Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഷാഫി പറഞ്ഞിരുന്നത് ഒരു കിലോ മനുഷ്യ മാംസത്തിന് 20 ലക്ഷം രൂപ വരെ കിട്ടുമെന്ന്... നരബലി കേസിലെ സിദ്ധന്‍ എന്നുപറയുന്ന ഷാഫി അത്തരം ആഭിചാര വിരുതന്മാരുടെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല! ബോംബെയിലുള്ള മരുന്ന് കമ്പനിക്കാര്‍ ഷാഫിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയത്തിൽ പോലീസ്, ഷാഫി മനുഷ്യമാംസ കച്ചവടത്തിന്റ ഇടനിലക്കാരനാണോ?

20 OCTOBER 2022 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പോലീസ് നല്കുന്ന വിവരങ്ങളും ഊഹാപോഹങ്ങളും ഉള്‍പ്പടെ കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് മിനിട്ട് മിനിട്ട് കണക്കിന് പുറത്തുവരുന്നത്. പോലീസ് ഔദ്യോഗികമായി പറയുന്നതില്‍ വ്യത്യസ്തമായി അന്വേഷണ ഉദ്യോഗസ്ഥരുടെ ഊഹാപോഹങ്ങളും നാട്ടുകാരുടെ പൊടിപ്പും തെങ്ങലുമാകുമ്പോള്‍ നരബലിക്ക് നിരവധി വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. സിദ്ധന്‍, മന്ത്രവാദി, ശുശ്രൂഷകന്‍ എന്നൊക്കെ പറയുമ്പോള്‍ പൊതുവേ ചില ഡ്രസ് കോഡുകള്‍ നിലവിലുണ്ട്.

എന്നാല്‍ നരബലി കേസിലെ സിദ്ധന്‍ എന്നുപറയുന്ന ഷാഫി അത്തരം ആഭിചാര വിരുതന്മാരുടെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. അതുകൊണ്ടാണ് സ്വാഭാവികമായും ഉയരുന്ന സംശയം ഷാഫി മനുഷ്യമാംസ കച്ചവടത്തിന്റ ഇടനിലക്കാരനാണോ. മാംസം ഇതിന് മുന്നേ ഷാഫി വിറ്റിട്ടുണ്ടാകാമെന്ന സംശയത്തിന് വ്യക്തത വരുത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിലെ കരള്‍, വൃക്ക, ഹൃദയം, ആമാശയം തുടങ്ങിയ അവയവങ്ങളിലെ രാസപദാര്‍ത്ഥങ്ങള്‍ വിലപിടിപ്പുള്ള പല മരുന്നുകളുടെയും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അത് സ്വഭാവിക മരണം സംഭവിക്കുന്നവരുടെ അവയവങ്ങളില്‍ നിന്നുമല്ല എടുക്കുന്നത്.

അതുകൊണ്ടാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ മരുന്ന് ലോബിയ്ക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നത്. ബോംബെയിലുള്ള മരുന്ന് കമ്പനിക്കാര്‍ ഷാഫിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നുള്ളത് സംശയത്തിലാണ്. ഷാഫിയ്ക്ക് ഫെയ്‌സ്ബുക്കില്‍ സ്ത്രീകളുടെ അക്കൗണ്ട് തുടങ്ങി കൊടുത്ത്ത് ആരാണ്. അതുമാത്രമല്ല ആ അക്കൗണ്ടുകളിലൂടെ ചാറ്റ് നടത്തിയത് ഷാഫിയാണോയെന്നുള്‌ളതും സംശയ നിഴലിലാണ്. അവയവ കച്ചവടം നടന്നിട്ടില്ലെന്ന് പോലീസ് പറയുന്നത് ശാസത്രീയമായി അവയവങ്ങള്‍ എടുത്തുമാറ്റിയാലേ അവ മറ്റൊരാളില്‍ പടിപ്പിക്കാന്‍ കഴിയു. എന്നാല്‍ വെട്ടിപറിച്ചെടുക്കുന്ന അവയവങ്ങള്‍ മരുന്ന് കമ്പനികള്‍ക്ക് കൈമാറിയാലും അത് അവയവകച്ചവടം തന്നെയാണ്. എന്നാല്‍ ഷാഫിയ്ക്ക് പിന്നിലാര്. ഷാഫിയെ നിയന്ത്രിക്കുന്നവര്‍ എവിടെയാണ്. ഇയ്യാള്‍ ആര്‍ക്കുവേണ്ടിയാണ് തുടര്‍ കൊലപാതകങ്ങള്‍ നടത്തിയത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. എന്നാല്‍ ഇതൊരു നരബലിയായി മാത്രം അന്വേഷണം അവസാനിക്കുമോ എന്ന ആശങ്കയാണുള്ളത്.

സാമ്പത്തിക പ്രതിസന്ധിയാല്‍ ബുദ്ധിമുട്ടുന്ന ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും കഷ്ടപ്പാടില്‍ നിന്നും രക്ഷ നേടാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാകാനും രണ്ടു സ്ത്രീകളെ ആഭിചാര ക്രിയകള്‍ നടത്തി ബലി നല്‍കി എുള്ളതാണ് പോലീസ് നല്കുന്ന വിവരങ്ങള്‍ എത്രത്തോളം സാമ്പത്തിക ബാധ്യതയുണ്ടായാലും സമൂഹത്തിന്റെ അംഗീകാരവും ബഹുമാനവും നേടി കഴിയുന്ന ഒരു കുടുംബം പെട്ടെന്നൊരു ദിനം നരബലിക്കായി ഇറങ്ങുമോ എ ചോദ്യമാണ് ഉയരുന്നത്. ഭഗവല്‍സിംങിന്റെയും ഭാര്യയുടെയും പാര്‍ട്ടി ബന്ധവും മറ്റും ഇവിടെ മറന്നതാണോയെന്നതും സംശയത്തിനിട നല്കുന്നുണ്ട്.

ഭഗവല്‍ സിങ്ങിന്റേത് പ്രബലമായ ഒരു തറവാടാണ് എാന്നണ് പുറത്തു വരന്നു വിരം. പാരമ്പര്യ ചികിത്സകരുടെ കുടുംബം. അത്യാവശ്യം നല്ല ഭൂസ്വത്തുണ്ടായിരുന്നു. മക്കളൊക്കെ മോശമല്ലാത്ത നിലയിലാണ് കഴിയുന്നത്. നരബലി നട വീട്ടില്‍ മുന്‍പ് ചികിത്സയ്ക്കും മറ്റുമായി മിക്കപ്പോഴും ആളുകള്‍ എത്തിയിരുന്നു.അക്കൂട്ടത്തില്‍ സിനിമ നടന്മാരും മറ്റ് പ്രമുഖരുമുണ്ടായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ സ്ഥലം വിറ്റ് വീട്ടാവുന്നതേയുള്ളൂ. അതുമല്ലെങ്കില്‍ മക്കളുടെയോ ബന്ധുക്കളുടെയോ സഹായത്താല്‍ വീട്ടാം. അതിനു പകരം ഐശ്വര്യമുണ്ടാകും എന്ന വിശ്വസിച്ച് നരബലി നടത്തി പ്രശ്നം പരിഹരിയ്ക്കാന്‍ അവര്‍ തയ്യാറാകുമോയെന്നുള്ളതും ഇപ്പോള്‍ സംശയ നിഴലിലാണ്. ഇവിടെയാണ് കേസിലെ മുഖ്യപ്രതി ഷാഫിയുടെ റോള്‍ അനാവരണം ചെയ്യപ്പെടുന്നത്.

ഷാഫി എന്ന സൈക്കോപാത്ത് ക്രിമില്‍ മദ്യപാനവും ,വ്യഭിചാരവുമൊക്കെയായി പൊതുജനങ്ങളെ പറ്റിച്ചുനടക്കുന്നയാളാണ്. ഇയ്യാളുടെ ഭാര്യ തന്നെ ഇയ്യാളുടെ അവിഹിത ബന്ധങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഇയ്യാള്‍ ശ്രീദേവി എന്ന ഫേസ്ബുക്ക് ഐഡിയിലൂടെ ഭഗവല്‍ സിംഗുമായി ബന്ധം സ്ഥാപിക്കുകയും ആഭിചാരക്രിയ നടത്തിയാല്‍ സമ്പത്ത് വര്‍ധിപ്പിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യത് നരബലിയ്ക്കായി സാഹചര്യം ഒപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത് ലോട്ടറി വില്പനയുമായി നടക്കുന്ന റോസ്ലിയെ നീലച്ചിത്രത്തില്‍ അഭിനയിക്കാന്നെു പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തി കൊല ചെയ്യു്ന്നു. മാസങ്ങള്‍ക്കു ശേഷം മറ്റൊരു ലോട്ടറി വില്‍പ്പനക്കാരിയായ പദ്മയേയും അതേപോലെ ഇലന്തൂരിലെത്തിച്ച് നരബലി നല്‍കി. പദ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട നടന്ന അന്വേഷണത്തില്‍ ഷാഫി പിടിയിലായി. അതിനുപിന്നാലെ ഇലന്തൂരിലെ ദമ്പതികളും പിടിയിലായി. ഷാഫി നരബലി നടത്തിയാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മാറുമെന്ന് പറഞ്ഞപ്പോള്‍ ഈ കുടുംബം വിശ്വസിച്ചോ എന്ന ചോദ്യമാണ് ഇവിടെ പ്രധാനം. അതും ഒന്നല്ല രണ്ടു നരബലി. മാത്രമല്ല ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. സാധാരണ, ആഭിചാരം നടത്തുന്നവര്‍ക്ക് വേഷം കൊണ്ടും ചേഷ്ടകള്‍ കൊണ്ടുമൊക്കെ കക്ഷികളെ വിശ്വസിപ്പിക്കാനുള്ള കഴിവ് വേണം.

