Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയെ വിളിച്ചുവരുത്തി എട്ടിന്റെ പണികൊടുത്ത് അമിത്ഷാ എന്‍ഐഎ പൂണ്ടുവിളയാടും സ്വര്‍ണക്കടത്തില്‍ ട്വിസ്റ്റ്

27 OCTOBER 2022 09:43 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും ആഭ്യന്തരമന്ത്രിമാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യുടെ നേതൃത്വത്തില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ ആദ്യ പണി കൊടുത്തത് പിണറായി വിജയനാണ്. എന്‍ഐഎയുടെ റഡാറില്‍ കിടന്ന് ചക്രശ്വാസം വലിക്കുന്ന പിണറായിയെ സംമ്പന്ധിച്ച് ഇന്നത്തെ പ്രഖ്യാപനം നെഞ്ചില്‍ ഇടി വീണ കണക്കാണ്. അങ്ങ് ഡല്‍ഹിയില്‍ കിടക്കുന്ന എന്‍ഐഎയെ കൊണ്ടു തന്നെ ഇരിക്കപ്പൊറുതിയില്ല പിണറായിക്ക്. ഇനി സംസ്ഥാനത്തും എന്‍ഐഎ പൂണ്ടു വിളയാടുന്നതിനെക്കുറിച്ച് പിണറായിക്ക് ആലോചിക്കാന്‍ പോലും വയ്യെന്നുള്ളതാണ്. എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ സുരക്ഷയെ ഓര്‍ത്ത് മുഖ്യമന്ത്രിമാര്‍ സന്തോഷിക്കുമ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് സ്വന്തം സുരക്ഷ സൂക്ഷിക്കേണ്ട അവസ്ഥയാണുള്ളത്

മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത തരത്തിലുള്ളൊരു നാണക്കേടായിരുന്നു ഇന്നത്തെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടായിരുന്നത്. സ്വന്തം വകുപ്പിലെ കേരളാ പോലീസിലെ ഒരു കൂട്ടം ആളുകള്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചിരുന്നവരാണെന്നുള്ള കണ്ടെത്തല്‍ തന്നെയാണ് പിണറായിക്കുണ്ടായിരുന്ന. അവരുടെ ഒരു ലിസ്റ്റ് തന്നെ എന്‍ഐഎയുടെ കയ്യിലുണ്ട്. എന്‍ഐഎ സംസ്ഥാനത്ത് എത്തിയാല്‍ ആദ്യം തൂക്കുന്നത് ഇവരെ ആയിരിക്കും. മാത്രമല്ല സിപിഎമ്മിന് പോപ്പുലര്‍ ഫ്രണ്ടുമായുണ്ടായിരുന്ന രഹസ്യ ബന്ധങ്ങളടക്കം എന്‍ഐഎ കുത്തിപ്പുറത്തിടും. ഇതെല്ലാം ഓര്‍ത്ത് തീ തിന്നുകയായിരുന്നിരിക്കണം ഇന്നത്തെ ചിന്തന്‍ ശിബിരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്തായാലും കേന്ദ്ര ആഭ്യന്തര മനത്രി അമിത്ഷാ രണ്ടും കല്‍പ്പിച്ച തന്നെയാണ്. പിണറായിക്ക് ഏറ്റവും വലിയ തിരിച്ചടിയാകാന്‍ പോകുന്നത് എന്തെന്നാല്‍ സംസ്ഥാനങ്ങളിലെത്തുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങളും കേന്ദ്രം നല്‍കും എന്നുള്ളതാണ്. ആഭ്യന്തരം മുഴുവന്‍ തന്റെ വകയാണെന്ന് കരുതി രാജാവിനെ പോലെ ഞെളിഞ്ഞിരിക്കുന്ന പിണറായിക്കിത് വന്‍ ഭീഷണിയാണ്. ഇതുവരെയും ആ അധികാരങ്ങളെക്കുറിച്ച് അമിത്ഷാ വ്യക്തത വരുത്തിയിട്ടില്ല. അക്കാര്യത്തില്‍ വ്യക്തത വന്നാല്‍ അറിയാം കേരളത്തില്‍ പിണറായിയുടെ റോള്‍ എന്താണെന്ന്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ പിടിമുറുക്കാനുള്ള കേനന്ദ്രത്തിന്റെ ഒരു തന്ത്രപരമായ നീക്കമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്, എന്‍ഐഎക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പറഞ്ഞത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും ആഭ്യന്തരമന്ത്രിമാരെ മുന്നിലിരുത്തിയാണ് അമിത് ഷായുടെ ഈ പ്രഖ്യാപനം. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും ഇന്ന് ഹരിയാനയില്‍ ആരംഭിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് അദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. അതില്‍ എന്തുകൊണ്ട് ഈ നടപടി സ്വീകരിച്ചു എന്ന് ഒരു പക്ഷേ പ്രധാനമന്ത്രി വ്യക്തമാക്കും, അതില്‍ കേരളത്തില്‍ നടന്ന ഈ സംഭവ വികാസങ്ങള്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി സൂചിപ്പിക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിണറായിക്ക് ഇതില്‍പരം നാണക്കേട് വേറെ ഇല്ല എന്നുള്ളതാണ്.

മുമ്പ് കേന്ദ്രം ഇത്തരത്തില്‍ സ്വീകരിച്ച നടപടികള്‍ വിജയിച്ചതിന്റെ ഉദാഹരണങ്ങളും കേന്ദ്രം എടുത്തു പറയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ഭീകരവാദ കേസുകള്‍ 34 ശതമാനത്തോളം കുറഞ്ഞു. ജമ്മു കശ്മീരില്‍ സുരക്ഷാ സേനയിലെ അംഗങ്ങള്‍ കൊല്ലപ്പെടുന്നതിലും 64 ശതമാനത്തോളം കുറവ് കാണപ്പെട്ടു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുമുണ്ടായിയെന്ന് അമിത് ഷാ വ്യക്തമാക്കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, അതിര്‍ത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതി ആസൂത്രണം ചെയ്യാന്‍ ഈ ചിന്തന്‍ ശിബിരം സഹായിക്കും. സിആര്‍പിസി & ഐപിസി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് വിവിധ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് വിശദമായി പരിശോധിച്ച്, നിക്ഷേപിച്ചതിനു ശേഷം പാര്‍ലമെന്റില്‍ പുതിയ സിആര്‍പിസി, ഐപിസി കരടുകള്‍ ഉടന്‍ കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (36 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (40 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (49 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (59 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

Malayali Vartha Recommends