തിരക്കുകൂട്ടേണ്ട.... സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 28 വരെ സമര്‍പ്പിക്കാമെന്ന് ധനവകുപ്പ്

തിരക്കുകൂട്ടേണ്ട.... സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 28 വരെ സമര്‍പ്പിക്കാമെന്ന് ധനവകുപ്പ് .
സെപ്റ്റംബര്‍ ഒന്നിനു ശേഷം വില്ലേജ് ഓഫിസുകളില്‍നിന്നു ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനായി ആറു മാസത്തോളം സമയം അനുവദിച്ചിട്ടുള്ളതിനാല്‍ വില്ലേജ് ഓഫിസുകളിലും അക്ഷയ കേന്ദ്രങ്ങളിലും അനാവശ്യ തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം.
സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫിസുകളിലും പെന്‍ഷന്‍ ഗുണഭോക്താക്കള്‍ കൂട്ടമായെത്തുന്നത് തിരക്കു വര്‍ധിക്കുന്നതിനു കാരണമാകുന്നുണ്ട്.
ഫെബ്രുവരി 28നുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്കു മാത്രമേ പെന്‍ഷന്‍ തടയപ്പെടുകയുള്ളൂ. നിലവില്‍ അര്‍ഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ഫെബ്രുവരി വരെ പെന്‍ഷന്‍ ലഭ്യമാകും. 2020 ജനുവരി ഒന്നു മുതല്‍ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ വീണ്ടും വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ലെന്നും വ്യക്തമാക്കി ധനവകുപ്പ് .
"
https://www.facebook.com/Malayalivartha
























