Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെറിവിളി, മർദനം: റാന്നിയിൽ അഴിഞ്ഞാടി സദാചാര ഗുണ്ടകൾ

27 OCTOBER 2022 08:51 PM IST
മലയാളി വാര്‍ത്ത

കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽനിന്ന് സദാചാര ഗുണ്ടായിസത്തിന്റെ സ്വന്തം നാട് എന്നതിലേക്ക് മാറിയിരിക്കുന്നു. പത്ത് വർഷമായി കേരളത്തിൽ സദാചാര ഗുണ്ടാകളുടെ അക്രമവും കൊലപാതകവും മരണവും നടക്കാത്ത കാലമില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. കൊറോണയേക്കാൾ അതിതീവ്ര വ്യാപനം സംഭവിച്ച വൈറസായി കേരളത്തിലെ സദാചാര ഗുണ്ടായിസം മാറിയിരിക്കുന്നു.

 

ഇപ്പോൾ ഏറ്റവും ഒടുവിലായി വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. റാന്നി വാഴക്കുന്നത്താണ് സംഭവം. കോഴഞ്ചേരി സെന്റ്. തോമസ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.

 

റാന്നി വാഴക്കുന്നത്ത് പാലത്തില്‍ ഒന്നിച്ചിരുന്ന വിദ്യാര്‍ഥികളെ ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ സംഘത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള അഞ്ച് വിദ്യാര്‍ഥികള്‍ പാലത്തിന് മുകളില്‍ ഇരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് സംഘമെത്തിയത്.


കാറില്‍ പോകുകയായിരുന്ന രണ്ട് പേര്‍ പാലത്തിന് സമീപം വണ്ടി നിര്‍ത്തി ഇറങ്ങിവന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ഒന്നിച്ചിരിക്കുന്നതെന്ന് ആള്‍ക്കാര്‍ വിദ്യാര്‍ഥികളോട് ചോദിച്ചു. ഇവരുടെ ചോദ്യം ചെയ്യലിനെ വിദ്യാര്‍ഥികള്‍ എതിര്‍ത്തു. ഇതോടെ സംഘം വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കത്തിലായി.

 

കാറില്‍ നിന്നിറങ്ങി വന്ന സ്ത്രീയും പുരുഷനും പിന്നീട് മറ്റൊരാളെ സ്ഥലത്തേക്ക് ഫോണില്‍ വിളിച്ചുവരുത്തുകയും ചെയ്തു. ഇയാള്‍ ബൈക്കില്‍ എത്തിയശേഷം മൂന്നുപേരും കൂടി ചേര്‍ന്നാണ് വിദ്യാര്‍ഥികളെ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്.

 

സംഘത്തിലുണ്ടായ ആളുകള്‍ തങ്ങളെ മര്‍ദിച്ചെന്നും പാലത്തില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ ഒരാളുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.
Also Read: കാറില്‍ മറ്റൊരു യുവതി; തടയാനെത്തിയ ഭാര്യയുടെ കാലിലൂടെ കാര്‍ കയറ്റി, നിര്‍മാതാവിനെതിരെ കേസ്

സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ആറന്മുള പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളെ ആക്രമിച്ച സംഘത്തില്‍ ഉള്ളവര്‍ പരിചയമില്ലാത്തവരാണെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (41 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (54 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends