പിണറായിയുടെ നരബലിക്ക് ഇരയായത് കെ. കെ. ഷൈലജ! എങ്കിലും എൻ്റെ സഖാവെ, കഷണം കഷണമാക്കിയല്ലോ... കഴുത്ത് ഞെരിച്ച് പത്മവ്യൂഹവും

മുൻ മന്ത്രി കെ കെ ഷൈലജയുടെ കരിയർ പിണറായി തകർത്തു.സി പി എമ്മും ഒന്നാം പിണറായി സർക്കാരും ചേർന്ന് നടത്തിയ കൊവിഡ് അഴിമതികളെല്ലാം കെ.കെ ഷൈലജയുടെ തലയിൽ കെട്ടി പിണറായി രക്ഷപ്പെട്ടു. തെളിവുകളെല്ലാം ഷൈലജക്കെതിരായ സാഹചര്യത്തിൽ അവരിൽ നിന്ന് രാജി വാങ്ങാൻ വരെ പിണറായി തീരുമാനിച്ചേക്കും. കൊവിഡ് കൊള്ളയിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടതിൽ സംപ്രീതനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.
ഇത്രയും കാലം ലോകായുക്തയുടെ ശത്രുവായിരുന്ന പിണറായി ഒറ്റയടിക്കാണ് ജസ്റ്റിസ് സിറിയക് ജോസഫിലേക്ക് മിഴി തുറന്നത്. കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്കാണ് കോടതി നോട്ടീസ് അയച്ചത്. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഒരു വാർത്താ ചാനലാണ് പുറത്തുകൊണ്ടുവന്നത്. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി കൊടുക്കണം.
ലോകായുക്ത നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷൈലജക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് വിവരം.ഷൈലജക്കും അവരുടെ ഉറ്റബന്ധുവിനും എതിരെയാണ് തെളിവുകൾ ലഭിച്ചിരുന്നത്രേ. സി പി എം നേത്യത്വത്തിനെതിരെ തെളിവുകൾ കിട്ടിയാൽ തന്നെ അത് പരിഗണിക്കാൻ സാധ്യത കുറവാണ്. കൊവിഡ് കൊള്ള ഷൈലജയിൽ തന്നെ ഒതുക്കി നിർത്താനാണ് തീരുമാനം.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കൊവിഡിന്‍റെ തുടക്കത്തില്‍ പി പി ഇ കിറ്റ് വാങ്ങാതെ പണം എഴുതിയെടുത്തതിന് വരെ തെളിവ് ലഭിച്ചു. പര്‍ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിന് ശേഷം മഹിളാ അപ്പാരല്‍സിന്‍റെ പി പി ഇ കിറ്റിന് എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയില്ലെന്നാണ് നിയമസഭാ മറുപടി. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ മാധ്യമ പ്രവർത്തകർക്ക് ലഭിച്ചു. പർച്ചേസ് ഓർഡർ റദ്ദാക്കാക്കുന്നതിന് മുമ്പ് ലക്ഷങ്ങളുടെ പർച്ചേസ് നടന്നു.
1500 രൂപയ്ക്ക് സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് സ്ഥാപനത്തില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ കൊടുക്കുന്നതിന് തൊട്ടുമുമ്പാണ് മഹിളാ അപ്പാരല്‍സിന് 20000 കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് 400 രൂപയ്ക്ക് കിറ്റ് കൊടുക്കാന്‍ തയ്യാറായി.
സാന്‍ഫാര്‍മയ്ക്ക് ഇല്ലാത്ത, ടെക്നിക്കല്‍ കമ്മിറ്റി പരിചയമുള്ള കമ്പനിയായിരു ന്നു മഹിളാ അപ്പാരല്‍സ്. അധികം വൈകാതെ ഗുണമേന്മയില്ലെന്ന് പറഞ്ഞ് മഹിളയുടെ ഓര്‍ഡര്‍ റദ്ദാക്കി. ഈ വിവരമാണ് റോണി എം ജോണ്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ചോദിച്ചത്. സാൻ ഫാർമയിൽ നിന്നും അഴിമതി നടത്താൻ വേണ്ടിയായിരുന്നു മഹിളയുടെ ഓർഡർ റദ്ദാക്കിയത്.
