കോവിഡിൽ പകൽ കൊള്ള! പിണറായിക്ക് ആപ്പായി ശൈലജയും സ്വപ്നയും! പിന്നാലെ ശിവശങ്കരനും... കറി കത്തികൊണ്ട് ഓപ്പറേഷന്‍ നടത്തിയവര്‍

ദുരന്തങ്ങള്‍ ആഘോഷവും സ്വയം കീശവീര്‍പ്പിക്കാനുള്ള വഴിയുമാണെന്ന് കണ്ടെത്തിയ സംസ്ഥാനമാണ് കേരളം. അതിന്റെ തലവനാകട്ടെ ഊരിപിടിച്ച വാളുകള്‍ക്കിടിയിലൂടെ തള്ളിമറിച്ച് നടന്ന പിണറായി വിജയനും. പ്രകൃതി ദുരന്തങ്ങളും കോവിഡും കമ്മിഷന്‍ പറ്റാനുള്ള വഴികളാക്കി മാറ്റാമെന്ന് തെളിയിച്ചിരിക്കുകയാണ് . അതിന്റെ പേരില്‍ അടിച്ചു മാററിയ തുകകള്‍ വിദേശത്തേയ്ക്ക കടത്തിയതായുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.
ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ച് സിപിഎം ന്റെ പാളയത്തില്‍ കെട്ടാനുള്ള ബില്ല് പാസാക്കാനാവാതെ ഗവര്‍ണറുടെ മുന്നിലാണ്. പിപിഇ കിറ്റ് വാങ്ങിയതും ലൈഫ് ഭവന പദ്ധതിയുമുള്‍പ്പടെ മുഖ്യമന്ത്രിക്കും മന്ത്ിമാര്‍ക്കുമെതിരെ ഉയര്‍ന്നു വന്നിട്ടുള്ള അഴിമതി ആരോപണങ്ങളില്‍ ലോകായുക്തയുടെ വിധി ഏത് തരത്തില്‍ വരുമെന്ന് അറിയാവുന്ന പിണറായിയും സംഘവും മാസങ്ങളോളം പരിശ്രമിച്ചാണ് ലോകായുക്തയുടെ ചിറകരിയാന്‍ നിയമം കൊണ്ടുവന്നത്.
ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ബില്ലിനെ വിവാദമാക്കി. പ്രതിപക്ഷവും ഒരു പരിധിവരെ ബില്ലിനെ എതിര്‍ത്ത് നിന്നും. ഇപ്പോളിതാ ലോകായുക്ത മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ ഖേബ്രഡേ, മെഡിക്കല്‍ കോര്‍പ്പറേഷന്‍ എംഡി ബാലമുരളി, ജനറല്‍ മാനേജര്‍ എസ്.ആര്‍.ദിലീപ് കുമാര്‍, കമ്പനി പ്രതിനിധികള്‍ എന്നിവരാണ് പ്രതികള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും , ഐ.എ.എസുകാരെയും നേരില്‍ കേട്ടതിന് ശേഷമാണ് കേസെടുത്തത്.
പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളുമുണ്ടാകുമെന്ന വാക്കോടെയാണ് കെ.കെ.ശൈലജ സംഭവത്തില്‍ പ്രതികരിച്ചത്. പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടൊയുമാണെന്ന് അവര്‍ക്ക് പറയേണ്ടി വന്നു. കോവിഡാനന്തര കാലത്ത് പിപിഇ കിറ്റ് അഴിമതി ഉയര്‍ന്നു വരികയും പ്രതിപക്ഷം അതിനെതിരെ ശക്തമായി പ്രതികരിച്ചപ്പോളും കെ.കെ.ശൈലജ നിശബ്ദയായിരുന്നു. ഇപ്പോളവര്‍ രണ്ടും കല്പിച്ച് കാര്യങ്ങളെല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സമ്മതിയ്ക്കുകയായിന്നു. മുഖ്യമന്ത്രി മാത്രമല്ല മന്ത്രി സഭയിലുള്ള മറ്റ് ചില മന്ത്രിമാര്‍ക്കും ഈ ഇടപാടില്‍ ബന്ധമുണ്ടെന്നും സൂചനയുണ്ട്.
കോവിഡ് കാലത്ത് ആരോഗ്യ വകുപ്പ് വാങ്ങിച്ചു കൂട്ടിയ മെഡിക്കല്‍ സാധനങ്ങള്‍ക്ക് പച്ചക്കറി കടയില്‍ നിന്നും , ചെരിപ്പ് കടയില്‍ നിന്നുമുള്ള ബില്ല് ഹാജരാക്കി സ്വയം അപമാനിതരാകുകയായിരുന്നു. മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടത്തിയ അഴിമതി മറനീക്കി പുറത്തു വരാന്‍ തുടങ്ങിയ വേളയിലൊന്നു കെ,കെ,ശൈലജ മുഖ്യമന്ത്രിയെ ഒറ്റി കൊടുത്തില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും മന്ത്രിയാകാമെന്ന മോഹം കെ.കെ.ശൈലജയെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു.
