നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം യാത്രക്കാരില്‍ നിന്ന് അനധികൃത സ്വര്‍ണം പിടികൂടി... മലപ്പുറം സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം യാത്രക്കാരില്‍ നിന്ന് അനധികൃത സ്വര്‍ണം പിടികൂടി... മലപ്പുറം സ്വദേശി പിടിയില്‍
ഇന്നലെ പുലര്‍ച്ചെ 902 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് പിടിച്ചത്. സ്വര്‍ണം നാല് കാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇതില്‍ നിന്ന് 33.57 ലക്ഷം രൂപ വിപണി വിലയുള്ള 767 ഗ്രാം സ്വര്‍ണ്ണം തിരിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ മലപ്പുറം സ്വദേശി അന്‍സാര്‍ പിടിയിലായി.
അതേസമയം കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും 18 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. തൃശൂരില്‍ നിന്നും കണ്ണൂര്‍ ഡിപ്പോയിലേക്ക് വന്ന ബസില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം.
ബസ് കോട്ടക്കലിനും കോഴിക്കോടിനുമിടയില്‍ എത്തിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട പൊതി കണ്ടക്ടര്‍ തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കോഴിക്കോട് ഡിപ്പോയില്‍ അറിയിച്ചെങ്കിലും കണ്ണൂര്‍ ഡിപ്പോയിലുള്ള ബസായതിനാല്‍ സ്വര്‍ണം കണ്ണൂരിലാണ് ഏല്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha






















