Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി: 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം; സദാചാരപരമായും അതില്‍ തെറ്റില്ല! കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ മുന്‍കാല കുറ്റകൃത്യം പരിഗണിക്കാനാവില്ല: നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം...


നഗരത്തിരക്കില്‍ നടുറോഡില്‍ നിസ്‌കാരവുമായി വീട്ടമ്മ..നടുറോഡില്‍ നിസ്‌കാരം തുടങ്ങിയതോടെ റോഡില്‍ ബ്ലോക്കായി.. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും..


2026-ലെ കേന്ദ്ര ബജറ്റ്..2026 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും...പതിവുപോലെ ബജറ്റ് പ്രസംഗം രാവിലെ 11:00 മണിക്ക് പാർലമെന്റിൽ ആരംഭിക്കും...


നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?


ദൃക്‌സാക്ഷികള്‍ പറയുന്നത്.. അടിയന്തര ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചു.. ഓടിച്ചെല്ലുമ്പോള്‍ വിമാനം പൂര്‍ണ്ണമായും കത്തുകയായിരുന്നു..തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..

ശിവശങ്കരൻ്റെ പണി പിണറായി തെറുപ്പിക്കും! എല്ലാം ശങ്കരന്റെ പിഴ... പിണറായി ധൃതരാഷ്ട്രരായി... ശങ്കരൻ മരണ വക്രത്തിൽ കുടുങ്ങി

14 OCTOBER 2022 05:30 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ദീർഘകാലാവധിയിലേക്ക്.സ്വപ്നയുടെ ആത്മ കഥ പുറത്തിറങ്ങിയതിന് പിന്നാലെയാണ് തീരുമാനം. ശിവശങ്കർ അവധിയെടുത്തില്ലെങ്കിൽ സർവീസിൽ കാണില്ലെന്ന വ്യക്തമായ സന്ദേശം മുഖ്യമന്ത്രി നൽകിയെന്നാണ് ലഭിക്കുന്ന സൂചനകൾ.


ചുരുക്കത്തിൽ മുഖ്യമന്ത്രിയുടെ എല്ലാ ഹുഡായിപ്പുകൾക്കും നേതൃത്വം നൽകിയ എം.ശിവശങ്കരനെ മുഖ്യമന്ത്രി തേച്ചെന്ന് പറഞ്ഞാൽ മതി. എല്ലാം ശിവശങ്കറിൻ്റെ തലയിൽ ചാരി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.


ഇപ്പോൾ യു.എ.ഇയിലുള്ള മുഖ്യമന്ത്രി സ്വപ്ന സുരേഷിൻ്റെ പുസ്തകത്തിൻ്റെ വിശദാംശങ്ങളെല്ലാം ശേഖരിച്ചു കഴിഞ്ഞു. തനിക്കും കുടുംബത്തിനും എതിരായ പരാമർശങ്ങളിൽ മുഖ്യമന്ത്രി പഴയതുപോലെ നിശബ്ദത പാലിക്കും. എന്നാൽ സി പി എമ്മിൻ്റെ പി ആർ. ടീമിനോട് പണി തുടങ്ങാനുള്ള നിർദ്ദേശം പാർട്ടി നൽകിക്കഴിഞ്ഞു. എല്ലാം ശങ്കരൻ്റെ തലയിൽ ചാരാനാണ് തീരുമാനം. പുസ്തകത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്ന തരത്തിലും പ്രചരണം തുടങ്ങിക്കഴിഞ്ഞു.


നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങിയ ഉടൻ സൂപ്പർ ഹിറ്റായി. തൃശ്ശൂര്‍ ആസ്ഥാനമായ കറൻ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയതിൻ്റെ പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്. 250 രൂപയാണ് പുസ്തകത്തിൻ്റെ വില ആമസോണിലും പുസ്തകം ലഭ്യമാണ്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങളാണ് സ്വപ്നയുടെ പുസ്തകത്തിലുള്ളത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016-ലാണ് താൻ ശിവശങ്കറിനെ പരിചയപ്പെടുന്നതെന്ന് പുസ്തകത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു.


തുടക്കത്തിലെ സൗഹൃദം ഒരു വര്‍ഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറി. 2016ൽ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കര്‍ പറഞ്ഞ പ്രകാരം താൻ കടത്തി നൽകിയെന്നും അതിൽ കറൻസിയായിയുന്നുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു. മുഖ്യമന്ത്രി ഈ ബാഗ് മറന്നു വച്ചെന്നാണ് ശിവശങ്കര്‍ പറഞ്ഞത് എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപൂര്‍വ്വം മറന്നതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സ്വപ്നയുടെ പുസ്തകത്തിൽ പറയുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിലെ ഏഴാം അധ്യായത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.


