വിജയ് സാഖറെയെ ഒപ്പം കൂട്ടി NIA കേസ് അട്ടിമറിക്കുമോ? വീണയുടെ IT ഹബ്ബ് പൊളിച്ചടുക്കി സ്വപ്ന

മുഖ്യമന്ത്രിയുടെ മകൾക്ക് ഐടി ഹബ്ബ് തുടങ്ങാൻ ഷാർജ രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഒരു ആരോപണം. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. രാജകുടുംബം എത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ഐ ടി ഹബ്ബ് തുടങ്ങാനുള്ള അവസരം ഒപ്പിച്ചെടുക്കണമെന്ന് ശിവശങ്കറാണ് തന്നോട് നിര്‍ദേശിച്ചത്.
ഇതെല്ലാം ക്ലിഫ് ഹൗസില്‍ വച്ചാണ് സംസാരിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ശിവശങ്കറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കൂടാതെ, രാജ കുടുംബം വരുമ്പോള്‍ എങ്ങനെ പെരുമാറണം, ആഥിത്യ മര്യാദകള്‍ എങ്ങനെ എന്നൊക്കെ കമലയെയും വീണയെയും പറഞ്ഞു പഠിപ്പിക്കുന്നതിനായി അനൗദ്യോഗികമായ സന്ദര്‍ശനങ്ങളും താന്‍ ക്ലിഫ് ഹൗസില്‍ നടത്തിയെന്ന് വീണ ആരോപിച്ചു. ഇതിൻ്റെയെല്ലാം തെളിവുകൾ കേന്ദ്ര ഏജൻസികളുടെ കൈയിലുണ്ട്.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് വിദേശത്ത് ഐടി ഹബ്ബ് തുടങ്ങാന്‍ സ്പോണ്‍സറായി ഒരുപാട് വലിയ വിദേശ വ്യവസായികളെ കിട്ടും. പക്ഷേ, അതിലെ ഇടപാടുകള്‍ ഇവിടെ ചര്‍ച്ചയാകും. ഷാര്‍ജ രാജകുടുംബത്തിലെ ഒരാള്‍ സ്പോണ്‍സറായാല്‍ അതിന് വലിയ പരിരക്ഷ ലഭിക്കും. രഹസ്യങ്ങളൊന്നും കണ്ടെത്താന്‍ ആര്‍ക്കും സാധിക്കില്ല. ഹെര്‍ ഹൈനസിന് നല്‍കാനായി ആഭരണപ്പെട്ടി വരെ കരുതിവച്ചിരുന്നു. എന്നാല്‍, അവര്‍ ഗവര്‍ണറുടെ അതിഥികള്‍ ആയിരുന്നതിനാല്‍ ടൂര്‍ പ്രോഗ്രാമില്‍ ക്ലിഫ് ഹൗസ് ഉള്‍പ്പെട്ടില്ല.
ആ സാഹചര്യത്തിലാണ് ശിവശങ്കറിന്‍റെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശപ്രകാരം ഷെയ്ഖിന്‍റെ വാഹനവ്യൂഹത്തെ റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചത്. എന്നാല്‍, കമലയുടെ അമിതാവേശവും പെരുമാറ്റ രീതിയും ഹെര്‍ ഹൈനസിന് ഇഷ്ടമായില്ല, സമ്മാനമായി കരുതിയ ആഭരണപ്പെട്ടി സ്വീകരിച്ചില്ലെന്നും സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തില്‍ പറയുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സ്വപ്നയുടേതായി പുറത്ത് വന്ന, സംസ്ഥാന സർക്കാരിൽ ആർക്കും സ്വർണക്കടത്തിൽ ബന്ധമില്ലെന്ന ശബ്ദരേഖ,സർക്കാരിന്റെ തന്നെ സമ്മർദ്ദ ഫലമായി നൽകിയതാണെന്ന് പുസ്തകത്തിൽ സ്വപ്ന കുറ്റപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളിലും കെടി ജലീൽ, നളിനി നെറ്റോ തുടങ്ങിയവർക്കെല്ലാം അറിവുണ്ടായിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു.
