സിപിഎമ്മില്‍ ക്രമിനലുകള്‍? അണികളുടെ അടിവസ്ത്രം അഴിച്ച് തപ്പുന്നു... ഗോവിന്ദന്‍ പിണറായിയെ തോണ്ടി... അടിവസ്ത്രം അലര്‍ജിയായവര്‍ ജാഗ്രതൈ...

ഒടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അത് സമ്മതിക്കേണ്ടി വന്നു. സിപിഎം ല്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നു. സാധാരണ ഇടതുപക്ഷക്കാര്‍ക്ക് വൈകി വരുന്ന ബോധോദയമാണ് നിലവില്‍. ചരിത്രത്തില്‍ ഇന്നു വരെ അവര്‍ക്ക് യഥാസമയം ബുദ്ധി വരില്ല. പുരോഗമന വാദികള്‍, നവോത്ഥാന നായകര്‍, ബുദ്ധിജീവികള്‍ അങ്ങനെ പല പരിവേഷങ്ങളും ചാര്‍ത്തി പാര്‍ട്ടിക്കാര്‍ തന്നെ സ്വയം സ്ഥാനങ്ങള്‍ സൃഷ്ടിക്കും. പാര്‍ട്ടിയില്‍ വരുന്നവര്‍ വിശുദ്ധന്മാരും പുറത്തു പോകുന്നവര്‍ കുലംകുത്തികളുമാണ്.
കുലം കുത്തികളെ അന്‍പത്തിയാറോ അതില്‍ കൂടുതലോ വെട്ട് വെട്ടി കൊല്ലാം. സിപിഎം ന്റെ കൊലപാതക പരമ്പരയിലെ ഏറ്റവും വലിയ വെട്ടാണ് അന്‍പത്തിയാറ്. എന്നാല്‍ പാര്‍ട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും പറ്റി പാര്‍ട്ടിയുടെ ആളായി നടക്കുന്നവര്‍ ക്രിമിനലായാലും കുഴപ്പമില്ല. പാര്‍ട്ടിയുണ്ട് കൂടെ എന്ന് ഉറക്കെ പറയും. ഇതിനെയാണ് വൈരുദ്ധ്യാത്മക ഭൗതീകവാദം എന്നു പറയുന്നതെന്നാണ് അടുത്ത കാലം വരെ കരുതിയിരുന്നത്. എന്നാല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു.
അതല്ല പാര്‍ട്ടിയല്‍ കണ്ട അണ്ടനേയും അടകോടനേയും മെമ്പര്‍ഷിപ്പ് നല്കി സ്ഥാനമാനങ്ങള്‍ കൊടുത്തത് നാണക്കേടായി പോയി. പാര്‍ട്ടയിലെ എല്ലാ തലങ്ങളിലും ക്രമിനലുകള്‍ കൂടി വരുന്നെന്ന് വൈകി വന്ന വിവേകം. പാര്‍ട്ടിയിലേയ്ക്ക കടന്നുവരുന്നവരുടെ സ്വഭാവവും കുടുംബപശ്ചത്താലവും പറ്റുമെങ്കില്‍ നാല് തലമുറകളുടെ ചരിത്രവും പരിശോധിക്കണമെന്നാണ് സെക്രട്ടറിയുടെ പക്ഷം. പണ്ടുമുതലേ പലരും പാര്‍ട്ടിയെ ഓര്‍മ്മിപ്പിച്ചിരുന്നു പാര്‍ട്ടിയില്‍ ക്രിമിനലുകള്‍ കൂടുതലാണെന്ന്.
അന്ന് അവരെയൊക്കെ പാര്‍ട്ടി കുലംകുത്തികളുടെ വര്‍ഗ്ഗത്തിലേയ്ക്ക തള്ളിവിട്ടു. കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് നല്കുക, ബ്രാഞ്ച് സെക്രട്ടറിയാക്കുക, ലോക്കല്‍ കമ്മിറ്റി മെമ്പറാക്കുക ഇതൊക്കെ പാര്‍ട്ടിയ്ക്ക് പേരുദോഷമുണ്ടാക്കി. ഇത്തരക്കാരെ കണ്ടെത്തി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. കേരളത്തില്‍ ബിജെപിയിലേയ്ക്കുണ്ടായ ഒഴുക്ക് തടയാന്‍ കണ്ണില്‍ കണ്ടവരെയെല്ലാം പാര്‍ട്ടിയിലേക്ക് ആനയിച്ചു കൊണ്ടു വന്നപ്പോഴൊന്നും ഉണ്ടാവാത്ത വിവേകമാണ് ഇലന്തൂര്‍ നരബലി കേസിന് ശേഷം സിപിഎം സെക്രട്ടറിയ്ക്കുണ്ടായത്.
സാധാരണ പ്രവര്‍ത്തകനോട് നാട്ടിലെ മതസംഘടനകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ഭാരവാഹികളാകാന്‍ സിപിഎം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെ പാര്‍ട്ടിക്കാര്‍ ദേവാലയങ്ങളിലെത്തി മുട്ടുകുത്തി നമസ്‌കരിക്കുന്ന കാഴ്ചയും കണ്ടു. ദേവാലയ ഭാരവാഹിയാകുന്ന പാര്‍ട്ടി അംഗം എങ്ങനെ ഭൗതീകവാദിയായി മാറും.
