ചില്ലറ കൊടുത്ത് നോട്ടുകളാക്കാന്‍ ശ്രമം... ക്ഷേത്ര മോഷ്ടാവിനെ കൈയ്യോടെ പൊക്കി പൊലീസ്.... ക്ഷേത്രമോഷണം കൂടാതെ അഞ്ച് ബൈക്കുകളും മോഷ്ടിച്ചതായി പോലീസിനോട് പ്രതി

ചില്ലറ കൊടുത്ത് നോട്ടുകളാക്കാന്‍ ശ്രമം... ക്ഷേത്ര മോഷ്ടാവിനെ കൈയ്യോടെ പൊക്കി പൊലീസ്.... ക്ഷേത്രമോഷണം കൂടാതെ 5 ബൈക്കുകളും മോഷ്ടിച്ചതായി പോലീസിനോട് പ്രതി .
മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി മുപ്പത് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയെന്ന കേസുകളില്‍ പ്രതിയായ മലപ്പുറം എടപ്പാള്‍ സ്വദേശിയായ സജീഷ് ശിവദാസന്‍ (43) ആണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ഇടുക്കി ജില്ലയില്‍ കുമളിയിലെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു പ്രതി. കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ കൊടുത്ത് നോട്ടുകളാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ക്ഷേത്ര മോഷണത്തിന് പുറമെ അഞ്ച് ബൈക്കുകളും മോഷ്ടിച്ചതായി പ്രതി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.
ഇരുപത് വര്‍ഷത്തോളമായി അമ്പലങ്ങളില്‍ മോഷണം നടത്തുകയും മോഷണത്തിനായി അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നു ബൈക്കുകള്‍ മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു സജീഷിന്റെ രീതി.
മോഷ്ടിച്ച ബൈക്കുകളാകട്ടെ കെഎസ്ആര്‍ടിസി, റെയില്‍വേ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വച്ച ശേഷം താക്കോലുമായി കടന്നുകളയും. വീണ്ടും ഇതേ സ്ഥലങ്ങളില്‍ മോഷണത്തിനെത്തുമ്പോള്‍ ഈ ബൈക്കുകള്‍ ഉപയോഗിക്കുകയാണ് പതിവ്.
ആയിരത്തിലധികം ഭണ്ഡാരങ്ങളില്‍ നിന്ന് മോഷണം നടത്തിയതായി പ്രതി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലാകുമ്പോള്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നു ഭണ്ഡാരം പൊട്ടിച്ചെടുത്ത നാണയങ്ങളും നോട്ടുകളും കൈയ്യിലുണ്ടായിരുന്നു.
അഞ്ചു ബൈക്കുകളുടെ താക്കോലും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിലകൂടിയ മദ്യവും ഭക്ഷണവും കഴിക്കുന്നതിനും ആഡംബര ലോഡ്ജുകളില്‍ താമസിക്കുന്നതിനുമാണ് പണം വിനിയോഗിച്ചിരുന്നതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.
കുമളിയിലെ ലോഡ്ജില്‍ പറഞ്ഞിരുന്നത് സ്വകാര്യ ആയുര്‍വേദ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആണെന്നാണ് . വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു കിട്ടുന്ന ചില്ലറയാണ് എന്നു പറഞ്ഞാണ് പണം മാറിയിരുന്നത്.
"
https://www.facebook.com/Malayalivartha


























