ഓമനചേച്ചി വീടൊരുക്കി... അനാശാസ്യം പൊടിപൊടിച്ചു... ഷാഫി സെക്‌സ് റാക്കറ്റ് കണ്ണിയോ

ഒരു കൊടും ക്രിമിനലിന്റെ ലൈംഗീക സ്വഭാവ വൈകൃതങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞിട്ടും പോലീസ് അയ്യാളില്‍ ശ്രദ്ധവെയ്ക്കാത്തതാണ് നരബലിയെന്ന ഞെട്ടിക്കുന്ന സംഭവത്തിലേയ്ക്ക് എത്തിയത്. സെക്‌സും വയലന്‍സും കലര്‍ന്ന സ്വഭാവരീതിയാണ് ഷാഫി പിന്‍തുടര്‍ന്നത്. ആരേയും കൂസാതെയുള്ള ഷാഫിയുടെ ജീവിതം യൂറോപ്യന്‍ കഥകളെ വെല്ലുന്നതാണ്.
ഷാഫിയുടെ ലൈംഗീക ഉപദ്രവത്തിന് ഇരകളായതില്‍ ഏറെയും ലൈംഗീക തൊഴിലാളികളാണ്. ലൈംഗീക തൊഴിലാളികളായതിനാല്‍ ഷാഫിയുടെ ഉപദ്രവത്തെ കുറിച്ച് അവര്‍ പരാതി പറയാനും തയ്യാറായില്ല. അവരുടെ പരാതികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ പരിഗണന കിട്ടില്ലായെന്നും അവര്‍ക്ക് അറിയാം. 2020 ല്‍ കോലഞ്ചേരി പാങ്കോട് എഴുപത്തിനാലുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസിലാണ് ഷാഫി അറസ്റ്റിലാവുന്നത്.
ക്രൂരപീഡനത്തിന്റെ അന്വേഷണത്തിലാണ് ഷാഫി ലൈംഗീക തൊഴിലാളികളായ നിരവധി സത്രീകളെ ഉപദ്രവിച്ചതായി കണ്ടെത്തിയത്.ഇയ്യാളുടെ മാനസിക വൈകല്യത്തിന് ചികിത്സ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. 50 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഇയ്യാള്‍ ലൈഗീക വൈകൃതത്തിനും പീഡനത്തിനും ഇരയാക്കുന്നതെന്ന് അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോലഞ്ചേരി പാേേങ്കാട് സംഭവത്തില്‍ മുഖ്യപ്രതിയായിരുന്ന മുഹമ്മദ്ഷാഫി ഇരയെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്നയാളാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ പുത്തന്‍കുരിശ് എസ് എച്ച് ഒ സാജന്‍സേവ്യര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു. എന്നാല്‍ ഈ കേസില്‍ അഞ്ച് മാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ഇയ്യാള്‍ വീണ്ടും പഴയ പണിയിലേയ്ക്കിറങ്ങി. സാജന്‍ സേവരുടെ റിപ്പോര്‍ട്ട് കണ്ട് ഉദ്യോഗസ്ഥരാരും സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടില്ല.
ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയ്യാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു. ഇതിന്റൈ അന്വേഷണത്തില്‍ ഇയ്യാള്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതായി കണ്ടെത്തി. എന്നാല്‍ അവിടെയും പോലീസ് തുടര്‍നടപടികള്‍ പാളി. പാങ്കോട് പീഡനകേസില്‍ ഇയ്യാളുടെ കൂട്ടുപ്രതിയാണ് പാങ്കോട് സ്വദേശിയായ ഓമന. ഇയ്യാളുമായി ഓമനയ്ക്ക വര്‍ഷങ്ങളുടെ ബ്‌നധമുണ്ട്.ഓമനയുടെ വീട്ടില്‍ ഇയ്യാള്‍ സ്ഥിരമായി സത്രീകളുമായി എത്താറുണ്ട്.
ഇയ്യാളുടെ അനാശാസ്യത്തിന് ഓമന വീടൊരുക്കി കൊടുത്തിരുന്നു. ഇയ്യാള്‍ കൊണ്ടുവരുന്ന സത്രീകള്‍ക്കും ഓമന എല്ലാ സൗകര്യവും ചെയ്തു കൊടുത്തിരുന്നു. ആ സത്രീകളെ ഓമനയും ലൈഗീക തൊഴിലെടുപ്പിച്ചിരുന്നു. ആവശ്യക്കാരെ ഷാഫി തന്നെ കണ്ടെത്തി കൊടുക്കും. വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു കൊണ്ടിരുന്നു. പലരും ഇവിടെ വന്നു പോകുന്നത് ശ്രദ്ധയില്‍ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ കുറച്ചു കാലം ലൈംഗീക കച്ചവടം നിറുത്തി വെച്ചിരുന്നു.
