എല്ലാം പിണറായി പദ്ധതി? ഭാര്യയില്ലാത്തപ്പോൾ വീട്ടിൽ... കട്ടിലിൽ കെട്ടിപ്പിടിച്ച് കിടക്കും, ഉമ്മവയ്ക്കും; വിവാദ കൊടുംങ്കാറ്റ്... സ്വയം തല്ല് ഇരന്ന് മേടിച്ച് ശിവശങ്കർ; സംഹാരവുമായി സ്വപ്ന

സിഎമ്മിനും അതായത് പിണറായി വിജയനും കുടുംബത്തിനും മന്ത്രിസഭയിലെ പലർക്കും അറബ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഒരുപാടു പ്ലാനും പദ്ധതിയുമാണുള്ളത്. അവയൊക്കെ സ്മൂത്തായി എങ്ങനെ ഫലത്തിലെത്തിക്കാമെന്നതിന്റെ സൂത്രധാരനായിരുന്നു ശിവശങ്കർ. അക്കാര്യത്തിൽ അദ്ദേഹത്തിനു കിട്ടിയ മികച്ച ഇടനിലക്കാരിയായിരുന്നു ഞാൻ’– അങ്ങനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിലൂടെ സ്വപ്ന സുരേഷ് പുറത്തുവിട്ടിരിക്കുന്നത്.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ‘ശിവശങ്കറിന്റെ പാർവതി’യായിരുന്നു താൻ എന്ന് എഴുതുന്ന സ്വപ്ന അതിന്റെ തെളിവായാണു ‘പാർവതി’ എന്നു പച്ച കുത്തിയതിന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭാര്യ ഒപ്പമില്ലാതിരുന്ന സന്ദർഭത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയെന്നും ഈ ബെഡ്റൂമിൽ എനിക്കൊപ്പം നീയുണ്ടാവണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞതായും 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. പുസ്തകം പുറത്തിറങ്ങി. ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും സ്വപ്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരുമിച്ചുള്ള ഒരു യാത്രാസമയത്ത് കാലുകൾ കാട്ടാൻ പറഞ്ഞ ശിവശങ്കർ തന്റെ കാലുകൾ രണ്ടും കൈയ്യിലെടുത്ത് സ്വർണക്കൊലുസുകൾ അണിയിച്ചെന്നും വെളിപ്പെടുത്തി. മാസത്തിൽ രണ്ടുതവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച് കഴിയണമെന്നും അതിൽ സെക്സ് പാടില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു. ഔദ്യോഗിക മീറ്റിംഗുകളുടെ പേരിൽ തെക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി. തനിക്ക് ഇവിടെയെല്ലാം അധികാരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ഒരേ മുറിയിൽ ഒരേ കട്ടിലിൽ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. സ്നേഹത്തോടെ എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്ക്കും. പിന്നെ കഥ കേൾക്കലും കളളുകുടിയുമാണ്. കേരളം വിട്ടുകഴിഞ്ഞാൽ റോഡിലൂടെ തന്റെ കൈപിടിച്ച് നടക്കും. കേരളത്തിലെ റോഡിൽ എനിക്കിത് പറ്റില്ലല്ലോ പാർവതീ എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും.
യാത്രകളിൽ കാല്പനികനായ കാമുകനായിരുന്നു അദ്ദേഹം. മാളുകളിൽ യുവ ദമ്പതികൾക്കിടയിലൂടെ എന്നെ ചേർത്തുപിടിച്ച് നടക്കുന്നതിൽ അദ്ദേഹം പ്രത്യേകം സന്തോഷം കണ്ടെത്തി. ഹോട്ടൽ മുറികളിൽ ഒരുമിച്ചിരിക്കുമ്പോൾ ഞാൻ ജനിക്കും മുമ്പുളള മലയാള ഗാനങ്ങൾ കേൾക്കും. മകളെ ഏത് കോളേജിൽ ചേർക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കറാണ്.