മദ്യപിച്ച് അലമ്പുണ്ടാക്കി നടക്കുന്ന ഷാഫിയില്‍ ഭഗവല്‍സിംഗും ഭാര്യയും വിശാവസമര്‍പ്പിച്ചതെങ്ങനെ എന്നതും ദുരൂഹമാണ്. മറ്റുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന എന്തെങ്കിലും പ്രത്യേകതയോ സ്വഭാവഗുണമോ ഷാഫിയ്ക്കുള്ളതായി തെളിഞ്ഞിട്ടില്ല. ലൈംഗികതയ്ക്കും പണത്തിനും വേണ്ടി എന്തും ചെയ്യുന്നസ്വഭാവക്കാരനാണ് ഷാഫിയെന്ന വിവരം അറിഞ്ഞു കൊണ്ടാണ് കുടുംബം അയ്യാളെ കൂട്ടിയത്.. ഇരട്ടക്കൊല നടന്ന വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെ കൊണ്ടുവന്ന് പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്തകളൊക്കെ ഷാഫിയുടെ മന്ത്രവാദ മുഖംമുടിയെ വലിച്ചു കീറുന്നവയാണ്. ഷാഫി ആ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു എന്നുള്ളതും പെണ്‍കുട്ടികളെ ആ വീട്ടില്‍ കൊണ്ടു വന്നിരുന്നു എന്നുള്ളതും തെളിയ്ക്കപ്പെട്ടിട്ടുണ്ട്. പല പെണ്‍കുട്ടികളേയും ഭഗവല്‍ഡസിംഗിനും കൈമാറിയിരുന്നു. കൂടാതെ ലൈലയേയും തന്റെ ഇംഗിതത്തിന് ഉപയോഗിച്ചുവെന്നും ഇയ്യാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നരബലിയെന്നതിനേക്കാള്‍ മനുഷ്യ മാംസം വില്പന നടത്തി ലക്ഷങ്ങള്‍ ഉണ്ടാക്കാമെന്ന് ഷാഫി അവരെ വിശ്വിസിപ്പിച്ചു.. ഒരു കിലോ മനുഷ്യ മാംസത്തിന് 20 ലക്ഷം രൂപ വരെ കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞിരുന്നത്. കൊലയുടെ പിറ്റേന്നു തന്നെ ബംഗളൂരുവില്‍ നിന്നും മനുഷ്യമാംസം വാങ്ങുവാന്‍ ആളെത്തുമെന്നും മനുഷ്യ ശരീരത്തിലെ ചില പ്രത്യേക അവയവങ്ങള്‍ക്ക് അതായത് കരള്‍, മാറിടം, ഹൃദയം തുടങ്ങിയവയ്ക്ക് കൂടുതല്‍ വില കിട്ടുമെന്നുമായിരുന്നു ഷാഫി പറഞ്ഞിരുന്നത്.

ഷാഫിയുടെ വാക്ക് വിശ്വസിച്ച ഭഗവല്‍ സിംഗ്- ലൈല ദമ്പതികള്‍ പത്തുകിലോ മാംസമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. ദിവസങ്ങളോളം അത് ഫ്രിഡ്ജില്‍ തന്നെ ഉണ്ടായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ ദമ്പതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇലന്തൂര്‍ കേസും കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ കഥകളും കൂടി കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ദമ്പതികള്‍ ലക്ഷ്യമിട്ടത് യഥാര്‍ത്ഥത്തില്‍ നരബലിയായിരുന്നോ അതോ മനുഷ്യ മാംസകച്ചവടമോ .. മനുഷ്യ മാംസവില്‍പ്പനയിലുടെ ലക്ഷങ്ങള്‍ സ്വന്തമാക്കാമെന്ന് സ്വപ്നം കണ്ടു നടത്തിയ ബിസിനസ് കൊലയായിരുന്നു അവ. ആഭിചാര കര്‍മ്മങ്ങളും മാംസ വില്‍പ്പനയും ഒരിക്കലും ഒത്തു പോകാത്ത രണ്ട് ഘടകങ്ങളാണ്. ആദ്യത്തെ മരണം അതായത് റോസ്ലിയുടേത് ആഭിചാരങ്ങളുടെ ഭാഗമായുള്ള നരബലിയായി കണക്കുകൂട്ടിയായാലും പദ്മയുടെ കൊലപാതകം കച്ചവടം മുന്നില്‍ കണ്ടുകൊണ്ടു നടത്തിയെന്ന സൂചനകളാണ് ലഭിക്കുന്നതും. അത് മാംസ കച്ചവടമായിരുന്നു എന്നുള്ളതും കൂടിയാണ് പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴികളില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നത്.

