കടക്ക് പുറത്ത്! സഖാക്കൾ കൈയൊഴിഞ്ഞു! പിണറായി വിജയന് ആഭ്യന്തര വകുപ്പ് സ്വാഹാ....സുപ്രീം കോടതി വിധിയിൽ മുഖ്യൻ സ്ഥാനവും തെറിക്കും; ‘ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം; പിണറായി വിജയന്‍ വകുപ്പ് ചുമതല ഒഴിഞ്ഞ് മറ്റാരെയെങ്കിലും എൽപ്പിക്കണം’; സമൂഹ മാധ്യമങ്ങളിൽ രോക്ഷാകുലരായി ഇടത് പ്രൊഫൈലുകൾ

സംസ്ഥാനത്ത് പോലീസ് ഗുണ്ടകൾ ആക്രമണം അഴിച്ചു വിടുന്നതിനെ തുടർന്ന് രോക്ഷാകുലരായി ഇടത് പ്രൊഫൈലുകൾ. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന പോലീസ് ആക്രമണങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഗ്രൂപ്പുകൾ.
അതേസമയം കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തിൽ ഡി വൈ എഫ് ഐക്കാരനായ യുവാവിനെ ഉൾപ്പെടെ തല്ലിചതച്ച പശ്ചാത്തലത്തിലാണ് വിമർശനം. ഇപ്പോൾ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും പിണറായി വിജയന്‍ ഒഴിഞ്ഞ് നിന്ന് മറ്റാരെയെങ്കിലും വകുപ്പ് ഏല്‍പ്പിക്കണമെന്നുമാണ് ഇടത് അനുകൂല പ്രൊഫൈലുകളുടെ ആവശ്യം ഉന്നയിക്കുന്നത്.
മാത്രമല്ല കേരളം ഒരു പൊലീസ് സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ ജെ ജേക്കബ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. പൊലീസിന് തോന്നുന്നതു ചെയ്യും. ചോദിക്കാനും പറയാനും പോലീസുകാര്‍ തന്നെ.
https://www.facebook.com/Malayalivartha






















