കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ; വിശാഖപട്ടണത്തു നിന്നു ട്രെയിൻ മാർഗം എത്തിച്ചതാണ് കഞ്ചാവ്

ചേർത്തലയിൽ ലഹരിയുമായി യുവാക്കൾ പിടിയിൽ. കഞ്ചാവുമായാണ് രണ്ട് യുവാക്കളെ പോലീസ് പിടികൂടിയത്. സംഭവത്തിൽ ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് ചക്കാലവെളി ശ്രീകാന്ത് (23), കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് ധർമദൈവത്തിങ്കൽ സുമേഷ് (26) എന്നിവരെയാണ് പിടികൂടിയത്.
അതേസമയം ചേർത്തല പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ചേർത്തല റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നുമാണ് വിൽപനക്കായെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി ഇരുവരെയും പിടിച്ചത്.
മാത്രമല്ല വിശാഖപട്ടണത്തു നിന്നു ട്രെയിൻ മാർഗം എത്തിച്ചതാണ് കഞ്ചാവ്. ഇരുവക്കുമെതിരേ പട്ടണക്കാട്, മാരാരിക്കുളം സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























