ലഹരിമരുന്ന് വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയുടെ കൈകൾ വെട്ടി; സംഭവം കണ്ണൂരിൽ

കണ്ണൂരിൽ മകൻ അമ്മയുടെ കൈകൾ വെട്ടി. ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നാണ് മകൻ അമ്മയുടെ കൈകൾ വെട്ടി പരിക്കേൽപ്പിച്ചത്. കണ്ണൂർ വടക്കെ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് ആക്രമിച്ചത്.
അതേസമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ജാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജാനുവിന്റെ മകൻ നിഖിൽ ഒളിവിലാണ്. എന്നാൽ പരാതി നൽകാൻ അമ്മ തയാറാകാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. ജാനുവിന്റെ രണ്ട് കൈകളിലും വെട്ടേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha


























