പിണറായിയ്‌ക്കെതിരെ സമരവുമായി എസ്.എഫ്.ഐ... കച്ചവടം കൈക്കൂലിക്കായി... സ്വന്തം മുഖ്യനെതിരെ എസ് എഫ് ഐ സമരം

കേരളത്തിലെ വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായ എസ.എഫ്.ഐ വീണ്ടും കേരളത്തില്‍ സജീവമാവുകയാണ്. അഴിഞ്ഞ ആറ് വര്‍ഷമായി എസ് എഫ് ഐ എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്കി കൊണ്ടാണ് അവര്‍രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണയില്‍ തഴച്ചു വളരുന്ന എസ് എഫ് ഐയ്ക്ക് സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യതയുമുണ്ട്. സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയാണ് എസ് എഫ് ഐ രംഗത്തെത്തിയത്. ഗവര്‍ണറുടെ കോലം നാടൊട്ടുക്ക് കത്തിക്കുകയാണ്.
വൈസ് ചാന്‍സിലര്‍മാരെ നിലനിറുത്തണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാലകള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ നിയമിച്ച വിസിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്കാ അധികാരമില്ലെന്ന പ്രഖ്യാപനവുമായാണ് എസ് എഫ് ഐ സമരരംഗത്തുള്ളത്. കേരളത്തിലെ എല്ലാ കോളെജുകളിലും എസ് എഫ് ഐ സമരമുഖത്താണ്. ഗവര്‍ണറെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരങ്ങള്‍ നടക്കുന്നത്.
സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികളാണ് എസ്.എഫ്.ഐ ആസൂത്രണം ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ സമരം നടത്തി സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന എസ്.എഫ് .ഐ സര്‍ക്കാരിനെതിരെയും അടുത്ത സമരത്തിന് തയ്യാറെടുക്കുന്നതായാണ് വിവരങ്ങള്‍. സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ നിരവധി സമരങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.എഫ്.ഐ . അന്ന് സമരത്തിന് നേതൃത്വം നല്കിയ വരാണ് ഇന്നത്തെ ഭരണാധികാരികള്‍ എന്നതാണ് വസ്തുത.
എന്തായാലും കേരളത്തില്‍ സിപിഎംനെതിരെ സമരം ചെയ്യാന്‍ എസ്.എഫ്.ഐ തീരുമാനിച്ചതായാണ് വിവരം. സ്വയാശ്രയത്തേക്കാള്‍ ഭീകരമായ രീതിയില്‍ വിദ്യാഭ്യാസ മേഖലയെ വില്ക്കാനുള്ള നീക്കമാണ് സര്‍ക്കാരില്‍ നിന്നുമുണ്ടാകുന്നതെന്ന് എസ് എഫ് ഐ കുറ്റപ്പെടുത്തി. സ്വകാര്യ മേഖലയ്ക്ക് വിദ്യാഭ്യാസ മേഖല വിട്ടു കൊടുക്കുകയാണ്. അതായത് കേരളത്തിലെ ഉന്നത് വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായും സ്വകാര്യ വല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വകാര്യ മേഖലയില്‍ അയ്യായിരം കോടി രൂപയുടെ നിക്ഷേപത്തിനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്.
വിദ്യാഭ്യാസം രംഗത്ത് എസ്.എഫ്.ഐ നാളിതുവരെ പറഞ്ഞു വന്ന തത്വങ്ങള്‍ക്കെതിരാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കോണ്‍സ്റ്റിറ്റിയൂവന്റ് കോളെജുകള്‍ക്കാണ് രൂപം നല്കുന്നത്. കോണ്‍സ്റ്റിറ്റിയൂവന്റെ കോളെജ് വേണ്ടെന്നാണ് എസ് എഫ് ഐയുടെ നിലപാട്. ഈ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിയെങ്കിലും എസ് എഫ് ഐയ്ക്ക് അതിന് കഴിയില്ല. കോണ്‍സ്റ്റിറ്റിയൂവന്റെ് കോളെജുകളും സര്‍വ്വകലാശാലകളും കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലായാല്‍ വിദ്യാഭ്യാസ രംഗം കച്ചവടത്തിനുള്ള വേദിയായി മാറുമെന്നും അവര്‍ ആരോപിക്കുന്നു.
കേരളത്തിലെ സ്വായശ്രയ കോളെജുകള്‍ക്കെതിരെ പത്ത് വര്‍ഷത്തോളെ സമരം നടത്തിയ പ്രസ്ഥാനമാണ് എസ് എഫ് ഐ . എന്നാലിപ്പോള്‍ അവരുടെ സര്‍ക്കാര്‍ തന്നെ വിദ്യാഭ്യാസ മേഖലയും സര്‍വ്വകലാശാലകളും സ്വകാര്യ മേഖലയ്ക്ക് വിട്ടു നല്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വലക്കരണവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂല പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായി മുഖ്യമന്ത്രി നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനാണ് പൂര്‍ണ്ണ ഉത്തരവാദിത്വം നല്കിയിരിക്കുന്നത്. ടെക്‌നോളജി രംഗത്തും, ശാസത്ര രംഗത്തും പുതിയ കോളെജുകളും കോഴ്‌സുകളും തുടങ്ങാന്‍ സ്വകാര്യ മേഖലയുടെ സഹായം പൂര്‍ണ്ണമായും വിനിയോഗിയ്ക്കും. സ്വകാര്യ മേഖലയിലെ നിരവധി പേര്‍ കോളെജ്, യൂണിവേഴ്‌സിറ്റി എന്നിവ തുടങ്ങുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ നയത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കല്ല ഇടതുനയമെന്ന് എസ് എഫ് ഐയും പറയുന്നു. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നുറപ്പാണ്. എസ്.എഫ്.ഐ യുടെ നിലപാട് വരുനാളുകളിലെന്തയാരിക്കും എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
https://www.facebook.com/Malayalivartha























