പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം; പ്രതി പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് വെള്ളാവൂർ കടയനിക്കാട് ഭാഗത്ത് രണ്ടുമാക്കല്‍പടി വീട്ടിൽ അനന്തു ചന്ദ്രനെ(22)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പലപ്രാവശ്യമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. അതിനാൽ തന്നെ ഇക്കാര്യങ്ങൾ മാതാപിതാക്കളോടോ മറ്റാരോടും തുറന്ന് പറഞ്ഞിരുന്നില്ല.
എന്നാൽ വയറുവേദനയെ തുടർന്ന് ഡോക്ടറെ സമീപിക്കുകയും പെൺകുട്ടി ഡോക്ടറോട് വിവരം തുറന്നുപറയുകയുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ പിടികൂടുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























