കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... ചോദ്യം ചെയ്യലിന് ഹാജരാകാത്ത പ്രതികള്‍ക്ക് രൂക്ഷ വിമര്‍ശനം, കൂടുതല്‍ സമയം വേണമെന്ന ആവശ്യം തള്ളി

കോവളത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത പ്രതികളെ തലസ്ഥാന വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് പ്രതികളെ രൂക്ഷമായി വിമര്‍ശിച്ചത്. ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി. ശനിയാഴ്ച ഹാജരാകാന്‍ അന്ത്യശാസനം നല്‍കി. പ്രതികള്‍ (21 ന് വെള്ളിയാഴ്ച) ഇന്നലെ നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
രണ്ടും പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി ഇന്നലെ (വെള്ളിയാഴ്ച) നേരിട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് പ്രതികള്‍ ഹാജരാകാത്തത്. പ്രതിക്കൂട്ടില്‍ നിന്നും പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി 2 പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തുന്നത്.
സാക്ഷി വിസ്താര വിചാരണയില്‍ കോടതി മുമ്പാകെ വന്ന 30 സാക്ഷി മൊഴികളുടെയും തെളിവില്‍ സ്വീകരിച്ച 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങള്‍ വച്ചു കൊണ്ട് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതികളെ കോടതി ചോദ്യം ചെയ്യുന്നത്. ലിഗയുടെ സഹോദരി ഇല്‍സ എല്ലാ വിചാരണ ദിവസവും കോടതിയില്‍ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു. വെള്ളിയാഴ്ചയും ഹാജരായി.
"
https://www.facebook.com/Malayalivartha
























