'പിരിച്ചുവിടൽ നടത്തണമെങ്കിൽ നിയമനം സാധുവാകണം. സാധുവല്ലാത്ത നിയമനമാണ് എന്നാണ് വാദമെങ്കിൽ പിരിച്ചുവിടേണ്ട കാര്യമില്ല. നിയമനം റദ്ദാക്കിയാൽ മതി. രണ്ടും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യമാണ്. പിരിച്ചുവിടാനാണ് സാമ്പത്തിക ക്രമക്കേടും അന്വേഷണവും ഒക്കെ വേണ്ടത്. ഇതിലത് ബാധകമല്ല. ഗവർണ്ണർ സംഘിയായതുകൊണ്ട് വസ്തുതകൾക്ക് നേരെ കണ്ണടച്ചിട്ടു കാര്യമില്ലല്ലോ...' അഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു

സർക്കാരും ഗവർണറും തമ്മിലുള്ള പോര് കനക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കേരളത്തിൽ പല യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർമാരുടെ നിയമനത്തെ ചുറ്റിപ്പറ്റിയുള്ള വാദപ്രതിവാദങ്ങളാണ് കൊടുമ്പിരികൊള്ളുന്നത്. എന്നാൽ ഇപ്പോഴിതാ വസ്തുതയും നിയമവും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ എല്ലാം വിശദമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ.
'വസ്തുതയും നിയമവും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്നതിനെ വേർതിരിച്ചു അടരുകളായി കാണേണ്ടതുണ്ട്. ഗവർണ്ണർ സംഘിയായതുകൊണ്ട് വസ്തുതകൾക്ക് നേരെ കണ്ണടച്ചിട്ടു കാര്യമില്ലല്ലോ. ചാൻസിലർ ആണ് VC മാരേ നിയമിക്കുന്നത്. പിരിച്ചുവിടൽ നടത്തണമെങ്കിൽ നിയമനം സാധുവാകണം. സാധുവല്ലാത്ത നിയമനമാണ് എന്നാണ് വാദമെങ്കിൽ പിരിച്ചുവിടേണ്ട കാര്യമില്ല. നിയമനം റദ്ദാക്കിയാൽ മതി. രണ്ടും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യമാണ്. പിരിച്ചുവിടാനാണ് സാമ്പത്തിക ക്രമക്കേടും അന്വേഷണവും ഒക്കെ വേണ്ടത്. ഇതിലത് ബാധകമല്ല' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വസ്തുതയും നിയമവും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്നതിനെ വേർതിരിച്ചു അടരുകളായി കാണേണ്ടതുണ്ട്. ഗവർണ്ണർ സംഘിയായതുകൊണ്ട് വസ്തുതകൾക്ക് നേരെ കണ്ണടച്ചിട്ടു കാര്യമില്ലല്ലോ. ചാൻസിലർ ആണ് VC മാരേ നിയമിക്കുന്നത്. പിരിച്ചുവിടൽ നടത്തണമെങ്കിൽ നിയമനം സാധുവാകണം. സാധുവല്ലാത്ത നിയമനമാണ് എന്നാണ് വാദമെങ്കിൽ പിരിച്ചുവിടേണ്ട കാര്യമില്ല. നിയമനം റദ്ദാക്കിയാൽ മതി. രണ്ടും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യമാണ്. പിരിച്ചുവിടാനാണ് സാമ്പത്തിക ക്രമക്കേടും അന്വേഷണവും ഒക്കെ വേണ്ടത്. ഇതിലത് ബാധകമല്ല.
നിയമനാധികാരിക്ക് നിയമനം അസാധുവാക്കാൻ അധികാരമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ജനറൽ ക്‌ളോസസ് ആക്റ്റ് അനുസരിച്ച് അത്തരം അധികാരം നിക്ഷിപ്തമാണ് എന്ന വാദത്തിനു ബലമുണ്ട്. എന്നാൽ റിവ്യൂ അധികാരമെന്നത് ഏതൊരു അധികാരിക്കും നിയമത്തിൽ expressly നൽകിയില്ലെങ്കിൽ ഉപയോഗിക്കാവുന്നതല്ല എന്ന വാദത്തിനും തുല്യബലമുണ്ട്. നിയമനത്തോടെ ചാൻസിലർ functus officio ആകുമെന്ന വാദത്തിന്റെ കൂടെയാണതും. ഒരു തീരുമാനത്തെ അസാധുവാകുന്നത് റിവ്യൂ അല്ലെന്നും വാദമുണ്ട്.