സാൻ ഫാർമക്ക് പര്‍ചേസ് ഓര്‍ഡര്‍ കൊടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു.. ഓര്‍ഡര്‍ റദ്ദാക്കുകയും ചെയ്തത്രേ. ഓര്‍ഡര്‍ റദ്ദാക്കിയ ശേഷം എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയിരുന്നോ എന്ന എം എൽ എ യുടെ ചോദ്യത്തിന് നല്‍കിയില്ലെന്ന് ആരോഗ്യന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ മറുപടിയില്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ മറുപടി തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്..
2020 മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ ആദ്യവാരം വരെയുള്ള പത്ത് ദിവസത്തെ പര്‍ചേസുകള്‍ക്കുള്ള അംഗീകാരം വാങ്ങിയ ഫയലില്‍ മഹിളാ അപ്പാരല്‍സുമുണ്ട്. അതായത് കിറ്റ് വാങ്ങാതെ കിറ്റ് വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപയ്ക്കുള്ള അംഗീകാരം വാങ്ങിയെടുത്തു. ഈ ഫയലില്‍ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യ ധനകാര്യ മന്ത്രിമാരും ഒപ്പിട്ടിട്ടും ഉണ്ട്.
പിപിഇ കിറ്റ് വാങ്ങാതെ വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപ എഴുതിയെടുത്തു. ഈ പണം എവിടെക്കാണ് പോയത് ? മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയാതെ എങ്ങനെയാണ് പർച്ചേസ് നടക്കുക? മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ പറഞ്ഞ ന്യായീകരണവും പൊളിഞ്ഞു.. വിപണിയിൽ വില കുറഞ്ഞപ്പോൾ ഓർഡർ വെട്ടിക്കുറച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നു.. സാന്‍ഫാര്‍മയ്ക്ക് കൊടുത്ത ഓര്‍ഡര്‍ കിറ്റിന് വില കുറഞ്ഞ് തുടങ്ങിയപ്പോള്‍ ഓര്‍ഡര്‍ അരലക്ഷത്തില്‍ നിന്ന് പതിനയ്യായിരം ആയി കുറച്ചെന്ന വാദമാണ് പൊളിഞത്.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കൊവിഡിന്‍റെ മറവില്‍ നടന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതും വസ്തുതയും രണ്ടാണെന്നാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
550 രൂപയ്ക്ക് കേരളത്തിലെ കെയ്റോണ്‍ എന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ പര്‍ചേസ് ഓര്‍ഡര്‍ കൊടുത്ത അതേ ദിവസമായിരുന്നു മൂന്നിരട്ടി വിലയ്ക്കുള്ള പിപിഇ കിറ്റ് വാങ്ങാനും തീരുമാനമാകുന്നത്. അങ്കമാലിയില്‍ നിന്നുള്ള മഹിളാ അപ്പാരല്‍സും 450 രൂപയ്ക്ക് പിപിഇ കിറ്റ് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാൽ ഈ ദിവസം സാന്‍ഫാര്‍മയ്ക്ക് ഓര്‍ഡര്‍ നൽകി. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് ലഭിക്കും എന്ന സാഹചര്യം വന്നതോടെ പിന്നീട് റദ്ദ് ചെയ്തെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
ഒന്നാം പിണറായി സര്‍ക്കാര്‍ കൊവിഡിന്‍റെ തുടക്കത്തില്‍ മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ സാൻ ഫാര്‍മ എന്ന തട്ടിക്കൂട്ട് സ്ഥാപനവുമായി കെഎംഎസ്‍സിഎല്‍ നടത്തിയ ഇമെയിൽ വിവരങ്ങൾ പുറത്തുവന്നു. ഉന്നതതല യോഗത്തിന് ശേഷമാണ് മൂന്നിരട്ടി വിലയുള്ള പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദം പൊളിക്കുന്നതാണ് ഇ മെയിലുകൾ. മഹാരാഷ്ട്രയിലെ ആര്‍ക്കുമറിയാത്ത തട്ടിക്കൂട്ട് സ്ഥാപനമായ സാൻ ഫാര്‍മയെ കെഎംഎസ്‍സിഎല്‍ അങ്ങോട്ട് മെയില്‍ അയച്ച് ക്ഷണിക്കുകയായിരുന്നു. അതായത് സാർ ഫാർമ ക്ക് സി പി എമ്മിന് കിട്ടേണ്ടത് കിട്ടിയെന്ന് ചുരുക്കം.
