വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം! കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു, ആക്രമണം ഉണ്ടായത് പുലർച്ചെ...

വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം നടന്നതായി റിപ്പോർട്ട്. ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ അക്രമിക്കുകയുണ്ടായി. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം നടന്നത്. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെടുകയുണ്ടായി. കൂടാതെ പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം മീനങ്ങാടിയിൽ കടുവയുടെ ആക്രമണമുണ്ടായി. ജനവാസ മേഖലയിലെത്തിയ കടുവ ആടിനെ കടിച്ചു പരിക്കേല്‍പിച്ചു.മേപ്പേരിക്കുന്ന് അമ്പാട്ട് ജോർജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. കൂട്ടിൽ വെച്ചാണ് ആടിനെ ആക്രമിച്ചത്. ആക്രമണത്തിൽ ആടിന്‍റെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. രാത്രി പത്തു മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. ചീരാലില്‍ കടുവയുടെ ആക്രമണം തുടരുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