ശൈലജയുടെ പെട്ടെന്നുള്ള മലക്കം മറിച്ചിന് പിന്നില്‍ നഷ്ടപ്പെട്ട മന്ത്രി സ്ഥാനത്തിനന്റെ ആകുലതകളുണ്ട്. ആ ആകുലതകള്‍ പല പാര്‍ട്ടി വേദിയിലും അവര്‍ പങ്കുവെച്ചിട്ടുണ്ട്. പിണറായി വിദേശ കുടുംബ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ കെ.കെ.ശൈലയുടെ ആരോപണങ്ങള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. കഴിഞ്ഞ മന്ത്രി സഭ നടത്തിയ പകല്‍ കൊള്ളകളും രതിക്രീഡകളും ഓരോന്നായി സ്വപ്‌ന സുരേഷ് ചതിയുടെ പത്മവ്യൂഹം എന്ന പുസ്ത്കത്തിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
പുറത്തു വരുന്ന വിവരങ്ങളിലെ മുഖ്യകഥാപാത്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും നടത്തിയ അവിഹിത ഇടപാടുകളിലെ വിവരങ്ങളാണ് കേരളം കേട്ടുകൊണ്ടിരിക്കുന്നത്. സ്വപ്നയെ താലികെട്ടി കൂടെ കിടത്തിയതും ഉലകം ചുറ്റിയതും സര്‍ക്കാര്‍ ചിലവിലാണ്. മുഖ്യമന്ത്രിയുടെ മൂക്കിന്റെ തുമ്പത്തിരിക്കുന്ന വിശ്വസ്തന്‍ നടത്തിയ അവിഹിത ഇടപാടുകള്‍ കണ്ടെത്താന്‍ പിണറായിയുടെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കൊന്നുമായില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
ശിവശങ്കറിന്റെയും സ്വപ്‌നയുടെയും രതിക്രീഡ വിഷയങ്ങള്‍ ഇന്റലിജന്‍സ് മനസിലാക്കിയെങ്കിലും ശിവശങ്കറിനെ ഭയന്ന് വിവരങ്ങള്‍ പുറത്തുവിട്ടില്ല. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അത്രയും വിശ്വസ്തനായ ശിവശങ്കറിനെ തൊടാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. ഒടുവില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് വിലപ്പെട്ട വിവരങ്ങള്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ സിപിഎം നേതൃത്വത്തിന് കൈമാറിയത്. അപ്പോഴും മുഖ്യമന്ത്രിയോട് ശിവശങ്കരനെതിരെ പരാതി പറയാന്‍ ആരും തയ്യാറായിരുന്നില്ല. ശിവശങ്കര്‍ സൂപ്പര്‍ മുഖ്യമന്ത്രി കളിച്ച് ഖജനാവിലെ പണം പെണ്ണിനും മദ്യത്തിനും വേണ്ടി കളിച്ച് കളയുകയായിരുന്നു.
മെഡിക്കല്‍ കോര്‍പ്പറേഷന്റെയും അവസ്ഥ മറിച്ചല്ല. പനിയ്ക്കുള്ള പാരസെറ്റമോള്‍ ഗുളിക പോലും വാങ്ങി സൂക്ഷിക്കാന്‍ കഴിയാതെ കോര്‍പ്പറേഷന്‍ എത്രയോ തവണ പാവങ്ങളെ പററിച്ചിട്ടുണ്ട്. കോര്‍പ്പറേഷനിലേയ്ക്ക് ഒഴുകുന്ന കോടികളുടെ കമ്മിഷന്‍ വീതം വെയ്ക്കുന്നതില്‍ മാത്രമായിരുന്നു കോര്‍പ്പറേഷന്റെ കണ്ണ്. അതാണ് പിപിഇ കിറ്റിനും, കയ്യുറയ്ക്കും പച്ചക്കറികടക്കാരന്റെ ലൈസന്‍സിലുള്ള ബില്ല് ഹാജരാക്കിയത്. ഒടുവില്‍ എല്ലാം ജീവനക്കാരുടെ കയ്യിലെ കുഴപ്പമാണെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് കോര്‍പ്പറേഷന്‍ ഭരണസമിതിയും സിപിഎം നേതൃത്വവും ശ്രമിച്ചത്.
ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. 50,000 കിറ്റുകള്‍ വാങ്ങാന്‍ ഓഡര്‍ നല്‍കി. എന്നാല്‍, 15,000 കിറ്റുകള്‍ കിട്ടിയപ്പോഴേയ്ക്കും പിപിഇ കിറ്റിന്റെ വില കുറഞ്ഞുവെന്നും ബാക്കി ഓഡര്‍ ക്യാന്‍സല്‍ ചെയ്തുവെന്നും കുവൈത്തില്‍ നടന്ന പൊതു പരിപാടിയില്‍ ശൈലജ തുറന്നടിച്ചു.
കിറ്റുകളുടെ വില കുറഞ്ഞത് മനസിലാക്കിയ മുപ്പത്തയ്യായിരം കിറ്റുകളുടെ ഓര്‍ഡര്‍ ഒഴിവാക്കിയെന്നും കെ.കെ.ശൈലജ പറഞ്ഞു. എന്നാല്‍ പിപിഇ കിറ്റുകളുടെ ഗുണനിലവാരം കുറവാണെന്ന് അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് പരാതി ഉയര്‍ന്നു വന്നു. പിപിഇ കിറ്റിന്റെ വില അതിഭീകരമാണെന്നുമുള്ള വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ സര്‍ക്കാരിന് നില്ക്കക്കള്ളിയില്ലാതായ സാഹചര്യത്തിലാണ് മുപ്പത്തയ്യായിരം കിറ്റികളുടെ ഓര്‍ഡര്‍ മരവിപ്പിച്ചത്.
കുറഞ്ഞ വിലയ്ക്ക് ഇവ നല്‍കാന്‍ തയ്യാറായ കമ്പനികളെ ഒഴിവാക്കി വന്‍ തുകയ്ക്ക് വാങ്ങുകയായിരുന്നു. കോവിഡിന്റ ഒന്നാം തരംഗത്തില്‍ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങികൂട്ടിയതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ അഴിമതിയുടെ വലിയ കഥകളാണ് പുറത്തു വന്നത്. ഇത് വലിയ തോതില്‍ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒന്ഡപത് കോടിയുടെ ഇടപാടാണ് നടന്നതെന്നും മിന്നല്‍ വേഗത്തിലാണ് അതിന്റെ ഫയല്‍ നീങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയത് . എന്നാല്‍ കേരളത്തിലെ പല കമ്പനികളും ഗുണനിലവാരമുള്ള വിലകുറഞ്ഞ പിപിഇ കിറ്റ് നല്കാമെന്ന് കരാര്‍ നല്കിയിട്ടും സര്‍ക്കാരോ കോര്‍പ്പറേഷനോ അത് സ്വീകരിച്ചില്ല. പിപഇ കിറ്റ്ക്ഷാമം ക്രിത്രിമമായി ആസുപത്രികളില്‍ സൃഷ്ടിച്ച് പരിഭ്രാന്തിയുണ്ടാക്കുകയായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ പരിഭ്രാന്തി മുതലെടുത്ത് തിരിക്കിട്ട് തട്ടിക്കൂട്ട് കമ്പനിയ്ക്ക് പിപിഇ കിറ്റിന് ഓര്‍ഡര്‍ നല്കുകയായരുന്നു.സര്‍ക്കാര്‍ ഫയലുകളെല്ലാം ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് മഹാരാഷ്ട്രയിലെ പേപ്പര്‍ കമ്പനിയ്ക്ക് ഓര്‍ഡര്‍ നല്കിയത്. അപ്പോളും കേരളത്തില്‍ 550 രൂപയ്ക്ക് കിറ്റഅ നല്കാന്‍ ഒന്നിലധികം കമ്പനിയുണ്ടായിരുന്നു. മെഡിക്കല്‍ കോര്‍പ്പറേഷന്റെ ബിനായമിയുടെ പേരിലാണ് ഓര്‍ഡര്‍ നല്കിയതെന്ന് ആരോപണം ശരിവെയക്കുന്ന തരത്തിലാണ് ലോകായുക്തയുടെ നടപടി.
കോവിഡും , പ്രകൃതി ക്ഷോഭവും ഇടതുപക്ഷത്തിന്റെ ഐശ്വര്യലബ്ദിക്കാണ് കേരളത്തില്‍ കടന്നു വരുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. അഴിമതിയുടെ വിഹിതം പറ്റുന്നതു കൊണ്ടാണോ സിപി ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ മൗനം പാലിക്കുന്നതെന്ന ന്യായമായും സംശയം.
പിണറായി പേടിയില്‍ ആദര്‍ശം അടിയറവെച്ച സിപി ഐയില്‍ ആരോഗ്യ വകുപ്പിലെ അഴിമതികളില്‍ നേരത്തെ പൊ്ട്ടിതെറിയുണ്ടായെങ്കിലും കാനം രാജേന്ദ്രന്‍ പുറത്ത് പിണറായിയുടെ ന്യായീകരണ തൊഴിലാളിയായി. കെ.കെ.ശൈലജയെ പല സന്ദര്‍ഭങ്ങളിലും വാനോളം പുകഴ്ത്താനും അദ്ദേഹം മറന്നില്ല. എന്താലും പിണറായി അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തു വരും. പെടുക തന്നെ ചെയ്യും. പാര്‍ട്ടിയുടെ എത്രതന്നെ സപ്പോര്‍ട്ട് ഉണ്ടെങ്കിലും ഉശിരുള്ള സഖാക്കള്‍ അഴിമതിയുടെ പിന്നാമ്പുറങ്ങള്‍ തേടി പുറത്തുണ്ട് .
https://www.facebook.com/Malayalivartha


