'അശ്വത്ഥമാവ് വെറുമൊരു ആനയല്ല സൂത്രശാലിയായ വെള്ളാനയാണ്. കോവിഡും പ്രളയകാലവും നാട്ടുകാര്‍ക്ക് വിഷമത്തിന്റേതായിരുന്നെങ്കില്‍ ശിവശങ്കറിനും ബന്ധപ്പെട്ടവര്‍ക്കും പദ്ധതികളുടെ വിളയെടുപ്പായിരുന്നു' സ്വപ്നയുടെ പുസ്കത്തില്‍ പറയുന്നു.
ഐടി ഹബ് തുടങ്ങുന്നതിനൊപ്പം തന്നെ സ്പേസ് മേഖലയിലെ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയുള്ള വീണയുടെ ആവശ്യത്തിനായി എന്റെ ഭാഷാപരിജ്ഞാനവും ബന്ധങ്ങളും ഉപയോഗിക്കാനുമായി കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രിയും സാറും കണ്ടെത്തിയതാണ് എന്റെ സ്പേസ്പാര്‍ക്ക് നിയമനം. മുന്തിയ ശമ്പളവും എനിക്ക് അവിടെ ഫിക്സ് ചെയ്തു.
അദ്ദേഹത്തിന്റെ വിവിധ പദ്ധതികൾക്ക് കോൺസുലേറ്റിന്റെ ആളെന്ന നിലയിൽ തന്നെ പരിചയപ്പെടുത്തിയിരുന്നു. അധികജോലികൾക്ക് കോൺസുലേറ്റിൽ നിന്ന് ലഭിച്ചിരുന്ന പണം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ഫിക്സഡ് ഡെപ്പോസിറ്റാക്കിയത്. ലൈഫ് മിഷൻ ഉൾപ്പെടെയുളള പദ്ധതികളിലൂടെ നല്ലൊരു വരുമാനം സ്വന്തമാക്കി നാട്ടിലുള്ളതെല്ലാം ഭാര്യയ്ക്ക് വിട്ടുകൊടുത്ത് വി.ആർ.എസ് എടുത്ത് ദുബായിൽ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പതിമൂന്ന് അദ്ധ്യായങ്ങളുളള പുസ്തകത്തിൽ ശിവശങ്കർ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും ആരോപിക്കുന്നു.
ഐടി വകുപ്പിന്റെ സുവര്‍ണ്ണകാലമായിരുന്നല്ലോ കോവിഡ് കാലം. സകലം ഐടി നിര്‍ബന്ധിതമാകുകയാണ്. അതിനിടയിലാണ് സ്പ്രിംഗ്ളര്‍ വന്നത്. ജനങ്ങളുടെ ഡാറ്റബേസ് ആ തക്കത്തിന് ശിവശങ്കര്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റു. അതിലൂടെ വീണാ വിജയന് കോടികള്‍ സമ്പാദിച്ചു. ആ വിഷയത്തില്‍ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍ ശിവശങ്കറുമായി നേരിട്ട് ഏറ്റുമുട്ടി. വിവാദമായതോടെ ഡാറ്റാ കച്ചവടത്തില്‍ ഒടുവില്‍ ശിവശങ്കറിനെ ബലിമൃഗമാക്കി' സ്വപ്നയുടെ പുസ്തകത്തില്‍ വിവരിക്കുന്നു.
താനുമായുളള ബന്ധം ശിവശങ്കർ ഭാര്യയോട് പറഞ്ഞപ്പോൾ അവർ യാതൊരു വിഷമവും കൂടാതെ ആശംസിച്ചു. ആ കുട്ടിയിൽ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇതിനുശേഷം ശിവശങ്കർ വീട്ടിൽ നിന്ന് ഹെതർ അപ്പാർട്ട്മെന്റിൽ ഫ്ലാറ്റെടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുളള കൂടിക്കാഴ്ചകളെല്ലാം ഫ്ലാറ്റിലാണ് നടന്നത്.
https://www.facebook.com/Malayalivartha

