നിയമനാധികാരി ഒരിക്കൽ ചെയ്ത തെറ്റ് തെറ്റാണെന്നു പിന്നീട് ബോധ്യപ്പെട്ടാൽ അയാൾക്ക് തിരുത്താവുന്നതേ ഉള്ളൂ. സുപ്രീംകോടതി പറയുന്നത് വരെ UGC റെഗുലേഷന്റെ മേൽ സ്റ്റേറ്റ്നിയമം സാധുവാണെന്നു ബോധ്യപ്പെട്ടിരുന്ന ചാന്സിലർക്ക് കോടതിവിധി വന്നപ്പോൾ ബോധ്യം മാറാതെ തരമില്ല. ആരെങ്കിലും കോടതിയിൽപ്പോയി മറ്റു നിയമനങ്ങൾ അസാധുവാക്കട്ടെ എന്ന നിലപാട് സ്വീകരിക്കണോ സ്വയം തിരുത്തണോ എന്നത് തീർത്തും ചാന്സിലറുടെ ഡിസ്ക്രീഷനാണ്.
VC നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയെ നിയമിച്ചത് മുതൽ അടിമുടി ചെയ്തത് ചാൻസിലർ ആയതുകൊണ്ട് ഒരുനിലയ്ക്കും അത് ബോധ്യം മാറിയശേഷമുള്ള അസാധുവാക്കലിനെ ബാധിക്കുന്നില്ല. അന്നത്തെ ബോധ്യം അന്ന് ഇന്നത്തെ ബോധ്യം ഇന്ന്. ഇടയ്ക്ക് ചാൻസിലർ കക്ഷിയായ കേസിലൊരു സുപ്രീംകോടതി വിധി - അതായത് നിയമവ്യാഖ്യാനം - വന്നു എന്നതാണ് മാറ്റം. 9 VC നിയമനമാണ് സംശയത്തിന്റെ നിഴലിൽ. 9 നിയമനവും വ്യത്യസ്ത കാലങ്ങളിൽ. 9 വ്യത്യസ്ത സ്റ്റേറ്റ്നിയമങ്ങളുടെ ബലത്തിൽ. അക്കാലയളവിൽ 3 വ്യത്യസ്ത UGC റെഗുലേഷനുകൾ. ഓരോന്നിലും UGC റെഗുലേഷൻ ലംഘിക്കപ്പെട്ടോ എന്ന് പ്രത്യേകമായി പരിശോധിക്കണം എന്ന് കോടതിവിധി വന്നുകഴിഞ്ഞല്ലോ.
ചാന്സിലര്ക്ക് പരിശോധിക്കാൻ അധികാരമുണ്ടോയെന്ന കാര്യം ഇനി അപ്പീൽകോടതിക്ക് പറയാം. നിയമനാധികാരി ചെയ്ത തെറ്റ് സ്വയം എപ്പോൾ വേണമെങ്കിലും തിരുത്താമോ? പാടില്ലെന്നാണ് മുൻ കോടതിവിധികൾ. യുക്തിസഹമായ സമയത്തിനുള്ളിൽ ആയിരിക്കണം തിരുത്തൽ. PSC നിയമനങ്ങൾക്ക് പ്രബേഷൻ ഉള്ളതുപോലെ നിശ്ചിതകാലത്തിനുള്ളിൽ തിരുത്തൽ നടത്തിയില്ലെങ്കിൽ ആ അധികാരവും നഷ്ടമാകും.