പിന്നീട് കുറച്ചു കാലങ്ങള്‍ക്ക് ശേഷമാണ് ഷാഫി എത്തിയത്. അപ്പോഴേയ്ക്കും ഷാഫിയുടെ ലൈഗീക വൈകൃതാവസ്ഥ കൂടിയിരുന്നു. അങ്ങനെയാണ് പാങ്കോടുള്ള 70 കാരിയെ ക്രൂരമായി പീഡിപ്പിച്ചതും കേസായതും. കേസില്‍ കൂട്ടു പ്രതിയായ ഓമന ഇയ്യാള്‍ സിദ്ധനായി നടക്കുന്നുവെന്ന വിവരം പോലീസിനെ അറിയിച്ചിരുന്നില്ല.
തെരുവില്‍ കച്ചവടം നടത്തുന്നവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മമാര്‍ എന്നിവരെയെല്ലാം പല സഹായങ്ങള്‍ ചെയ്ത്. സെക്‌സ് റാക്കറ്റിന്റെ കണ്ണിയാക്കി മാറ്റി. ഇയ്യാള്‍ അവരെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച ശേഷം മറ്റുള്ളവര്‍ക്ക് കാഴ്ചവെയ്ക്കുന്ന സ്വഭാവക്കാരനായിരുന്നു. അത്തരത്തിലൊരു ബന്ധത്തിലൂടെയായിരുന്നു ലൈലയെ പരിചയപ്പെട്ടത്. ലൈലയെ ഇയ്യാള്‍ ആദ്യം ഓമനയുടെ വീട്ടിലെത്തിച്ചിരുന്നു. അതിന് ശേഷമാണ് ഭഗവല്‍സിംഗിനെ ഇവരുടെ പരിചയ വലയത്തിലേയ്ക്ക് കൊണ്ടു വന്നത്.
അപ്പോഴേയ്ക്കും ഷാഫിയുടെ ലൈംഗീക വൈകൃതം നരബലിയിലേയ്ക്ക് എത്തിയിരുന്നു. ഷാഫി ലൈംഗീക വൈകൃതത്തിലുടെ നടത്തിയ നരബലിയില്‍ കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്.മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂര കൃത്യമാണ് നരഭോജികള്‍ നടത്തിയത്. റോസ്ലിന്റെ മാറിടം ഭഗവല്‍സിംങ് മുറിച്ചുമാറ്റിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കൈകാലുകള്‍ കട്ടിലില്‍ കെട്ടിയിട്ട് നഗ്നയാക്കി വായില്‍ തുണിതിരുകി ജീവനോട് സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കിയതായും വാര്‍ന്നൊലിക്കുന്ന ചോര പാത്രത്തില്‍ ശേഖരിച്ചു. എന്നിട്ട് കഴുത്തറത്തുവെന്നുമാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.
മൃതദേഹം കഷ്ണങ്ങളാക്കി ബക്കറ്റിലിട്ട് വീടിന്റെ കിഴക്കുവശത്ത് നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയിലിട്ടുമൂടി.സമാന രീതിയില്‍ പത്മയേയും കൊലപ്പെടുത്തി മുറിച്ച് കുഴിച്ചിട്ടു. സത്രീകളെ ഇലന്തൂരില്‍ എത്തിച്ച സമയത്ത് ഷാഫി ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പത്മയുടെ തിരോധാനം പോലീസ് അന്വേഷിക്കുന്നെന്ന അറിഞ്ഞ ഷാഫി തന്റെ ഫോണ്‍ തല്ലിപൊട്ടിച്ചു. കുടുംബവഴക്കിനിടയില്‍ എറിഞ്ഞുടച്ചതാണെന്നാണ് ഇയ്യാള്‍ പോലീസിനോട് പറഞ്ഞത്. വീട്ടില്‍ ആ ദിവസങ്ങളില്‍ വഴക്ക് നടന്നിട്ടില്ലെന്ന് ഷാഫിയുടെ ഭാര്യ നബീസത്ത് പറഞ്ഞതോടെ ഷാഫിയുടെ ക്രമിനല്‍ ബുദ്ധിയെ കുറിച്ച് പോലീസിന് ബോധ്യമായി.
https://www.facebook.com/Malayalivartha