Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

റോസ്‌ലിന്റെ കൈകാലുകള്‍ കെട്ടിയിടാന്‍ ഉപയോഗിച്ച കയറിന്റെ അവിഷ്ടങ്ങള്‍; ഏത് അളവില്‍ രക്തം തെറിക്കുമെന്ന പരിശോധന... സമനില തെറ്റി ലൈലയും ഭഗവൽസിംഗും!!! റോസ്‌ലിൻറെ മൃതദേഹാവശിഷ്ട പരിശോധനയിൽ ഗർഭപാത്രം ഇല്ലെന്ന് കണ്ടെത്തൽ: ഗര്‍ഭപാത്രം അറുത്തെടുത്ത് ഷാഫി മരുന്ന് കമ്പനിയ്ക്ക് വിറ്റിരുന്നോ ഇന്ന് സംശയം...

22 OCTOBER 2022 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

ഇലന്തൂര്‍ ഇരട്ട നരബലിക്കിരയായ റോസ്ലിനെയും പത്മയെയും കൊലപ്പെടുത്തിയത് സംബന്ധിച്ച പ്രതികളുടെ വിശദമായ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയും മൃതശരീരങ്ങളുടെ അവസ്ഥയും തമ്മില്‍ യോജിക്കുന്നുണ്ടെയെന്നറിയാന്‍ കഴിഞ്ഞ ദിവസം നരബലി നടന്ന വീട്ടില്‍ പോലീസ് ഡമ്മി പരിശോധന പ്രതികളെ എത്തിച്ച് നടത്തിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലെത്തിയ സംഘം വൈകീട്ട് നാല് മണിയോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്.

റോസ്ലിന്റെ കൈകാലുകള്‍ കെട്ടിയിടാന്‍ ഉപയോഗിച്ച കയറിന്റെ അവിഷ്ടങ്ങള്‍ വീടിന് സമീപത്തുനിന്ന് അന്വേഷണ സംഘം കണ്ടെത്തി. കയര്‍ കത്തിച്ചുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പത്മയുടെ ശരീര അവശിഷ്ടങ്ങളില്‍ നട്ടെല്ലിന്റെ ചില ഭാഗങ്ങള്‍ ഇല്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെ മൂടി ഇളക്കിയും റോസ്ലിന്റെ മൃതദേഹം അടക്കം ചെയ്തിരുന്ന സ്ഥലത്തിന് സമീപം പുതുമണ്ണ് ഇളകി കിടന്ന സ്ഥലത്തും സംഘം പരിശോധന നടത്തി. പൊലീസ് സര്‍ജന്‍ ഡോ. ലിസിയുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം. പൊലീസ് നേരത്തേ ഡമ്മി പരീക്ഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാനാണു ഇന്നലെ ഫോറന്‍സിക് സംഘം ഡമ്മി പരീക്ഷണം നടത്തിയത്.

കത്തിയുടെ വലുപ്പം അനുസരിച്ചു മുറിവുകളുടെ ആഴം, ഏത് അളവില്‍ രക്തം തെറിക്കുമെന്ന പരിശോധനകളും നടത്തി. പത്മത്തിന്റെ ഫോണ്‍, അവരുടെ കഴുത്തു മുറുക്കാന്‍ ഉപയോഗിച്ച കയര്‍ എന്നിവ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അതേ സമയം പ്രതികള്‍ പരസ്പ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് പറയുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഇലന്തൂര്‍ ദമ്പതികള്‍ സമനിലതെറ്റിയ തരത്തിലാണു പൊലീസ് കസ്റ്റഡിയില്‍ പെരുമാറുന്നത്. ഇത് പ്രതികളുടെ അടവാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.