മാര്‍ച്ച് 29 ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വില എത്രയായാലും കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കൂട്ടുക എന്ന തീരുമാനമെടുത്തത് എന്നാണ് ഫെബ്രുവരി 24ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 28ന് തന്നെ, അതായത് യോഗം നടക്കുന്നതിന്‍റെ തലേദിവസം തന്നെ മൂന്നിരട്ടി വിലയ്ക്ക് സാന്‍ഫാര്‍മയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ ധാരണയായി എന്ന് തെളിയികുന്ന ഇ മെയില്‍
ആണ് പുറത്തുവന്നത്. പര്‍ച്ചേസ് ഓര്‍ഡര്‍ അയക്കാനുള്ള മേല്‍വിലാസം ചോദിച്ചുള്ള ഇ മെയില്‍ കെഎംഎസ്‍സിഎല്ലില്‍ നിന്ന് സാൻ ഫാര്‍മയ്ക്ക് അയച്ചു കൊടുക്കുന്നത് 2020 മാര്‍ച്ച് മാസം 28ന്. മുഖ്യമന്ത്രി പറഞ്ഞ ഉന്നതതല യോഗത്തിന്‍റെ തലേ ദിവസം തന്നെ ആര്‍ക്കുമറിയാത്ത മഹാരാഷ്ട്രയിലെ തട്ടിക്കൂട്ട് സ്ഥാപനവുമായി ആരോ കരാറില്‍ എത്തി എന്ന് വ്യക്തം.
ഉന്നതതല യോഗം അറിയാതെ മന്ത്രിയുടെ നിർദ്ദേശപ്രകാരം പി.പി ഇ കിറ്റ് വാങ്ങിക്കൂട്ടി എന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിൽ. അതായത് മന്ത്രി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി വാക്കാൽനർദ്ദേശം നൽകുകയായിരുന്നു പതിവ്. കെഎംഎസ്‍സിഎലിലെ നോട്ട് ഫയലുകള്‍ അനുസരിച്ച് 550 രൂപയ്ക്ക് കേരളത്തില്‍ നിര്‍മിക്കുന്ന കെയ്റോണ്‍ എന്ന സ്ഥാപനത്തിന്‍റെ പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തത് 2020 മാര്‍ച്ച് മാസം 29ന് ആണ്.
അതിന് തൊട്ടടുത്ത ദിവമാണ് 1,550 രൂപയ്ക്ക് തട്ടിക്കൂട്ട് സ്ഥാപനമായ സാൻ ഫാര്‍മയ്ക്ക് 1,550 രൂപയ്ക്ക് ഓര്‍ഡര്‍ കൊടുത്തത്. കെഎംഎസ്‍സിഎല്ലിന്‍റെ ഫയലില്‍ പറയുന്നത് 2020 മാര്‍ച്ച് 29-ാം തീയ്യതി ഈ മെയില്‍ വഴി സാൻ ഫാര്‍മയില്‍ നിന്ന് ഓഫര്‍ കിട്ടി എന്നാണ്. എന്നാല്‍ കെഎംഎസ്‍സിഎല്ലില്‍ നിന്ന് സാൻ ഫാര്‍മയ്ക്ക് അങ്ങോട്ടാണ് മെയില്‍ പോയിരിക്കുന്നത്. 29ന് മെയില്‍ വഴി ഓഫര്‍ കിട്ടി എന്ന് പറയുന്ന സാന്‍ഫാര്‍മയെ ആരാണ് ഇവിടേക്ക് എത്തിച്ചത് എന്നതാണ് ചോദ്യം.
കൊവിഡ് കാലത്ത് അഴിമതി വ്യാപകമായിരുന്നു. ദുരന്തങ്ങളെയെല്ലാം അവസരങ്ങളാക്കി മാറ്റുന്ന കുതന്ത്രമാണ് മുഖ്യമന്ത്രി ഇക്കാലമത്രയും പിന്തുടർന്നിട്ടുള്ളത്.മന്ത്രി ഷൈലജയുടെ വകുപ്പിലാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാര്യത്തിൽ അഴിമതി കൊഴുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഇക്കാലത്ത് ആരോഗ്യ വകുപ്പിൽ അഴിമതി നടന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ് ഇക്കാലത്ത് കരുക്കൾ നീക്കിയത്. അതിൻ്റെ വിശദാംശങ്ങൾ സ്വപനയുടെ പുസ്തകത്തിലുണ്ട്.
ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നാണ് വ്യാഖ്യാനം.. കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്നു.എന്നാൽ ഷൈലജയെ പിണറായി മന്ത്രി സ്ഥാനത്ത് നിന്നും നിഷ്കരുണം ഒഴിവാക്കി.
ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങൾ കലാപം തുടങ്ങിയത് ഷൈലജയെ മുന്നിൽ നിർത്തിയാണ്. കോവിഡ് വൈറസ് പോലും നന്നായി കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന പഴി മന്ത്രി വീണയുടെ പേരിലുണ്ട്. കെ. കെ. ഷൈലജയുടെ പേരിൽ പിണറായിയും സീതാറാം യച്ചൂരിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം വരെ ഉണ്ടായിരുന്നു..
കെ.ആർ. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദൻറെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ. എന്നാൽ ഗൗരിയമ്മയെയും വി എസിനെയും പോലെ ഷൈലജ നിഷ്കളങ്കയല്ലെന്നാണ് സി.പി.എമ്മിലെ പിണറായി ഭക്തർ പറയുന്നത്. മരുമകനെ വരെ മന്ത്രിയാക്കിയിട്ടും കെ.കെ. ഷൈലജയെ ഒഴിവാക്കിയ പിണറായി വിജയൻറെ നടപടിയിൽ സീതാറാം യച്ചൂരി ക്ഷുഭിതനായിട്ടും ഫലമുണ്ടായില്ല.
കെ.ആർ. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാർത്ഥത്തിൽ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടർഭരണം ഉറപ്പാക്കിയത്. ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു.
എന്നാൽ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു. തൻറെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയിൽ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാർത്ഥത്തിൽ കോടിയേരി പാർട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കൾ പോലും അത്ഭുതപ്പെട്ടു.
ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും ചിലർ വിശേഷിപിച്ചപ്പോൾ അവർ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചു. ഓവർ സ്മാർട്ട് ആയാൽ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കെ. കെ. ശൈലജയെ മാറ്റി നിര്‍ത്തിയത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീക്കി പുറത്തു വരികയും ചെയ്തു. പുതിയ നേതാക്കളെ കൊണ്ടുവരാൻ എന്ന വിശദീകരണം നൽകുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാൻ തടസ്സമുണ്ടായിരുന്നില്ല.
കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയിൽ പാർട്ടിക്കുള്ളിലെ ചിലർക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നത്. മുമ്പ് സംസ്ഥാന ഘടകത്തിൽ വൻ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതിൽ പിബി ഇടപെട്ടത്. അത്തരമൊരു സാഹചര്യം ഷൈലജയുടെ കാര്യത്തിൽ ഉണ്ടായില്ല.
ഒടുവിൽ മെക്സസെ പുരസ്കാരത്തിൽ നിന്നും ഷൈലജയെ വെട്ടി. കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കിട്ടേണ്ടത് സർക്കാരിനാണെന്ന് ഷൈലജ പറയുമ്പോഴും അവാർഡ് നിരസിക്കേണ്ടി വന്നതിൽ അവർക്ക് വേദനയുണ്ട്. കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്നാണ് വിഷയം ചര്‍ച്ചയായതോടെ സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്.
കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. ''കൂട്ടായ പ്രവർത്തനത്തിൻറെ ഫലമാണിത്. സർക്കാരിന് കൂട്ടായാണ് കിട്ടേണ്ടത്. എന്നാൽ വ്യക്തിക്കാണ് നൽകുന്നതെന്ന് അവാർഡ് ഫൗണ്ടേഷൻ വിശദീകരിച്ചു. ശൈലജ പാർട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്'' എന്നാണ് അന്ന് യച്ചൂരി പറഞ്ഞത്.
https://www.facebook.com/Malayalivartha


























