നിയമപോരാട്ടമോ? മന്ത്രി കെ.എന്‍. ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നുമുള്ള ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചതോടെ തത്കാലം ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകില്ല.. ഇതുസംബന്ധിച്ച് ഉണ്ടാകാവുന്ന കേസുകള്‍ ഗതി നിര്‍ണ്ണയിക്കും

നിയമപോരാട്ടമോ? മന്ത്രി കെ.എന്‍. ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നുമുള്ള ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചതോടെ തത്കാലം ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകില്ല.. ഇതുസംബന്ധിച്ച് ഉണ്ടാകാവുന്ന കേസുകള്‍ ഗതി നിര്‍ണ്ണയിക്കും
ഒരു മന്ത്രിയില്‍ തനിക്ക് പ്രീതിയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കുകയും മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത് കോടതിയില്‍ ചോദ്യംചെയ്യപ്പെടാം. പൊതുതാത്പര്യ ഹര്‍ജി വഴിയാകും ഇക്കാര്യം കോടതിയിലെത്തുക.
ഒരാള്‍ മന്ത്രിയായി തുടരുന്നതിന് ഗവര്‍ണറുടെ പ്രീതി അനിവാര്യമാണോ, അഥവാ ഗവര്‍ണറുടെ പ്രീതി നഷ്ടമായാല്‍ മന്ത്രിസ്ഥാനത്തുനിന്ന് ഒരാള്‍ ഒഴിവാക്കപ്പെടുമോ തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടനാവകുപ്പുകളും തത്ത്വങ്ങളും മുന്‍കാലവിധികളും പരിശോധിച്ചായിരിക്കും കോടതി തീരുമാനിക്കുക. വളരെ വലിയ നിയമപോരാട്ടമായിരിക്കും ഇക്കാര്യത്തിലുണ്ടാകുക.
അതേസമയം എം.എല്‍.എ.മാരാണ് തിരഞ്ഞെടുക്കപ്പെട്ടു വരുന്നത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയും മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ മന്ത്രിയെ നിയമിക്കുകയുമാണ്. താന്‍ നിയമിച്ച് സത്യവാചകം ചൊല്ലിക്കൊടുത്ത മന്ത്രിയെ ഗവര്‍ണര്‍ക്ക് പുറത്താക്കാം. മാത്രവുമല്ല തിരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എ. സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ക്ക് ഒരാളെ അയോഗ്യനാക്കാന്‍ കഴിയില്ല. എന്നാല്‍, നിയമിക്കപ്പെട്ട മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാം. മന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പല്ല, നാമനിര്‍ദേശം ചെയ്യുകയാണ്. അതുകൊണ്ടുതന്നെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുന്നതില്‍ ജനാധിപത്യവിരുദ്ധതയില്ല.
അതേസമയം ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുതന്നെയാണ് അധികാരം. ഗവര്‍ണര്‍ക്കുള്ള പ്രീതി എന്നത് ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ താത്പര്യം എന്നതുമായി കൂട്ടിവായിക്കണമെന്നാണ് ഭരണഘടനയുടെ അന്തഃസത്ത. ഗവര്‍ണര്‍ക്ക് വ്യക്തിപരമായുള്ള പ്രീതി ഒരു ഘടകമാകുന്നില്ല. കൂടാതെ എം.പി.മാരും എം.എല്‍.എ.മാരും ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന രാഷ്ട്രപതിപോലും പരോക്ഷമായ ഒരു ജനഹിതത്തിന്റെ അടിസ്ഥാനത്തിലാണ് നിയമിക്കപ്പെടുന്നത്. രാഷ്ട്രപതിക്കുപോലും ഒരു മന്ത്രിയെ പുറത്താക്കാന്‍ അധികാരമില്ല. പിന്നെയെങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി നിയമിക്കുന്ന ഗവര്‍ണര്‍ക്ക് ഒരു മന്ത്രിയെ പുറത്താക്കാന്‍ കഴിയുക.
ഏതായാലും നിയമപരമായ പോരാട്ടത്തിനൊപ്പം രാഷ്ട്രീയമായ എതിര്‍പ്പുയര്‍ത്തി ഗവര്‍ണര്‍ ആര്‍.എസ്.എസ്. നയങ്ങള്‍ നടപ്പാക്കുന്നെന്ന് സമര്‍ഥിക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം. രാജ്യത്താദ്യമായാണ് ഒരു മന്ത്രിയില്‍ തനിക്ക് പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു നിയമപോരാട്ടമായി ഇതു മാറാം.
"
https://www.facebook.com/Malayalivartha

