ചുരുക്കത്തില്‍ അണികളല്ല പാര്‍ട്ടിയാണ് അംഗങ്ങളോട് തെറ്റ് ചെയ്തത്. ഭൗതീകവാതത്തില്‍ ഉറച്ചു നിന്ന അണികള്‍ പോലും ഈശ്വവിശ്വാസത്തിലേയ്ക്ക് പോയത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ്. നാട്ടിലെ ഉത്സവങ്ങളിലും പള്ളിപെരുനാളുകളിലും സഖാക്കളുടെ നേതൃത്വവും കാര്‍മ്മികത്വവുമാണ് സൈബര്‍ കാലത്തെ ഭൗതീകവാതമെന്ന് സഖാക്കള്‍ വിശ്വസിക്കുന്നു.
ക്രിമിനലുകളുടെ പട്ടികയില്‍ സ്വപ്‌ന സുരേഷ് ഉണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ സിപിഎം അല്ലെങ്കിലും എ.കെ.ജി സെന്ററിനുവേണ്ടി ഭരണം നടത്തിയ ശിവശങ്കര്‍ ഏത് ഗണത്തില്‍ പെടും. ശിവശങ്കറെന്ന കാമവൃക്ഷത്തെ നട്ടുവളര്‍ത്തി വെള്ളമൊഴിച്ചു വളര്‍ത്തി കൊണ്ടിരുന്ന പിണറായി വിജയന്‍
ഏത് ഗണത്തില്‍പെടും. ക്രിമിനലുകളുടെ ഗണത്തില്‍ പിണറായിയേ ഉള്‍പ്പെടുത്തിയാണോ പറഞ്ഞതെന്ന സംശയമുണ്ട്.
ഇന്‍ഡിഗോ വിമാനത്തില്‍ കയറി രണ്ട് ചെറുപ്പക്കാരെ ചവിട്ടി വീഴ്ത്തുകയും അവരെ തല്ലി ചതയ്ക്കാന്‍ ഒത്താശ ചെയ്ത എല്‍ഡി എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും പാര്‍ട്ടി നയം അറിയാതെയാണ് ജീവിക്കന്നത്. അദ്ദേഹവും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ക്രിമിനല്‍ കേസുകളിലെ പ്രതികളെ തിരഞ്ഞ് പുറത്താക്കാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ ആരെങ്കിലും ഈ പാര്‍ട്ടയില്‍ ബാക്കിയുണ്ടാകുമോയെന്ന ചോദ്യം അവശേഷിക്കുന്നു.
ബ്രാഞ്ച് തലം മുതല്‍ പോളിററ്ബ്യൂറോവരെ ക്രിമിനലുകള്‍ എന്ന് ഗോവിന്ദന്‍മാസ്റ്റര്‍ പറയാത്തതിന്റെ രഹസ്യവും ഇതാണ്. പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.ഐയെ തല്ലി പ്രതിയെ മോചിപ്പിച്ചത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സഖാവാണ്. പോലീസ് സ്റ്റഷനിലിട്ട് അച്ഛനേക്കാള്‍ പ്രായമായ ഹോംഗാര്‍ഡിനെ ചവിട്ടിമെതിച്ചതും സംസ്ഥാന നേതാവാണ്. ഒടുവില്‍ അക്രമത്തിന്റെ സിസടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിനേക്കാളും വലിയ ക്രിമിനല്‍ സ്വഭാവമുണ്ടോ.
കണ്‍സഷന്‍ കൗണ്ടറില്‍ അച്ഛനേയും മകളേയും തല്ലിചതച്ച് ഒളിവിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരും സഖാക്കളാണ്. ഗോവിന്ദന്‍മാസ്റ്റര്‍ക്ക് വൈകി വന്ന വിവേകം കേരളത്തിന് അല്പമെങ്കിലും ആശ്വാസം നല്കുമെന്ന് പ്രതീക്ഷിക്കാം. ഇടതു സഹയാത്രികനായ കെ.ടി ജലീലിനെ വിശുദ്ധരുടെ പട്ടികയിലിരുത്തിക്കോട്ടെ. എന്നാല്‍ കോവിഡിലും, പ്രളയത്തിലും പാവങ്ങളുടെ പിച്ചചട്ടിയില്‍ കൈവിട്ടുവാരിയ സിപിഎം ന്റെ മുഖ്യമന്ത്രിയെ ക്രിമിനലുകളുടെ ഗണത്തില്‍ കൂട്ടാതിരിക്കാനാവില്ല.
കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ജയിലില്‍ കിടക്കുന്നവരും മയക്കുമരുന്ന് കേസുകളില്‍പെട്ട നേതാക്കളുടെ മക്കളും പാര്‍ട്ടി ക്രിമിനലുകളും മറ്റുള്ളവര്‍ സാധാക്രിമിനലുകളും ഇങ്ങനെ വേര്‍തിരിച്ച് പരിശോധിച്ചാലേ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയു. ക്രമിനലുകളെ വളര്‍ത്തുന്നതും അവരെ സംരക്ഷിക്കുന്നതും നിങ്ങള്‍ തന്നെ ഇപ്പോള്‍ നടത്തുന്ന മുതലകണ്ണീര്‍ കേരളം പരിഹാസത്തോടെ സ്വീകരിക്കു.
https://www.facebook.com/Malayalivartha


























