പ്രണയം നടിച്ചു പീഡനം; പിന്നെ പെൺകുട്ടിയെ ആക്രമിച്ചു ; പോലീസ് തൂക്കി പോക്സോ നിയമ പ്രകാരം അകത്തിട്ടു

പ്രണയം നിരസിച്ച പെൺകുട്ടിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രണയം നിരസിച്ചത് മൂലം ഉണ്ടായ വിരോധം മൂലം പെൺകുട്ടിയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി പൂതക്കുഴി ഭാഗത്ത് ചീനിക്കടുപ്പിൽ വീട്ടിൽ സുനിൽ മകൻ അഖിൽ സി സുനിൽ (21) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാവിലെ കറുകച്ചാൽ പോലീസ് സ്റ്റേഷന് സമീപം വച്ച് കയ്യിൽ കരുതിയിരുന്ന മാരകായുധം കൊണ്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പെൺകുട്ടിയെ മുൻപ് പ്രണയം നടിച്ച് പീഡിപ്പിച്ചിരുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ഋഷികേശൻ നായർ കെ.ജി, എസ്.ഐ അനില്‍ കുമാര്‍, സി.പി.ഓ മാരായ സന്തോഷ്,സനല്‍,ബിജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ട്.
https://www.facebook.com/Malayalivartha

























