ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലറെ സുപ്രീംകോടതി പുറത്താക്കിയതോടെ സംസ്ഥാനത്തെ മറ്റു നാലു വി.സിമാരുടെ ഭാവിയും തുലാസില്‍? വി.സിമാരുടെ നിയമന രേഖകള്‍ ശേഖരിക്കാനായി രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലറെ സുപ്രീംകോടതി പുറത്താക്കിയതോടെ സംസ്ഥാനത്തെ മറ്റു നാലു വി.സിമാരുടെ ഭാവിയും തുലാസില്‍? വി.സിമാരുടെ നിയമന രേഖകള്‍ ശേഖരിക്കാനായി രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം.
പാനല്‍ തയ്യാറാക്കി നിയമനം നടത്തണമെന്നതടക്കമുള്ള യു.ജി.സി നിബന്ധനകള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയത്.
സംസ്‌കൃതം, എം.ജി, ഫിഷറീസ്, കണ്ണൂര്‍ വി.സിമാരുടെ കാര്യത്തില്‍ ഈ അയോഗ്യത ബാധകമാവുന്ന പശ്ചാത്തലത്തിലാണിത്. കേരള വി.സി ഡോ.മഹാദേവന്‍പിള്ളയെയും ബാധിക്കുമെങ്കിലും അദ്ദേഹത്തിന്റെ കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയാവുന്നതിനാല്‍ രക്ഷപ്പെട്ടേക്കും.
സര്‍ക്കാരുമായും കേരള, കണ്ണൂര്‍ വി.സിമാരുമായും ഉടക്കിനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ , സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ, വി.സിമാരുടെ നിയമന രേഖകള്‍ ശേഖരിക്കാനായി രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദ്ദേഹം ഇന്ന് കേരളത്തില്‍ മടങ്ങിയെത്തും.
വി.സിമാരെ അയോഗ്യരാക്കാനായി സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഹൈക്കോടതിയില്‍ ക്വോവാറണ്ടോ ഹര്‍ജി നല്‍കുമെന്ന് സൂചനകളുണ്ട്. കണ്ണൂര്‍ വി.സി പുനര്‍നിയമനത്തിനെതിരേ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ പോയിരിക്കുന്നു.
"
https://www.facebook.com/Malayalivartha






