ബാഗ് മറന്നു വച്ചതല്ല മറന്നുവയ്പ്പിച്ചതാണെന്ന സംശയം പുസ്തകം അവശേഷിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പണമടങ്ങുന്ന ബാഗുമായി വരുന്നത് റിസ്ക്കാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ ശിവശങ്കർ തന്നെ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഇതെന്ന് സ്വപന മുമ്പ് അടുപ്പക്കാരോട് വ്യക്തമാക്കിയിരുന്നു.


ശിവശങ്കറുമായുള്ള ബന്ധത്തിൻ്റെ ഉള്ളറകളിലേക്കും പുസ്തകത്തിൽ സ്വപ്ന കടന്നു ചെല്ലുന്നുണ്ട്. തന്നെ പാര്‍വ്വതിയെന്നാണ് ശിവശങ്കര്‍ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. തൻ്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു. സ്വര്‍ണക്കടത്ത് കേസ് വിവാദത്തിലായി കൊച്ചിയിൽ നിന്നും ബെംഗളൂവിലേക്ക് പോയ താൻ എൻഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് പാര്‍വ്വതിയായിരുന്നുവെന്നും സ്വപ്ന ഓര്‍ത്തെടുക്കുന്നു.


പുസ്തകത്തിൻ്റെ ഒരു അധ്യായത്തിന് ശിവശങ്കറിൻ്റെ പാര്‍വ്വതി എന്നാണ് സ്വപ്ന നൽകിയ പേര്. സ്വര്‍ണക്കടത്ത് കേസിൻ്റെ തൻ്റെ അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കി കൊണ്ട് നേരത്തെ എം.ശിവശങ്കര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ വച്ച് അശ്വത്ഥമാവ് വെറും ഒരും ആന എന്നായിരുന്നു അദ്ദേഹത്തിൻ്റെ പുസ്തകത്തിൻ്റെ പേര്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്.


മുഖ്യമന്ത്രിയുടെ മകൾക്ക് ഐടി ഹബ്ബ് തുടങ്ങാൻ ഷാർജ രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഒരു ആരോപണം. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.


രാജകുടുംബം എത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ഐ ടി ഹബ്ബ് തുടങ്ങാനുള്ള അവസരം ഒപ്പിച്ചെടുക്കണമെന്ന് ശിവശങ്കറാണ് തന്നോട് നിര്‍ദേശിച്ചത്. ഇതെല്ലാം ക്ലിഫ് ഹൗസില്‍ വച്ചാണ് സംസാരിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ശിവശങ്കറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കൂടാതെ, രാജ കുടുംബം വരുമ്പോള്‍ എങ്ങനെ പെരുമാറണം, ആഥിത്യ മര്യാദകള്‍ എങ്ങനെ എന്നൊക്കെ കമലയെയും വീണയെയും പറഞ്ഞു പഠിപ്പിക്കുന്നതിനായി അനൗദ്യോഗികമായ സന്ദര്‍ശനങ്ങളും താന്‍ ക്ലിഫ് ഹൗസില്‍ നടത്തിയെന്ന് വീണ ആരോപിച്ചു. ഇതിൻ്റെയെല്ലാം തെളിവുകൾ കേന്ദ്ര ഏജൻസികളുടെ കൈയിലുണ്ട്.


മുഖ്യമന്ത്രിയുടെ മകള്‍ക്ക് വിദേശത്ത് ഐടി ഹബ്ബ് തുടങ്ങാന്‍ സ്പോണ്‍സറായി ഒരുപാട് വലിയ വിദേശ വ്യവസായികളെ കിട്ടും. പക്ഷേ, അതിലെ ഇടപാടുകള്‍ ഇവിടെ ചര്‍ച്ചയാകും. ഷാര്‍ജ രാജകുടുംബത്തിലെ ഒരാള്‍ സ്പോണ്‍സറായാല്‍ അതിന് വലിയ പരിരക്ഷ ലഭിക്കും. രഹസ്യങ്ങളൊന്നും കണ്ടെത്താന്‍ ആര്‍ക്കും സാധിക്കില്ല. ഹെര്‍ ഹൈനസിന് നല്‍കാനായി ആഭരണപ്പെട്ടി വരെ കരുതിവച്ചിരുന്നു. എന്നാല്‍, അവര്‍ ഗവര്‍ണറുടെ അതിഥികള്‍ ആയിരുന്നതിനാല്‍ ടൂര്‍ പ്രോഗ്രാമില്‍ ക്ലിഫ് ഹൗസ് ഉള്‍പ്പെട്ടില്ല.


ആ സാഹചര്യത്തിലാണ് ശിവശങ്കറിന്‍റെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശപ്രകാരം ഷെയ്ഖിന്‍റെ വാഹനവ്യൂഹത്തെ റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചത്. എന്നാല്‍, കമലയുടെ അമിതാവേശവും പെരുമാറ്റ രീതിയും ഹെര്‍ ഹൈനസിന് ഇഷ്ടമായില്ല, സമ്മാനമായി കരുതിയ ആഭരണപ്പെട്ടി സ്വീകരിച്ചില്ലെന്നും സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തില്‍ പറയുന്നു.


ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സ്വപ്നയുടേതായി പുറത്ത് വന്ന, സംസ്ഥാന സർക്കാരിൽ ആർക്കും സ്വർണക്കടത്തിൽ ബന്ധമില്ലെന്ന ശബ്ദരേഖ,സർക്കാരിന്റെ തന്നെ സമ്മർദ്ദ ഫലമായി നൽകിയതാണെന്ന് പുസ്തകത്തിൽ സ്വപ്ന കുറ്റപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളിലും കെടി ജലീൽ, നളിനി നെറ്റോ തുടങ്ങിയവർക്കെല്ലാം അറിവുണ്ടായിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു.

 

സ്വപ്നയുടെ ആരോപണങ്ങൾ അന്വേഷണ വിധേയമാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രി നടത്തുന്നത്. ഒരു കാരണവശാലും കേന്ദ്ര ഏജൻസികൾ ഇക്കാര്യങ്ങൾ അന്വേഷിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് പിണറായി നടത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ വിജയ് സാഖറേ എൻ ഐ എ യിലേക്ക് ഡപ്യൂട്ടേഷൻ പോകുന്നതിൽ ആഫ്ലാദചിത്തനാണ് പിണറായി.വിജയ് സാഖറേയുടെ സഹായത്തോടെ കേന്ദ്ര ഏജൻസികളെ മാനേജ് ചെയ്യാൻ കഴിയുമെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. പഴയ ഡി ജി പി ലോകനാഥ് ബഹ്റയും കേന്ദ്രത്തിൽ ചരടുവലികൾ ശക്തമാക്കിയിട്ടുണ്ട്.


എന്നാൽ സ്വപ്നയുടെ പരാമർശങ്ങൾ മുഖ്യമന്ത്രിയുടെ ഉറ്റവരെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്. സ്വപ്ന പറയുന്നതു പോലെ എടുത്തു ചാട്ടകാരികളായ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ തന്നെയാണ് സ്വപ്നക്ക് ക്വട്ടേഷൻ നൽകണമെന്ന അഭിപ്രായം പിന്തുടരുന്നത്.

അവരെല്ലാം സ്വപ്നയോട് പ്രതികാരം ചെയ്യാൻ വെമ്പുന്നുണ്ട്. എന്നാൽ തത്കാലം സ്വപ്നയോട് യുദ്ധം ചെയ്ത് തോൽക്കാൻ അവർ തയ്യാറല്ല. എന്തും ചെയ്യാൻ സ്വപ്ന തയ്യാറാണെന്ന് അവർക്കറിയാം. സ്വപ്നയെ സംഘപരിവാറുകാരിയാക്കി തലയൂരാനുള്ള നീക്കവും സി പി എം നടത്തുന്നുണ്ട്.


എന്നാൽ സി പി എമ്മിൻെറ സാധാരണ പ്രവർത്തകർ തീർത്തും നിരാശരാണ്. തങ്ങൾ കെട്ടിപൊക്കിയ ബിംബം വീണുടയുന്നതിൽ അവർ അസ്വസ്ഥരാണ്.അതേസമയം ശിവശങ്കരൻ ഇപ്പോഴും മുഖ്യമന്ത്രിക്കെതിരെ കമാന്ന് ഒരക്ഷരം സംസാരിക്കുന്നില്ല. സംസാരിച്ചാൽ മുഖ്യമന്ത്രിയുടെ കൊട്ടാരം തകർന്നു വീഴും. ശിവശങ്കരൻ സംസാരിക്കില്ലെന്ന് മുഖ്യമന്ത്രിക്കും ഉറപ്പുണ്ട്.കാരണം ശിവശങ്കരൻ്റെ ചരട് മുഖ്യമന്ത്രിയുടെ കൈയിൽ ഭദ്രമാണ്. മുമ്പ് ശിവശങ്കർ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കലിന് ശ്രമിച്ചതാണ്. എന്നാൽ മുഖ്യമന്ത്രിക്ക് അന്ന് ശിവശങ്കരനെ ഭയമായിരുന്നു.എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ശിവശങ്കറിൻെറ തലയിൽ ആരോപണങ്ങൾ കെട്ടിവച്ചില്ലെങ്കിൽ തൻ്റെ പേൾക്ക് ആരോപണത്തിൻെറ മുൾമുന ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി കരുതുന്നു. വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും.

