിംഗിനെ ചാറ്റി വലയിലാക്കിയതിന് ഷാഫി ഏപ്പോഴാണ് സമയം കണ്ടെത്തിയത്. നബീസ പറയുന്നതില്‍ ദുരൂഹതകളേറെയാണ്. നരബലി നടത്തിയെന്നു പറയുന്ന ദിവസങ്ങളില്‍ ഷാഫി വീട്ടില്‍ വന്നിട്ടില്ല.
കൂട്ടുകാരുടെ കൂടെയായിരുന്നെന്നാണ് പറഞ്ഞിട്ടുള്ളത്. പള്ളിയില്‍ പോലും പോകാത്ത ഷാഫി ആഭിചാരത്തിന്റെ പേരിലാണ് ദമ്പതിമാരെ വീഴ്ത്തിയതും. നരബലി നടത്തിയതും. നരബലിയ്ക്കായി തിരഞ്ഞെടുത്ത സ്ത്രീകളെ രണ്ട് പേരെയും അറിയാമെന്നും നബീസ പറയുന്നു. ലോട്ടറി കച്ചവടം നടത്തിയിരുന്ന റോസ്ലിയുമായി ഷാഫിയ്ക്ക് അടുപ്പമുണ്ടായിരുന്നു.
കടയില്‍ വരാറുണ്ടെന്നും ആഹാരം കഴിക്കാറുമുണ്ട്. ഇതിനിടയില്‍ ഷാഫിയുമായി സംസാരിക്കുന്നത് കാണാറുണ്ട്. അവരെ കാണാതായ ശേഷം ഷാഫി പലപ്പോളും മറ്റ് ളോട്ടറി കച്ചവടക്കാരോട് റോസ്‌ളിയെ കുറിച്ച് ചോദിക്കാറുണ്ട്. പത്മ വളരെ പാവമാണ്. അവരെ പറഞ്ഞഅ പറ്റിച്ചു കൊണ്ടുപോയാണ് കൊന്നത്. ക്രൂരനാണ് ഷാഫിയെന്ന മനസിലാക്കാന്‍ കഴിഞ്ഞില്ല.
ആഭിചാര കര്‍മ്മങ്ങളൊന്നും അറിയില്ല. കഞ്ചാവ് ലഹരിയില്‍ അയ്യാള്‍ ആളുകളെ പറ്റിയ്ക്കുകയാണ്. പറഞ്ഞ് പറ്റിക്കാനുംമ വശീകരിക്കാനും ഷാഫിക്ക് കഴിവുണ്ട്. നാട്ടിലാര്‍ക്കും ഇയ്യാളെ താല്പ്രര്യമില്ല. നരബലിയുടെ ക്രൂരതയുടെ ഓേേരാ കഥകളും വരുമ്പോള്‍ ഞങ്ങള്‍ കതകടച്ച അകത്തിരിക്കുകയാണ്. നാട്ടുകാര്‍ ഞങ്ങളെ സംരക്ഷിക്കുന്നുണ്ട്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വന്ന് ഉപദ്രവിക്കുമോയെന്ന് ഭയമുണ്ട്. ഇത്രയും ക്രൂരത പാവപ്പെട്ട സത്രീകളോട് ചെയ്ത ഷാഫിയെ തൂക്കിലേറ്റുക തന്നെ വേണം. ഇനി അയ്യാള്‍ ഇങ്ങോട്ട് വരികയും വേണ്ട. കുഴിച്ച മൃതശരീരങ്ങള്‍ തെളിവു സഹിതം പുറത്തെടുക്കുകയല്ലേ അയ്യാള്‍ അനുഭവിക്കണം. ഞങ്ങളെയും അത്രത്തോളം ഉപദ്രവിച്ചിട്ടുണ്ട്. അയ്യാള്‍ ജയിലിലില്‍ കിടന്ന് മരിച്ചാല്‍ മതി.
ഫോണ്‍ ചാറ്റിംഗും, ആഭിചാര ക്രയികളും, നരബലിയും എല്ലാത്തിന്റെയും സൂത്രധാരനായ ഷാഫിയ്ക്ക് ഇങ്ങനെയാരു സ്വഭാവമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന നബീസയുടെ വാക്കുകള്‍ വിശ്വസത്തിലെടുക്കാന്‍ ബുദ്ധിമുട്ടാണ്. ലൈംഗീക വൈകൃതം കം കണ്ട് ആസ്വദിക്കുന്ന ആളാണ് ഷാഫിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ നബീസയോട് അത്തരത്തിലുള്ള ഒരു സ്വഭാവവും പ്രകടിപ്പിച്ചിട്ടില്ല. നാട്ടിലെ സത്രീകളോട് മത്രമാണ് ഇത്തരം പ്രവണതകള്‍ കാണിക്കുന്നത്.
എഴുപത് കഴിഞ്ഞ വൃദ്ധയെ ബലാല്‍സംഗം ചെയ്തതും, കുട്ടികളെ ഉപദ്രവിച്ചതും കഞ്ചാവിന്റെ ലഹരിയിലാണെന്നാണ് എല്ലാവരും കരുതിയത്. ഷാഫിയുടെ മനസിലുള്ള രഹസ്യങ്ങള്‍ അറിയാന്‍ പോലീസ് ശാസത്രീയ അന്വേഷണം നടത്തേണ്ടി വരും. ഇനിയും അസ്ഥികഷ്ണങ്ങള്‍ ഷാഫി കാട്ടി കൊടുക്കുമോ. പത്തനംതിട്ട ജില്ലയില്‍ നിന്നുമുള്ള മിസ്സിംഗ് കേസുകളെല്ലാം അന്വേഷണ വിധേയമാക്കാന്‍ പോലീസ ്തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