കൺകറന്റ് ലിസ്റ്റിലുള്ള ഒരു വിഷയത്തിൽ, റെഗുലേഷൻ പോലുള്ള യൂണിയൻ സബോഡിനേറ്റ് ലെജിസ്‌ലേഷൻ ഒരു സ്റ്റേറ്റ് നിയമത്തിനു വിരുദ്ധമായാൽ ഏത് നിലനിൽക്കുമെന്ന കാര്യത്തിൽ കേരളത്തിലെ ചിലർക്ക് മാത്രമേ പൊടുന്നനേ സംശയമുള്ളൂ. നിയമരംഗത്ത്‍ ആ സംശയമില്ല. UGC നിയമത്തിന്റെ 26 ആം വകുപ്പനുസരിച്ച് UGC ഉണ്ടാക്കുന്ന ചട്ടം തന്നെയാണീ മാർഗ്ഗരേഖ. നല്ലതായാലും ചീത്ത ആയാലും അതിനു പാർലമെന്റിന്റെ പിന്തുണയുണ്ട്. രാഷ്ട്രീയമായി അതിനെ നേരിടേണ്ടത് പാര്ലമെന്റിലാണ്. അതല്ലെങ്കിൽ സ്റ്റേറ്റ് അതിന്റെ ഭരണഘടനാ സാധുത തന്നെ ചോദ്യം ചെയ്യണം. അല്ലാതെ അറിവില്ലായ്മ വെച്ച് അതെന്തോ ജനാധിപത്യവിരുദ്ധമാണ് എന്ന്പറഞ്ഞു മറികടക്കാൻ നോക്കുന്നത് പരിഹാസ്യമാണ്.
സുപ്രീംകോടതി വിധിയിൽ സ്റ്റേറ്റിന് പരാതിയില്ലെന്നും അംഗീകരിക്കുന്നുവെന്നും എഴുതി കൊടുത്തത് ഏറ്റവും വലിയ മണ്ടത്തരമാണ്. ചാൻസിലർക്ക് നല്ല ബയാസ് ഉണ്ട്. അതയാളുടെ കഴിഞ്ഞ നടപടികളിൽ നിന്ന് എളുപ്പം മനസിലാക്കാം. അതുകൊണ്ടുതന്നെ ഇവർക്ക് കഴിവുണ്ടെങ്കിലും പാനലിൽ ഇവരുണ്ടെങ്കിലും ഇവരെ തെരഞ്ഞെടുക്കില്ല എന്നത് സ്പഷ്ടവുമാണ്. ആരെയെങ്കിലും അയാൾ പുറത്താക്കിയാൽ ചോദ്യം ചെയ്യാൻ 'ദുരുദ്ദേശം' ഒരു നല്ല GROUND ആകും.
പാർലമെന്റ് UGC ആക്റ്റ് ലെ 26 ആം വകുപ്പിലൂടെ UGC ക്ക് നൽകിയ അധികാരം നിയമനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണു. VC നിയമനത്തിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കാനുള്ള അധികാരം UGC ക്ക് പാർലമെന്റ് നൽകിയിട്ടില്ല. ഗുണനിലവാരം ഉറപ്പാക്കാൻ ഇന്ന രീതിയിലുള്ള നിയമനപ്രക്രിയ വഴിയേ സാധിക്കൂ എന്നവാദം യുക്തിസഹമല്ലാത്തതിനാൽ UGC റെഗുലേഷൻ UGC ആക്ടിന് വിരുദ്ധമാണ്. ഈ അർത്ഥത്തിലാണ് അത് ഭരണഘടനാവിരുദ്ധം ആകുന്നത്. PDT ആചാരി ചൂണ്ടിക്കാട്ടിയ ഈ പോയന്റ് ആണ് ഇതിലെ കാതൽ എന്ന് തോന്നുന്നു. സബോഡിനേറ്റു ലെജിസ്‌ലേഷൻ വഴി സ്റ്റേറ്റിനെതിരെ നിയമമുണ്ടാക്കാൻ പറ്റില്ലെന്നതല്ല.
OFF : ഈ 9 പേരെ മാറ്റി വേറെ 9 പേരെ ചാൻസിലർ VC മാരായി വെച്ചാൽ തീരുന്നതാണ് നമ്മുടെ യൂണിവേഴ്‌സിറ്റിയുടെ ക്വാളിറ്റി എങ്കിൽ, തലപ്പത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ നൈതികബോധത്തെ മാത്രം ആശ്രയിച്ചാണ് നാം നമ്മുടെ ഉന്നതവിദ്യാഭ്യാസ സിസ്റ്റം കെട്ടിപ്പടുക്കുന്നതെങ്കിൽ, അത് ആത്മഹത്യാപരമാണ്. ആര് ഇരുന്നാലും ഗുണനിലവാരം ഉറപ്പാക്കാനാകുന്ന SEPERATION OF POWER STRUCTURE ആണ് നാമുണ്ടാക്കേണ്ടത്. അതാണ് ശരിയായ വെല്ലുവിളി.
അഡ്വ ഹരീഷ് വാസുദേവൻ
https://www.facebook.com/Malayalivartha

























