ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ച് തൂങ്ങി മരിച്ച നിലയില്‍.... സംഭവത്തില്‍ ബാലുശേരി പോലീസ് അന്വേഷണം തുടങ്ങി

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ച് തൂങ്ങി മരിച്ച നിലയില്‍. തമിഴ്നാട് സ്വദേശി ജയന്തിയെ(22) ആണ് സ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ബാലുശേരി പോലീസ് അന്വേഷണം തുടങ്ങി. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും.
ഒന്നരവര്‍ഷം മുമ്പാണ് ജയന്തി ഇവിടെ പരിശീലകയായി എത്തുന്നത്. ഇവരുടെ പരിശീലനം കൊണ്ട് കുട്ടികള്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.
ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ പരിശീലകര്‍ വലിയ മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























