മഞ്ഞള്‍ ചെടികള്‍ക്കിടയിലെ മൃതദേഹങ്ങള്‍ മണത്തുകണ്ടെത്തി തിരുമ്മല്‍ കേന്ദ്രം മാന്തിപൊളിച്ചു തുടങ്ങി ഇനിയുമെത്ര ശവശരീരങ്ങള്‍...തോണ്ടല്‍ തുടങ്ങി

ഇലന്തൂര്‍ എന്ന കൊച്ചു ഗ്രാമം വീണ്ടും പോലീസ് സേനയുടെ വലയത്തിലാവുകയാണ്. ഇരട്ടനരബലി നടന്ന ഇലന്തൂര്‍ കടകംപള്ളിവീട്ടിന്റെ അടിത്തറവരെ മാന്തി പൊളിക്കാന്‍ പോലീസ് ആരംഭിച്ചു. ഇരട്ടനരബലിയുടെ വിവരങ്ങളാണ് പ്രതികളില്‍ നിന്നും പോലീസിന് ലഭിച്ചത്. കൈവിറയ്ക്കാതെ മനമിടറാതെ മൂന്നുപേരും ചേര്‍ന്ന് രണ്ട് പേരെ വെട്ടിനുറുക്കിയെന്ന മൊഴിയില്‍ നിന്നാണ് കൂടുതല്‍ പേരെ കൊന്നിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. വെട്ടിയും കുത്തിയും കൊന്ന ശേഷം ശരീരം വെട്ടി നുറുക്കിയും മാംസം ചെത്തിയെടുത്തും കുഴിച്ചുമൂടാന്‍ ധൈര്യം കാണിച്ചവര്‍ക്ക് ഈ മേഖലയില്‍ മുന്‍പരിചയമുണ്ടാകാമെന്ന് പോലീസ് അനുമാനിക്കുന്നു. ആയിരക്കണക്കിന് നാട്ടുകാരാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ സംഭവസ്ഥലത്തെത്തിയത്.
പോലീസ് സേനയിലെ കഡാവര്‍ നായകളെയാണ് മൃതദേഹ പരിശോധനയ്ക്ക് എത്തിച്ചത്. പ്രധാനമായും ശവശരീരത്തിന്റെ ഭാഗങ്ങള്‍,സുയുക്തകോശങ്ങള്‍, രക്തം, എല്ല് തുടങ്ങിയവ മണ്ണിന്റെ അടിയിലാണെങ്കില്‍ പോലും മണത്ത് കണ്ടെത്താന്‍ കഴിയുന്നവയാണ് കഡാവര്‍ ഇനത്തില്‍പെട്ട നായകള്‍.ശരീരം ജീര്‍ണ്ണിക്കുമ്പോള്‍ ഉണ്ടാകുന്ന രാസസംയുക്തങ്ങളെ മണത്തറിഞ്ഞാണ് നായകള്‍ ശവശരീരം കണ്ടെത്തുന്നത്. 400 തരത്തലുള്ള രാസസംയുക്തങ്ങള്‍ മനുഷ്യശരീരം ഭൂമിയില്‍ ലയിക്കുമ്പോഴുണ്ടാകുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ കുറ്റകൃത്യം മറയ്ക്കാന്‍ മൃതദേഹങ്ങളെ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ, രാസവസ്തുക്കള്‍ ഒഴിച്ച് കരിച്ചുകളയുകയോ ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് കഡാവര്‍ നായക്കളെ പരിശീലിപ്പിച്ചെടുത്തത്.