സൈക്കോപ്പാത്തായ ഷാഫിയുടെ 20 ലക്ഷത്തിന്റെ മനുഷ്യ മാംസ വ്യപാരത്തില്‍ വിശ്വസിച്ചാണോ ദമ്പതികള്‍ ഈ കൊലയ്ക്ക് കൂട്ടുനിന്നത്? സ്ത്രീകളെ കൊലപ്പെടുത്തി മാംസം മുറിച്ചെടുത്ത് കയറ്റുമതി ചെയ്യുക എന്നുള്ളതായിരിക്കാം ദമ്പതികളുടെ ലക്ഷ്യം. അതിനായി പത്തു കിലോ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. 20 ലക്ഷം രൂപയുടെ ഒറ്റക്കച്ചവടമായിരുന്നു ലക്ഷ്യം. പക്ഷേ നാലഞ്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ മാംസം പുറത്തെടുത്തു കുഴിച്ചിടേണ്ടിവന്നുവെന്നും ദമ്പതികള്‍ പൊലീസിന് മൊഴിനല്‍കിയത് മറക്കുന്നില്ല. കൊലപാതകവും ബലാത്സംഗവുമൊക്കെ ഹരമായി കൊണ്ടു നടക്കുന്ന ഷാഫി നല്‍കിയ ലക്ഷങ്ങളുടെ മോഹവലയത്തില്‍ ദമ്പതിമാര്‍ വീണുപോയതാവാം അരുംകൊലകളിലേയ്‌ക്കെത്തിച്ചത് എന്ന് സ്വാഭാവികമായും സംശയിക്കാം.

കൊലപാതകങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചത് സര്‍ജിക്കല്‍ ബ്ലൈഡ് കൊണ്ടാണ്. ശാസ്ത്രീയമായ രീതിയാലാണ് ശരീരം വെട്ടിമുറിച്ചത്. സാധാരണ മുന്‍പരിചയമോ പഠനമോ ഇല്ലാത്ത ഒരാള്‍ക്ക് മനുഷ്യശരീരം ഇത്രയും ശാസ്ത്രീയമായി മുറിയക്കാനറിയില്ലെന്ന് ഫോറന്‍സിക് വിഭാഗം ചൂണ്ടി കാണിച്ചിട്ടുണ്ട്,. കൂടാതെ മൃതദേഹത്തോടെ കാണിച്ച ക്രൂരത ആഭിചാരത്തെ കുറിച്ച് വീട്ടുകാരെ വിശഅവസിപ്പിക്കാനുള്ള തന്ത്രമായിട്ടേ കാണാനാകു. ഷാഫിയി്‌ലൂടെ ഇനി എത്ര അരുംകൊലകളുടെ കഥകള്‍ പുറത്തു വരാനുണ്ട്. ഷാഫിയല്ലാതെ മറ്റാരെങ്കിലും ഇത്തരത്തില്‍ കൊലപാതകം നടത്തിയിട്ടുണ്ടോയ. ഷാഫിയ്ക്ക് അവരമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങി ഒരുുപാട് ചോദ്യങ്ങളുടെ ഉത്തരത്തിനായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ഷാഫിയുടെ ചാറ്റുകളുടെ പരിശേധന തുടങ്ങിയിട്ടുണ്ട്. ഇയ്യാള്‍ ആരോടൊക്കെയാണ് ചാറ്റ് ചെയ്തത്. ചാറ്റ് നടത്തിയ മൂന്നു വര്‍ഷവും ഇയ്യാള്‍ ഫണിലൂടെ സംസാരിച്ചിട്ടില്ലെന്ന മൊഴി പോലീസ് വിശ്വസത്തിലെടുത്തിട്ടുണ്ട്. എങ്കില്‍ ഷാഫിയ്ക്ക് പകരം മറ്റേതെങ്കിലും സത്രീകളാണോ ചാറ്റ് ചെയ്തത്. എല്ലാ കള്ളത്തരങ്ങളും ഒരുനാള്‍ പൊളഞ്ഞപ്പോളാണ് ഭഗവല്‍സിംഗിന്റെയും ഭാര്യയുടെയും വിക്രിയകള്‍ പരസ്പരം അറിയുന്നത്. എന്നാല്‍ ഷാഫിയെ ഇവര്‍ പരിചപ്പെട്ടത് ഫെയ്‌സ് ബൂക്ക് വഴിയല്ലെന്നുള്ളതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. എല്ലാം ഇനി അന്വേഷണത്തില്‍ തെളിയ്ക്കപ്പെടേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (11 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (23 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (31 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (36 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends