Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

കുണ്ടമണ്‍കടവിലെ ദൂരൂഹ ഡീല്‍ ഇടതുപക്ഷവുമായി അടുത്തബന്ധം പുലര്‍ത്തുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധിവഴി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍

21 OCTOBER 2022 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഇടതുപക്ഷവുമായി അടുത്തബന്ധം പുലര്‍ത്തുന്ന സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമം ഔഷധിവഴി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍നീക്കം. ഒരു സാധാരണക്കാരനെ സര്‍ക്കാര്‍ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കുമ്പോള്‍. വികസനമെന്ന പേര് പറഞ്ഞ് അവന് തുച്ഛമായ പണം കൊടുത്ത് ഒതുക്കുമ്പോള്‍. ഇഷ്ടക്കാരുടേത് ഏത് ചാണക കുണ്ഡാണെങ്കിലും കോടികള്‍ കൊടുത്ത് വാങ്ങുന്ന സര്‍ക്കാരിന്റെ ഇത്തരത്തിലെ നീക്കങ്ങള്‍ വളരെ ദുരൂഹമാണ്.

30 കോടിയിലേറെ രൂപ വിലവരുന്ന ഇടപാടാണിതെന്ന് പറയപ്പെടുന്നു. 18,000 ചതുരശ്ര അടിയുള്ള കെട്ടിടം കേരളീയ പാരമ്പര്യത്തിന്റെ എല്ലാ അംശങ്ങളും സ്വാംശീകരിക്കപ്പെട്ട് പണിതതും വെല്‍നെസ് സെന്ററിന്റെ എല്ലാ അടിസ്ഥാനഘടകങ്ങളും പ്രദാനം ചെയ്യുന്നതാണെന്നും എം.ഡി. സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു. ഔഷധിയുടെ നിലവിലുള്ള വാര്‍ഷികാദായത്തില്‍നിന്നോ സര്‍ക്കാരുകളുടെ വിവിധ പദ്ധതികളില്‍പ്പെടുത്തിയോ ആവശ്യമായ തുക കണ്ടെത്താമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

ആത്മീയവിഷയങ്ങളില്‍ സി.പി.എം. നിലപാടിനെ പിന്തുണച്ച് രംഗത്തുവരാറുള്ളയാളാണ് സന്ദീപാനന്ദഗിരി. പലപ്പോഴും മറുവിഭാഗത്തിന്റെ നിശിത വിമര്‍ശനത്തിന് വിധേയമാവാറുണ്ട്. 2018 ഒക്ടോബര്‍ 27ന് രാത്രി ആശ്രമത്തില്‍ കിടന്ന കാര്‍ കത്തിനശിച്ചതും പ്രതികളെ പിടികൂടാത്തതുമൊക്കെ ഇപ്പോഴും ചര്‍ച്ചയാണ്.


തീര്‍തഥയാത്രയില്‍ ഉറപ്പ് നല്‍കിയ സേവനങ്ങള്‍ നല്‍കാത്തതിന് സ്വാമി സന്ദീപാനന്ദഗിരിക്ക് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഒരു ലക്ഷം രൂപ പിഴ വിധിച്ചു. കുടപ്പനക്കുന്ന് വിക്രമമംഗലം സ്വദേശി ബി.മോഹന്‍കുമാരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ കൈലാസ പരിക്രമണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാത്തതിനാലും പരാതിക്കാരനുണ്ടായ മാനസിക വിഷമം പരിഗണിച്ചുമാണ് സന്ദീപാനന്ദഗിരിക്ക് പിഴ ചുമത്തിക്കൊണ്ടുള്ള കമ്മീഷന്റെ ഉത്തരവ്.

കോടതി ചെലവായി 2500 രൂപയും നല്‍കണം. കമ്മീഷന്‍ പ്രസിഡന്റ് പി.വി ജയരാജന്‍, അംഗങ്ങളായ പ്രീത ജി നായര്‍, വിജു.വി.ആര്‍ എന്നിവരുടേതാണ് ഉത്തരവ്. അതായത് ഒന്നേ കാല്‍ ലക്ഷം രൂപ സന്ദീപാനന്ദ ഗിരി നല്‍കേണ്ടി വരും. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഔഷധി ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. 30 കോടിയുടെ ഡീലാണ് ചര്‍ച്ചകളില്‍. ഇതിനിടെയാണ് സന്ദീപാന്ദഗിരിക്ക് പിഴ ശിക്ഷ എത്തുന്നത്. ആശ്രമം കത്തിച്ച സംഭവത്തിലെ പ്രതികളെ കണ്ടെത്താത്തും വിവാദമായി തുടരുന്നു. കമ്മീഷന്‍ വിധി സ്വാമിക്ക് വലിയ തിരിച്ചടിയാണെന്നതാണ് വസ്തുത.

