Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസുകാരുടെ ആപ്പീസ് പൂട്ടി പട്ടാളം! പിഴിഞെടുക്കും .. ഇൻ്റലിജൻസ് എത്തി

27 OCTOBER 2022 09:04 PM IST
മലയാളി വാര്‍ത്ത

സൈനികനെ തല്ലിച്ചതച്ചപ്പോൾ പാവം പോലീസ് ഏമാന്മാർ അറിഞ്ഞോ നാളെ പട്ടാളം പഞ്ഞിക്കിടുമെന്ന്.പാവം അരയും തലയും മുറുക്കി ആക്രോശിച്ച് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്ക് ജോലിയും പോകും ജയിലും കേറേണ്ടിവരും എന്നാണ് അറിയുന്നത്.‘നീ ഇനി ഈ വിരൽ കൊണ്ട് കാഞ്ചി വലിയ്ക്കില്ല’ എന്ന് പറഞ്ഞ് വിരലുകൾ അടിച്ചൊടിച്ചു. ‘നീ ചത്താൽ നിന്റെ ശവത്തിൽ ഒരു റീത്തും വയ്ക്കും എന്നായിരുന്ന പോലീസ് ഏമാന്റെ കൊലവിളി.എന്നാൽ ഇനി റീത്ത് വെക്കാൻപോകുന്നത് പട്ടാളമാണെന്ന് മാത്രം.അങ്ങ് കിടന്നു കൊടുത്താൽ മാത്രം മതി.

സൈനികനെ തല്ലിച്ചതച്ച കേസ് തേച്ചുമായ്ച്ചു കളയാൻ ഇദ്ദേശമില്ലെന്നു വ്യക്തമാക്കി സെെന്യത്തിൻ്റെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്.. കേസിൽ ഉൾപ്പെട്ട പൊലീസുകാർക്ക് രക്ഷപ്പെടൽ എളുപ്പമാകില്ലെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സെെനികന് മർദ്ദനമേറ്റ സംഭവം സൈന്യം വളരെ ഗൗരവമായിത്തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

 

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് സൈനികൻ്റെ കുടുംബവും വിമുക്തഭടന്മാരുടെ സംഘടനകളും പരാതി നൽകിയതിനു പിന്നാലെയാണ് കേസിൽ സെെന്യത്തിൻ്റെ ഇടപെടലുണ്ടായിട്ടുള്ളത്. ഈ കേസ് കേന്ദ്രഏജൻസികൾ ഏറ്റെടുക്കാനുള്ള സാദ്ധ്യതയാണുള്ളതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. പൊലീസുകാർക്കെതിരെ മിലിട്ടറി ഇൻ്റലിജൻസ് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങുന്നതായും സൂചനകൾ പുറത്തു വരുന്നുണ്ട്.

ഇതിനിടെ എസ്ഐ അനീഷ് മുഹമ്മദിന് നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നുള്ള സൂചനകളും പുറത്തു വന്നിരുന്നു. ഇക്കാര്യം കൂടി പുറത്തുവന്നതോടെ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ എൻഐഎ അന്വേഷണവും ഉണ്ടായേക്കുമെന്നുള്ള സൂചനകളും എത്തുന്നുണ്ട്. അതേസമയം ചിലർ ചെയ്യുന്ന കാര്യങ്ങൾക്ക് സേന മുഴുവൻ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുന്ന സാഹചര്യം സേനയ്ക്കുള്ളിൽ കടുത്ത അമർഷവും ഉയർത്തിയിട്ടുണ്ട്.

 

സേനയ്ക്കുള്ളിലെ ഇടതുപക്ഷ അനുകൂല സംഘടന ഇതിനെതിരെ രംഗത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഡി.വൈ.എഫ്.ഐ കുണ്ടറ മേഖലാ ജോ. സെക്രട്ടറി കൂടിയായ വിഘ്നേഷിനെ 'നീ പിണറായിയുടെ ആളാണോടാ' എന്ന് ചോദിച്ചായിരുന്നു മർദ്ദനം. സൈനികനായ വിഷ്ണുവിനോട് 'നീ ഇനി ഈ വിരൽ കൊണ്ട് കാഞ്ചി വലിയ്ക്കില്ല' എന്ന് പറഞ്ഞ് വിരലുകൾ അടിച്ചൊടിച്ചു.

 

'നീ ചത്താൽ നിന്റെ ശവത്തിൽ ഒരു റീത്തും വയ്ക്കും' എന്നായിരുന്നു അനീഷ് മുഹമ്മദിന്റെ ആക്രോശമെന്ന് ജാമ്യത്തിലിറങ്ങിയ വിഘ്നേഷും വിഷ്ണുവും മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പൊലീസുകാരുടെ ക്രൂരതയ്ക്ക് എതിരെ ശക്തമായ നടപടി വേണമെന്നു തന്നെയാണ് സംഘടനയും ആവശ്യപ്പെടുന്നത്. ഡിജിപി ലോക്‌നാഥ് ബഹ്റയുടെ കാലത്ത് ക്രിമിനൽ പശ്ചാത്തലമുള്ള 70 പൊലീസുകാരെയാണ് സർവീസിൽനിന്ന് പിരിച്ചു വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (41 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (54 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends