Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസ് തോറ്റിടത്ത് വീട് ചവിട്ടിപ്പൊളിച്ചെത്തി NIA ഈ ഡി യെ വെല്ലുവിളിച്ച PFI യുടെ പ്രസംഗം..

28 OCTOBER 2022 01:30 PM IST
മലയാളി വാര്‍ത്ത

കേരള പോലീസ് തെരഞ്ഞിട്ടും കണ്ടെത്താനാകാത്ത പി എ റൗഫിനെ രാത്രിയില്‍ വീട് വളഞ്ഞ് പിടികൂടിയ എന്‍ഐഎ മാസ്സ് ആണ്.പോലീസിനെക്കൊണ്ട് നടക്കാത്തത് എൻ ഐ എ നിമിഷനേരംകൊണ്ട് നടത്തിയെടുത്തു .പട്ടാമ്പി കരിമ്പുള്ളിയിലെ വീട് എൻ ഐ എ വളഞ്ഞത് ഇന്നലെ അർദ്ധ രാത്രി..വാതിൽ ചവിട്ടി തുറന്ന് കയറിയവർക്ക് കിട്ടിയത് ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാവിനെ..

 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുഴുവൻ സംവിധാങ്ങളും എന്തിന് ആ കെട്ടിടം മുഴുവനും പോപ്പുലർ ഫ്രെണ്ടിനെതിരായി അന്വേഷണം നടത്തിയാലും ഒരു രോമത്തിൽ തൊടാൻ പോലും ED ക്ക് സാധ്യമല്ല സാധ്യമല്ല സാധ്യമല്ല..ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ഈ സംഘടനയ്‌ക്കെതിരെ നടത്തി സാമ്പത്തികമായ കുറ്റകൃത്യം കണ്ടെത്താമെന്ന് നിങ്ങൾ വിചാരിക്കേണ്ട .

 

കാരണം ഞങ്ങൾ അറ്റത്തരമൊരു സംഘടനയല്ല ഞങ്ങളുടെ ഉദ്ദേശം വേറെയാണ്..നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാൻ...ഒടുവിൽ അടിവേരിളക്കുമെന്ന് കൊലവിളി നടത്തിയ റൗഫ് ഇപ്പോൾ എൻ ഐ എ യുടെ പിടിയിലായിരിക്കുമ്പോൾ ഈ പഴ പ്രസംഗങ്ങൾ ഒക്കെ കേട്ട് ചിരിവരുകയാണ്.



പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഇ.അബൂബക്കര്‍ ഉള്‍പ്പെടെ എന്‍ഐഎ അറസ്റ്റ് ചെയ്ത 18 പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തുമ്പോള്‍ ചര്‍ച്ചയാക്കുന്നത് പഴയ കേസുകള്‍ പലതും. പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍, സ്‌ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവൃത്തികള്‍ ജനമനസ്സില്‍ ഭീതി വിതച്ചതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടരും. വിദേശത്തുനിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനാനേതാക്കള്‍ക്കു ലഭിച്ചതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്കയച്ച പണം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിനും (21 ലക്ഷം) റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നല്‍കിയിട്ടുണ്ട്.

 

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി 120 കോടി രൂപ അക്കൗണ്ട് മാര്‍ഗം കൈമാറിയിട്ടുണ്ടെന്നാണ് ആരോപണം. തങ്ങള്‍ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനു ചാനലുകളില്ലെന്നുമാണ് പിഎഫ്‌ഐയുടെ നിലപാട്. എന്നാല്‍ ഇത് കേന്ദ്ര ഏജന്‍സി അംഗീകരിക്കുന്നില്ല.

 

സംഘടനയെ നിരോധിക്കുന്നതിന് 2017 ല്‍ എന്‍ഐഎ ശ്രമിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടികളുടെ തുടക്കം വിദേശ 'ഹോട്ടല്‍ ബില്ലില്‍' നിന്നാണെന്നാണ് പുറത്തു വരുന്ന സൂചന.

 

2020ല്‍ കോവിഡ് ലോക്ഡൗണ്‍ സമയത്ത് ഹോട്ടലുകള്‍ അടഞ്ഞുകിടന്നപ്പോള്‍ 29 ലക്ഷംരൂപ താമസത്തിന് ചെലവായെന്ന് കാണിച്ചുള്ള പണമിടപാടില്‍നിന്നാണ് അന്വേഷണ ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ സംശയമുനയെറിഞ്ഞത്. കാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചത്. രണ്ടരക്കോടി രൂപയോളം മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ കണ്ടെത്തിയതില്‍ 64 ലക്ഷം രൂപയുടെ വിദേശപണമിടപാടുകള്‍ ഉണ്ടായിരുന്നു.

 

കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് ഷെരീഫ്, കാമ്പസ് ഫ്രണ്ട്‌പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയിരുന്നു. ഒരു ബാങ്ക് അക്കൗണ്ടില്‍ 1.35 കോടി രൂപ 20182020 കാലയളവില്‍ ഉണ്ടായിരുന്നു.

 

വിദേശത്തുനിന്നും 29.18 ലക്ഷം രൂപയുടെ നിക്ഷേപമുള്‍പ്പെടെയായിരുന്നു ഇത്. 2020 ഏപ്രില്‍ജൂണ്‍ മാസത്തിലാണ് നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവര്‍ 29 ലക്ഷംരൂപ റൗഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് നിക്ഷേപിച്ചത്. ബാങ്ക് രേഖകള്‍പ്രകാരം ഈ തുക ഹോട്ടലുകളിലെ താമസത്തിനെന്ന പേരിലാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ റൗഫിന്റെ പേരില്‍ ഇന്ത്യയിലോ വിദേശത്തോ ഹോട്ടലുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

മാത്രമല്ല 2020 ഏപ്രില്‍ജൂണ്‍ മാസങ്ങളില്‍ കോവിഡ് മൂര്‍ധന്യത്തിലായിരുന്നതിനാല്‍ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞുകിടന്ന സമയമായിരുന്നു. റൗഫിന്റെ മറ്റൊരു അക്കൗണ്ടില്‍ 201920 കാലയളവില്‍ 67 ലക്ഷം രൂപയുണ്ടായിരുന്നു. ഇതില്‍നിന്ന് മേയില്‍ 19.7 ലക്ഷം രൂപ ദോഹയിലേക്ക് അയച്ചിട്ടുണ്ട്. ഓക്ടോബറില്‍ 16 ലക്ഷം രൂപ ദോഹയില്‍നിന്ന് ഈ അക്കൗണ്ടിലേക്ക് വരികയുംചെയ്തു. മൂന്നാമത്തെ അക്കൗണ്ടില്‍ 2020ല്‍ 20 ലക്ഷം രൂപ ഉണ്ടായിരുന്നതായും ഇ.ഡി. കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുള്‍പ്പെടെ സംശയിച്ചാണ് അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (2 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (2 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (2 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (2 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (3 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (3 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (3 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (3 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (3 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (6 hours ago)

കുംഭം രാശി: വിഷുഫലം 2026  (7 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (7 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (7 hours ago)

Malayali Vartha Recommends