കൈലാസ തീര്‍ത്ഥാടന യാത്രയുടെ പേരില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ ശേഷം തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാനാകാതെ മടങ്ങേണ്ടിവന്നുവെന്ന് കാണിച്ചാണ് സന്ദീപാനന്ദഗിരി സ്വാമിക്കെതിരെ പരാതിയുമായി റിട്ടയേഡ് അദ്ധ്യാപകന്‍ പരാതിയുമായി എത്തിയത്. ലക്ഷങ്ങള്‍ കൈപ്പറ്റിയ ശേഷം കൈലാസ പരിക്രമണം എന്ന നേര്‍ച്ച പാതി വഴിയില്‍ അവസാനിപ്പിക്കുകയും പാക്കേജിന്റെ പേരില്‍ വാങ്ങിയ തുകയുടെ ബാക്കി നല്‍കാതെയും മടക്കിയെന്ന് കാണിച്ച് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി മോഹനകുമാരന്‍ നായരാണ് സ്വാമിക്കെതിരെ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

2011ലും 2016ലും സ്വാമി സന്ദീപാനന്ദ ഗിരി നടത്തിയ തീര്‍ത്ഥയാത്രയിലാണ് പരാതിക്കാരന്‍ പങ്കെടുത്തത്. മൂന്നുദിവസത്തെ കൈലാസ പരിക്രമണമാണ് തീര്‍ത്ഥാടന യാത്രയില്‍ സ്വാമി വാഗ്ദ്ധാനം ചെയ്തത്. എന്നാല്‍ രണ്ടു തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമാണുണ്ടായിരുന്നത്. ഇതാണ് പരാതിക്ക് ആധാരം. ആദ്യ തവണ മൂന്ന് പരിക്രമണം ചെയ്യാനാവാത്തതിനാലാണ് രണ്ടാമതും മോഹന കുമാരന്‍ നായര്‍ കൈലാസയാത്രയ്ക്ക് പുറപ്പെട്ടത്. രണ്ടാമത്തെ പ്രാവശ്യത്തെ യാത്രയ്ക്ക് മാത്രം 2,45,000 രൂപ ചെലവായി. കോടതി ചെലവിന് പുറമേ കോടതിച്ചെലവിലേക്കായി 2500 രൂപയും സ്വാമി സന്ദീപാനന്ദ ഗിരി നല്‍കണം.

രണ്ട് തവണയായി മൂന്നര ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണ് തിരുവനന്തപുരം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞത്. കൈലാസ തീര്‍ത്ഥാടനത്തില്‍ നേര്‍ച്ചയായി നടത്തുന്നതാണ് മൂന്ന് തവണ കൈലാസം വലംവയ്ക്കുന്ന പരിക്രമണം എന്ന പ്രക്രിയ. മൂന്ന് ദിവസം കൊണ്ടാണ് പരിക്രമണം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ആദ്യ ദിവസം കഴിയുമ്പോള്‍ മോശം കാലാവസ്ഥയുടെ പേര് പറഞ്ഞ് പരിക്രമണം പാതി വഴിയില്‍ അവസാനിപ്പിച്ച് മടങ്ങുകയാണ് ചെയ്യുന്നത്.

തുടര്‍ച്ചയായി രണ്ടു തവണ യാത്ര പാതിവഴിയില്‍ മുടങ്ങിയതിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതാണ് ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മോഹനകുമാരന്‍ നായര്‍ വിശദീകരിച്ചിരുന്നു. ഈ പരാതി പരിശോധിച്ചാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. സന്ദീപാനന്ദഗിരി മുമ്പ് ചിന്മയാ മിഷന്റെ ഭാഗമായിരുന്നു. ചിന്മയാ മിഷനിലെ ബന്ധം ഉപേക്ഷിച്ചാണ് സ്വന്തം ആശ്രമവും മറ്റും കെട്ടിയത്. കൈലാസ യാത്രകളുടെ പേരിലെ വിവാദങ്ങളും സന്ദീപാനന്ദ ഗിരിയുടെ ചിന്മയാ മിഷനില്‍ നിന്നുള്ള പുറത്തു പോകലിന് കാരണമായി ഉയര്‍ന്നു കേട്ട വാദങ്ങളിലെന്നാണ്.

കഴിഞ്ഞ ദിവസം മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാന്‍ ശ്രമിച്ചതിന് സന്ദീപാനന്ദ ഗിരിക്കെതിരെ പൊലീസില്‍ പരാതിയും ക്ഷേത്രോപദേശക സമിതി നല്‍കിയിരുന്നു ഇലന്തൂര്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടാണ് മലയാലപ്പുഴ ക്ഷേത്രത്തെ അവഹേളിക്കുന്ന തരത്തില്‍ സന്ദീപാനന്ദ ഗിരി പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശവുമായി ബന്ധപ്പെട്ട് ക്ഷേത്രോപദേശക സമിതി നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചു. ഇതിന് മുന്‍പ് പല സന്ദര്‍ഭങ്ങളിലും ഹിന്ദു വിരുദ്ധ ആചാര വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് സന്ദീപാനന്ദ ഗിരി എന്ന് അവര്‍ ആരോപിക്കുന്നു.

ക്ഷേത്രത്തില്‍ പോകാനുള്ള അവകാശത്തെയും ബിവറേജില്‍ ക്യൂ നില്‍ക്കാനുള്ള അവകാശത്തെയും താരതമ്യം ചെയ്ത സന്ദീപാനന്ദ ഗിരിയുടെ പരാമര്‍ശം വിവാദമായിരുന്നു. ശബരിമല പ്രക്ഷോഭകാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് നിരന്തരം അയ്യപ്പ സ്വാമിയെയും ഭക്തരെയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ സന്ദീപാനന്ദ ഗിരി നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (16 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (28 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (36 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (41 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends