തിരുവനന്തപുരം മുട്ടത്തറ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ മനുഷ്യക്കാലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളേക്കെത്താന്‍ സഹായിച്ചത് ഫോണ്‍കോളുകള്‍...

തിരുവനന്തപുരം മുട്ടത്തറ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ മനുഷ്യക്കാലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കൊല്ലപ്പെട്ടത് ആരാണെന്ന നിഗമനത്തിലേയ്ക്ക് പോലീസ് എത്തുന്നത്.
തമിഴ്‌നാട് കന്യാകുമാരി ചിന്നമുട്ടം സ്വദേശി പീറ്റര്‍ കനിഷ്‌കര്‍(25) ആണ് കൊല്ലപ്പട്ടതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം ഉറപ്പാക്കാനാവുകയുളളൂ.
സംഭവത്തില്‍ രണ്ട് പേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുട്ടത്തറ പൊന്നറ പാലത്തിന് സമീപം ബംഗ്ലാദേശ് കോളനി സ്വദേശികളായ മനു എന്ന രമേഷ് (27), ഷെഹിന്‍ ഷാ(22) എന്നിവരാണ് പിടിയിലായത്.
കാണാതായ കനിഷ്‌കറിന്റെ ഫോണ്‍ കോളുകളാണ് പ്രതികളിലേക്കെത്താന്‍ സഹായിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16-നാണ് രണ്ടു മനുഷ്യക്കാലുകള്‍ സ്വീവറേജ് പ്ലാന്റിലെ മലിനജല കിണറ്റില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 12-ന് ബംഗ്ലാദേശ് കോളനിയിലെ മനുവിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.
കന്യാകുമാരിയിലെ ലഹരി മാഫിയ സംഘാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ലഹരിമാഫിയ തലവനായ അജിത്തിന്റെ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട കനിഷ്‌കര്‍. തമിഴ്‌നാട്ടില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.കൊലപാതകം നടത്തിയ മനുവും മുമ്പ് അജിത്തിന്റെ സംഘത്തിലായിരുന്നു.
മനുവിന്റെ അമ്മയുടെ വീട് തമിഴ്‌നാട്ടിലാണ്. പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. കനിഷ്‌കര്‍ തന്നെ അപകടപ്പെടുത്താനെത്തിയതാണെന്നും തിരിച്ചാക്രമിച്ചതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നുമാണ് മനുവിന്റെ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താലേ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ.
അതേസമയം തമിഴ്നാട്ടിലും കേരളത്തിലും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്.
https://www.facebook.com/Malayalivartha
























