പാലക്കാട് കാർ മറിഞ്ഞു അപകടം : ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് അപകടം. കുടുംബം സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒന്പത് വയസുള്ള കുട്ടി മരിച്ചു. പട്ടാമ്പി സ്വദേശികളായ ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. മാത്രമല്ല അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച രാവിലെ 19-ാം മൈലിന് സമീപം ആണ് അപകടം നടന്നത്. കാറിന്റെ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. തുടർന്ന് പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