പത്മയേയും റോസിലിയേയും കഴുത്തറുത്ത് കൊല്ലുന്നതിന് മുമ്പ് ഷാഫി അവരെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് ലൈലയും ഭഗവല്‍സിംഗും മൊഴി നല്കിയിട്ടുണ്ട്. ക്രൂര ബലാല്‍സംഗത്തില്‍ വിനോദം കണ്ടെത്തുന്ന ആളാണ് ഷാഫി. ബലാല്‍സംഗം നടന്നതായി മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് തെളിവും ലഭിച്ചിട്ടുണ്ട്. റോസ്ലിന്റെ മൃതദേഹാവശിഷ്ട പരിശോധനിയില്‍ നിന്നാണ് കരള്‍, ഹൃദയം, വൃക്കകള്‍, ആമാശയം എന്നിവ നഷ്ടപ്പെട്ട വിവരം ലഭിച്ചത്. കൂടുതല്‍ പരിശോധനകളിലാണ് ഗര്‍ഭപാത്രം ഇല്ലാത്തത് ശ്രദ്ധയില്‍പെട്ടത്. ഗര്‍ഭപാത്രം അറുത്തെടുത്ത് ഷാഫി മരുന്ന് കമ്പനിയ്ക്ക് വിറ്റതായി അനുമാനിക്കുന്നുണ്ട്. അപൂര്‍വ്വയിനം ഇംഗ്ലീഷ് മരുന്നുകളുണ്ടാക്കാന്‍ ഗര്‍ഭപാത്രത്തിലെ ചിലഘടകങ്ങള്‍ മെഡിക്കല്‍ സയന്‍സില്‍ ഉപയോഗിക്കുന്നുണ്ട്.

കരളും, വൃക്കയും, ഹൃദയവും അറുത്തെടുത്ത് ഷാഫി കൊച്ചിയിലേയ്ക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി ഷേണായീസ് പരിസരത്തെ ചിലര്‍ക്ക് ഷാഫി മനുഷ്യമാംസം വേകിച്ച് നല്കിയിട്ടുമുണ്ട്. മനുഷ്യമാംസം കഴിച്ചാല്‍ അമാനുഷിക ശക്തികിട്ടുമെന്ന് വിശ്വസിക്കുന്ന ചിലര്‍ ഷാഫിയെ സമീപിച്ചതാകാം. അല്ലെങ്കില്‍ ഷാഫി അവരെ പറഞ്ഞ് തന്റെ വഴിയ്ക്കെത്തിച്ചതാവാം. മനുഷ്യമാംസം കഴിച്ച ചിലരുടെയെങ്കിലും വിവരം പോലീസിന് കിട്ടിയിട്ടുണ്ട്. അവര്‍ക്കായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഷാഫിയ്ക്ക് പിന്നില്‍ ഏതോ അജ്ഞാത കേന്ദ്രങ്ങളുണ്ടെന്നുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.



ഇലന്തൂരിലെ നരബലി നടന്ന വീട്ടിലേയ്ക്ക് പെരുമഴയത്തും ദൂരസ്ഥലങ്ങളില്‍ നിന്ന് സ്ഥലം കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. മഴ നനഞ്ഞിട്ടും ജനക്കൂട്ടം പിരിയുന്നില്ല. സന്ദര്‍ശകരുടെ ശല്യം കാരണം കൊലപാതകം നടന്ന വീടിന്റെ സമീപത്തെ വീട്ടുകാര്‍ ഗേറ്റ് പൂട്ടിയിടേണ്ട സാഹചര്യമായി. മതിലിനും, വീട്ടുവളപ്പിലെ ചെടികള്‍ക്കും നാശം വന്നുതുടങ്ങിയതോടെയാണ് പൂട്ടേണ്ടി വരുന്നത്. അതേ സമയം പന്ത്രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ആഭിചാരക്കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ജാഗ്രതയോടെയുള്ളതാണെന്നും അനൗചിത്യമോ നിയമവിരുദ്ധതയോ ഇല്ലെന്നും അഭിപ്രായപ്പെട്ടാണ് ഡോ. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (1 hour ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (1 hour ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (9 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (10 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (10 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (11 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (11 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends