മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ 50 ലക്ഷം രൂപയുടെ കുഴപ്പണം പിടികൂടി.... സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ 50 ലക്ഷം രൂപയുടെ കുഴപ്പണം പിടികൂടി.... സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. . ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരിന്തല്‍മണ്ണ എസ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുഴല്‍പ്പണം പിടികൂടിയത്.
മലപ്പുറം വെട്ടത്തൂര്‍ സ്വദേശികളായ മുജീബ്, മുഹമ്മദ് തസ്നീം, മുഹമ്മദാലി എന്നിവരാണ് പിടിയിലായത്. വസ്ത്രത്തിനടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവര്‍ പണം കടത്താന്‍ ശ്രമിച്ചിരുന്നത്. മലപ്പുറത്ത് കഴിഞ്ഞ ഏതാനും നാളുകളായി വലിയ തോതില്‍ കുഴല്‍പ്പണം പിടികൂടിയിട്ടുണ്ടെന്ന് പോലീസ് .
വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെട്ടത്തൂര്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.
"
https://www.facebook.com/Malayalivartha
