കഡാവര്‍ വിഭാഗത്തില്‍പെട്ട പോലീസ് ഡോഗ് സ്വക്വാഡിലെ മായയും മര്‍ഫിയുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മണത്ത് സ്ഥലം കണ്ടെത്തി കൊടുത്തത്. പോലീസ് കാടുവെട്ടി തെളിപ്പിച്ച് പരിശോധന നടത്തുകയാണ്. തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുവശത്തുള്ള ഭാഗത്താണ് നായ ഓടി നിന്നത് ഇവിടെയാണ് കുഴിയെടുക്കുന്നത്. പ്രതികളായ ഭഗവല്‍സിംഗ്, മുഹമ്മദ് ഷാഫി, ലൈല എന്നിവരെയും സ്ഥലത്തെത്തിച്ചാണ് പോലീസ് പറമ്പ് കുഴിച്ചു തുടങ്ങിയത്. വീടിന്റെ പല ഭാഗങ്ങളിലും മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയില്ല നട്ടിരിക്കുന്നത്. അവിടവിടെ കൂട്ടമായി മഞ്ഞള്‍ നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ ഒന്നിലേറെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടാവാമന്ന നിഗമനത്തിലാണ് പോലീസ് .
വീടിന്റെ മുന്‍വശത്തെ മഞ്ഞള്‍ നട്ടിരുന്ന ഭാഗത്ത് നിന്നാണ് പത്മത്തിന്റെ മൃതദേഹാവശിഷ്ടം കിട്ടിയത്. വീടിന്റെ പിന്‍വശത്ത് അലക്കുകല്ലിനോട് ചേര്‍ന്നാണ് റോസ്ലിയെ കുഴിച്ചിട്ടിരുന്നത്. വീട്ടുകാരും തിരുമ്മലിനെത്തുന്നവരും സ്ഥിരം നടക്കുന്ന വഴിയിലാണ് രണ്ട് മൃതദേഹങ്ങളും അടക്കം ചെയ്തത്.
പത്തടി താഴ്ചയില്‍ കിടന്ന മണത്ത് മൃതദേഹം കണ്ടെത്താല്‍ മായയ്ക്കും മര്‍ഫിയ്ക്കും കഴിയും. പെട്ടിമുടി ദുരന്തം ഉള്‍പ്പടെ നടന്നപ്പോള്‍ മായയും മര്‍ഫിയുമായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പോലീസിന് തുണയായത്. സംഭവ സ്ഥലത്തെത്തിച്ച് നായ്ക്കള്‍ ആദ്യം കാവിലേയ്ക്കാണ് ഓടി പോയത്. പത്മയേയും റോസ്ലിയേയും കൊന്ന ശേഷം ലൈല കാവിലാണ് ആദ്യം രക്തം കൊണ്ട് ഒഴിച്ചതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കാവില്‍ നിന്നുമാണ് പറമ്പില്‍ മഞ്ഞള്‍ നട്ടിരിക്കുന്ന ഭാഗങ്ങളില്‍ നായകള്‍ എത്തിയത്. ഭഗവല്‍സിംഗിന്റെ വകയായുള്ള ഒന്നരയേക്കര്‍ ഭൂമി കാടുപിടിച്ച് കിടക്കുകയാണ് കാട് മുഴുവന്‍ വെട്ടിതെളിച്ച് തെളിവെടുപ്പ് നടത്തും. സംശയമുള്ള എല്ലാ സ്ഥലങ്ങളും കുഴിയ്ക്കും. എന്തെങ്കിലും അവശിഷ്ടം കിട്ടുമോയെന്ന് അവസാന നിമിഷം വരെ നോക്കും..
പത്തനംതിട്ടയിലും പരിസരത്തും നിന്ന് കാണാതായവര്‍ ഷാഫിയുടെ കയ്യില്‍ പെട്ട് നരബലിയ്ക്ക് ഇരയായോയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മുണ്ടക്കയം മുക്കൂച്ചുതറയില്‍ നിന്നും കാണാതായ ജസ്‌നയുടെ കാര്യത്തില്‍ പോലീസിന് വ്യക്തമായ സംശയങ്ങളുണ്ട്. ജസ്‌നെയെ ഇഇലന്തൂരിലെ വീട്ടില്‍ എത്തിച്ചിരുന്നോ എന്ന കാര്യത്തില്‍ പോലീസ് സംശയം ശക്തമാണ്. കാണാതായവരില്‍ പലരും ഷാഫിയുമായും ലൈലയുമായി ബന്ധപ്പെട്ടതിന്െ#റ തെളിവുകളാണ് പോലീസിന് വട്ടംകറക്കുന്നത്. ഷാഫിയും ലൈലയും ചേര്‍ന്ന് ഐശ്വര്യം വരാന്‍ വേണ്ടി മാത്രമാണോ ഈ ക്രൂരത ചെയ്തതെന്ന ചോദ്യം ഇപ്പോഴും അവശേഷിയ്ക്കുകയാണ്. ലൈലയുടെ കുടുംബത്തില്‍ ധാരാളം നിധിയുണ്ടെന്ന് ലൈല വിശ്വസിച്ചിരുന്നു. ലൈലയുടെ അമ്മ മരിച്ചപ്പോള്‍ വീട്ടില്‍ വലിയ കര്‍മ്മം നടത്താന്‍ ലൈല പ്രരിപ്പിച്ചു. കര്‍മ്മം നടത്തിയില്ലെങ്കില്‍ അഞ്ച് പേര്‍ മരിച്ചു പോകുമെന്നും അവള്‍ സഹേദരനോട് പറഞ്ഞു. സഹോദരലൃനുമ മറ്റ് ബന്ധുക്കളും ഇത് അംഗീകരിക്കാതെ വന്നതോടെയാണ് വീട് വിട്ടിറങ്ങിയത്. അങ്ങനെയെങ്കില്‍ കുടുംബത്തെ തകര്‍ത്ത് നിധി കൈക്കലാക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്.
നരബലിയുടെ ബാക്കി പത്രമായ മണ്ണിനടിയിലെ രഹസ്യം തേടുന്‌ന പോലീസിന് വ്യക്തമായ സൂചനകളുണ്ട്. രണ്ടല്ല കൂടുതല്‍ പേരെ ഇവര്‍ വകവരുത്തിയെന്ന് പോലീസ് വിശ്വസിക്കുന്നു. അത് ആരൊക്കെ , എപ്പോള്‍ എന്നുള്ള വിവരം ഇവരില്‍ നിന്നും ലഭിച്ചിട്ടില്ല. അതോ ആരെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ മൃതദേഹം മറ്റാര്‍ക്കെങ്കിലും കൈമാറിയോ അന്വേഷണം പുരേഗമിക്കുകയാണ്. അവയവ കച്ചവട സംഘങ്ങളുമായി ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ അന്വേഷണ വിഷയങ്ങള്‍ നിരവധിയാണ്. ഇതിനിടയിസല്‍ ഡാര്‍ക്ക് വെബ്‌സൈറ്റിനുവേണ്ടി കൊലപാതക ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് കൈമാറിയെന്ന ആരോപണവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യതയും തള്ളുന്നില്ല,
ശാന്തസ്വഭാവക്കാരും നാട്ടുകാര്‍ക്ക് പ്രയങ്കരവുമായിരുന്ന ഒരു കുടുംബത്തിനുള്ളില്‍ നടന്ന നരബലിയും തുടര്‍ന്നുള്ള സംഭവങ്ങളും വിറങ്ങലോടെയാണ് കേള്‍ക്കുന്നത്. ഓരോ ദിവസവും അവരുടെ ഭയം ഇരട്ടിയ്കകുകയാണ്. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ അത് തങ്ങളുടെ വേണ്ടപ്പെട്ടവരാകരുതെയെന്നും അവര്‍ ആഗ്രഹിക്കുന്നു. കാരണം ക്രൂരമായ കൊലപാതക ചെയ്തികളെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാളുമപ്പുറത്തായി കഴിഞ്ഞു. ക്രൂരതയുടെ ആള്‍രൂപമായ മുഹമ്മദ് ഷാഫിയുടെ ഉള്ള് തുറന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. ഭഗവല്‍ സിങിന്റെ പറമ്പ് മാന്തി പൊളിച്ചു കഴിയുമ്പോളറിയാം അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും കേരളത്തിന്റെ പ്രസക്തി.
https://www.facebook.com/Malayalivartha


























