'മഞ്ഞൾ' നട്ട പറമ്പ് മൃതദേഹങ്ങളുടെ സൂചന... പത്മത്തിന്റെ മൃതദേഹം കണ്ടെത്തിയതും ഇതേ തെളിവിൽ: നായ മണം പിടിച്ച് നിന്ന വടക്കും ഭാഗത്ത് നിന്ന് അസ്ഥിക്കഷണം കണ്ടെത്തി:- മനുഷ്യന്റേതാണോ എന്ന് സ്ഥിരീകരണമില്ല:- എല്ലാം ലൈവായി കാണാൻ തമ്പടിച്ച് ആൾകൂട്ടം

ഇരട്ട നരബലി കേസിൽ കൂടുതൽ മൃതദേഹങ്ങൾ ഭഗവൽ സിംഗിന്റെ പുരയിടത്തിൽ ഉണ്ടോ എന്നറിയാൻ നടത്തിയ അന്വേഷണത്തിൽ നായ മണം പിടിച്ച് നിന്നത് നാട്ടുകാർ സംശയം പ്രകടിപ്പിച്ച സ്ഥലത്ത്. പത്മയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തായി അസ്ഥിക്കഷണം പോലീസ് കണ്ടെത്തി. ഇത് മനുഷ്യന്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് ഡോഗ് സ്ക്വാഡിലെ കഡാവർ നായ അടയാളം കാട്ടിയത് അനുസരിച്ചാണ് കുഴിയെടുത്തത്. ഇവിടേയ്ക്കു മുഖ്യപ്രതി മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും എത്തിച്ചു. വീടിനുള്ളില്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നുണ്ട്. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ മായ, മര്‍ഫി നായ്ക്കൾ സ്ഥലത്തുണ്ട്.
നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം ചോദ്യംചെയ്യലിനിടെ അന്വേഷണ സംഘത്തിന് ബലപ്പെട്ടിരുന്നു. ഇതു സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് വിശദമായ പരിശോധന നടത്തുന്നത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞൾ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞൾ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൂന്നു പ്രതികളെയും മൂന്നു വാഹനങ്ങളിലായാണ് കൊലപാതകങ്ങൾ നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീട്ടിൽ എത്തിച്ചത്.
സ്ഥലത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികളെ എത്തിച്ചപ്പോൾ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പത്മത്തിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ മുൻവശത്തായിരുന്നു. ഇവിടെ മഞ്ഞൾ നട്ടുപിടിപ്പിച്ചിരുന്നു. വീടിന്റെ പിൻവശത്ത് അലക്കുകല്ലിനോട് ചേർന്നാണ് റോസ്‌ലിയുടെ മൃതശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തത്. തെളിവെടുപ്പ് കാണാൻ വന്‍ജനക്കൂട്ടമാണ് ഇലന്തൂരിലെത്തിയത്.
പൊലീസ് നായ ചെന്നതിനെത്തുടര്‍ന്ന് സംശയം തോന്നിയ ആദ്യ സ്ഥലത്ത് പൊലീസ് കുഴിച്ച് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഈ കുഴി പന്നി കുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. തിരുമ്മല്‍ കേന്ദ്രത്തിന് പിന്നിലുള്ള സ്ഥലത്തും പരിശോധന നടന്നുവരികയാണ്. വീടിന്റെ തെക്കുവശത്തായി ചെമ്പകവും തുളസിയും നട്ട സ്ഥലങ്ങളിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്. അല്‍പം മണ്ണ് മാറ്റി പൊലീസ് നായയെ കൊണ്ട് മണപ്പിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.
പൊലീസ് നായ സംശയം പ്രകടിപ്പിക്കുന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തുന്നുണ്ട്.
സംശയം തോന്നുന്നയിടത്ത് ആഴത്തില്‍ കുഴിയെടുത്തുള്ള പരിശോധനയും നടക്കും. റോസ്ലിയുടേയും പത്മയുടേയും മൃതദേഹങ്ങള്‍ നാല് അടിയോളം ആഴത്തിലാണ് കുഴിച്ചിട്ടിരുന്നത്. പത്മയുടെ മൃതദേഹം കണ്ടെത്തിയതിന് അടുത്തും പൊലീസ് അടയാളമിട്ടിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ മായ, മര്‍ഫി നായകളെയാണ് ഇവിടെ എത്തിച്ചത്. പ്രധാനമായും ശവശരീരത്തിന്റെ ഭാഗങ്ങൾ, സംയുക്തകോശങ്ങൾ, രക്തം, എല്ല് തുടങ്ങിയവ മണത്ത് കണ്ടെത്തി കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു എന്നതാണ് കഡാവർ നായ്ക്കളുടെ പ്രധാന ദൗത്യം.
ഒക്ടോബർ 11നാണ് കേരളത്തെ നടുക്കിയ നരബലി പുറത്തായത്. ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു. റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ റഷീദിനെ വീണ്ടും ഭഗവൽ – ലൈല ദമ്പതികൾ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പോലീസിനെ എത്തിച്ചത്.
https://www.facebook.com/Malayalivartha


