 

മുൻ സെക്രട്ടറിയെ വേണമെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് മുന്നിലും പിണറായി എറിഞ്ഞു കൊടുക്കും.ക്ലിഫ് ഹൗസിൽ നടന്ന രാജകുടുംബത്തിൻെറ ചർച്ച ഉൾപ്പെടെ എല്ലാം ആസൂത്രണം ചെയ്തത് ശിവശങ്കറാണെന്ന് മുഖ്യമന്ത്രി പറയും. താനും കുടുംബവും ഇത്തരം ചർച്ചകളിലൊന്നും പങ്കെടു ത്തില്ലെന്നും മുഖ്യമന്ത്രി പറയും. തെളിവുകൾ മുഖ്യമന്ത്രിക്ക് അനുകൂലമാണ്. ചുരുക്കി പറഞ്ഞാൽ വീണാ വിജയനെ ഐ.ടി. സംരംഭകയാക്കാനുള്ള ധ്യതി ശിവശങ്കറിനാണെന്ന് തോന്നി പോകും.


മുമ്പുള്ളതുപോലെ ബുദ്ധി പൂർവമാണ് മുഖ്യമന്ത്രി ഇക്കുറിയും പെരുമാറിയിട്ടുള്ളത്. ഒന്നിലും തൻ്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകാതിരിക്കാൻ പിണറായി ശ്രമിച്ചിട്ടു ണ്ട്. അതിനാൽ ശങ്കരൻ തേയുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. ശിവ ശങ്കരന് ഏതാനും മാസത്തെ സർവീസ് കൂടിയാണ് ബാക്കിയുള്ളത്. അതിനാൽ ദീർഘകാല അവധി അദ്ദേഹത്തെ ബാധിക്കുകയേയില്ല. തത്കാലം മുഖം രക്ഷിക്കുകയും ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; പൊലീസ് എത്തിയിട്ടും ​ഗേറ്റ് തുറന്നില്ല  (1 hour ago)

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം: കര്‍ണാടകയുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി  (1 hour ago)

മാളിക്കടവിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ  (1 hour ago)

മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തബാധിതരുടെ കടം എഴുതി തള്ളും  (1 hour ago)

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്  (2 hours ago)

പരാതിക്കാർ രാഹുലിനെ കണ്ട് ഭ്രമിച്ചവരെന്ന് പ്രതിഭാഗം....കാനഡയിലുള്ള അതിജീവതയെ പ്രതി എങ്ങനെ ഭീഷണിപ്പെടുത്തുമെന്ന് കോടതി...ആദ്യം സന്ദേശം അയച്ചത് യുവതിയെന്ന് പ്രതിഭാഗം..വാദങ്ങൾ ഇങ്ങനെ  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മൊഴി നല്‍കി വിഎസ്എസ്ഇ ശാസ്ത്രജ്ഞര്‍  (2 hours ago)

സിൽവർ ലൈൻ ഉപേക്ഷിച്ചു; അതിവേഗ റെയില്‍പാത നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം  (2 hours ago)

അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്, 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍  (2 hours ago)

'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...'; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!  (2 hours ago)

യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം മരണകാരണം ഞെട്ടിക്കുന്നത് !!  (2 hours ago)

ഈ യോഗ്യതയുണ്ടോ? കൊച്ചിയിൽ ജോലി ഒഴിവ് ശമ്പളം 46,000 രൂപ.. അപേക്ഷിക്കേണ്ടത് ഇങ്ങനെ  (3 hours ago)

ഇന്ത്യൻ നേവിയിൽ ഓഫീസർ ഇപ്പോൾ അപേക്ഷിക്കാം 260 ഒഴിവുകൾ അപേക്ഷാ ഫീസ് ഇല്ല  (3 hours ago)

ആരോഗ്യമേഖലയിലെ പിഴവുകള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് പി സി വിഷ്ണുനാഥ് എംഎല്‍എ  (4 hours ago)

Malayali Vartha Recommends