സ്വപ്നയുടെ ആരോപണങ്ങൾ അന്വേഷണ വിധേയമാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രി നടത്തുന്നത്. ഒരു കാരണവശാലും കേന്ദ്ര ഏജൻസികൾ ഇക്കാര്യങ്ങൾ അന്വേഷിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് പിണറായി നടത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ വിജയ് സാഖറേ എൻ ഐ എ യിലേക്ക് ഡപ്യൂട്ടേഷൻ പോകുന്നതിൽ ആഫ്ലാദചിത്തനാണ് പിണറായി.വിജയ് സാഖറേയുടെ സഹായത്തോടെ കേന്ദ്ര ഏജൻസികളെ മാനേജ് ചെയ്യാൻ കഴിയുമെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. പഴയ ഡി ജി പി ലോകനാഥ് ബഹ്റയും കേന്ദ്രത്തിൽ ചരടുവലികൾ ശക്തമാക്കിയിട്ടുണ്ട്.
എന്നാൽ സ്വപ്നയുടെ പരാമർശങ്ങൾ മുഖ്യമന്ത്രിയുടെ ഉറ്റവരെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്. സ്വപ്ന പറയുന്നതു പോലെ എടുത്തു ചാട്ടകാരികളായ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ തന്നെയാണ് സ്വപ്നക്ക് ക്വട്ടേഷൻ നൽകണമെന്ന അഭിപ്രായം പിന്തുടരുന്നത്.
അവരെല്ലാം സ്വപ്നയോട് പ്രതികാരം ചെയ്യാൻ വെമ്പുന്നുണ്ട്. എന്നാൽ തത്കാലം സ്വപ്നയോട് യുദ്ധം ചെയ്ത് തോൽക്കാൻ അവർ തയ്യാറല്ല. എന്തും ചെയ്യാൻ സ്വപ്ന തയ്യാറാണെന്ന് അവർക്കറിയാം. സ്വപ്നയെ സംഘപരിവാറുകാരിയാക്കി തലയൂരാനുള്ള നീക്കവും സി പി എം നടത്തുന്നുണ്ട്.
എന്നാൽ സി പി എമ്മിൻെറ സാധാരണ പ്രവർത്തകർ തീർത്തും നിരാശരാണ്. തങ്ങൾ കെട്ടിപൊക്കിയ ബിംബം വീണുടയുന്നതിൽ അവർ അസ്വസ്ഥരാണ്.അതേസമയം ശിവശങ്കരൻ ഇപ്പോഴും മുഖ്യമന്ത്രിക്കെതിരെ കമാന്ന് ഒരക്ഷരം സംസാരിക്കുന്നില്ല. സംസാരിച്ചാൽ മുഖ്യമന്ത്രിയുടെ കൊട്ടാരം തകർന്നു വീഴും.
ശിവശങ്കരൻ സംസാരിക്കില്ലെന്ന് മുഖ്യമന്ത്രിക്കും ഉറപ്പുണ്ട്.കാരണം ശിവശങ്കരൻ്റെ ചരട് മുഖ്യമന്ത്രിയുടെ കൈയിൽ ഭദ്രമാണ്. മുമ്പ് ശിവശങ്കർ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കലിന് ശ്രമിച്ചതാണ്. എന്നാൽ മുഖ്യമന്ത്രിക്ക് അന്ന് ശിവശങ്കരനെ ഭയമായിരുന്നു.എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ശിവശങ്കറിൻെറ തലയിൽ ആരോപണങ്ങൾ കെട്ടിവച്ചില്ലെങ്കിൽ തൻ്റെ പേൾക്ക് ആരോപണത്തിൻെറ മുൾമുന ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി കരുതുന്നു. വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും.
https://www.facebook.com/Malayalivartha

























