എന്താ ഡോക്ടറെ എന്റെ തൈറോയ്ഡ് ഹോർമോൺ ഇങ്ങനെ തന്നെ! തൈറോയ്ഡെന്താ കുറയാത്തെ? രോഗിയുടെ ആ ചോദ്യം എന്നെ ശരിക്കും പതറിപ്പിച്ചു; എൻറെ സെൽഫ് കോൺഫിഡൻസിനും ഈഗോയ്ക്കും അഹങ്കാരത്തിനും ആകെ മൊത്തം ടോട്ടൽ കിട്ടിയ ഇടി! നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ. സുൽഫി നൂഹ്

എന്താ ഡോക്ടറെ എന്റെ തൈറോയ്ഡ് ഹോർമോൺ ഇങ്ങനെ തന്നെ! രോഗിയുടെ ആ ചോദ്യം എന്നെ ശരിക്കും പതറിപ്പിച്ചു എൻറെ സെൽഫ് കോൺഫിഡൻസിനും ഈഗോയ്ക്കും അഹങ്കാരത്തിനും ആകെ മൊത്തം ടോട്ടൽ കിട്ടിയ ഇടി! തൈറോയ്ഡെന്താ കുറയാത്തെ? നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ. സുൽഫി നൂഹ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എന്താ ഡോക്ടറെ എന്റെ തൈറോയ്ഡ് ഹോർമോൺ ഇങ്ങനെ തന്നെ! രോഗിയുടെ ആ ചോദ്യം എന്നെ ശരിക്കും പതറിപ്പിച്ചു എൻറെ സെൽഫ് കോൺഫിഡൻസിനും ഈഗോയ്ക്കും അഹങ്കാരത്തിനും ആകെ മൊത്തം ടോട്ടൽ കിട്ടിയ ഇടി! സാധാരണ ഏതാനും ദിവസങ്ങൾക്കകം തന്നെ തൈറോയ്ഡ് ഹോർമോൺ നോർമൽ ലെവലിൽ എത്തേണ്ട രോഗി കഴിഞ്ഞ 6 മാസങ്ങളായി ഉയർന്ന തൈറോയ്ഡ് ഹോർമോണുമായി അങ്ങനെ.
റീ ലുക്ക് വേണം! മറ്റെന്തെങ്കിലും കാരണങ്ങൾ? ആ രോഗിക്ക് വേണ്ടി അല്പനേരം കൂടുതൽ ചിലവഴിക്കുന്നു. നാലഞ്ച് തവണ ഡോസ് മാറ്റിയിട്ടും എവറസ്റ്റ് പോലെ പൊങ്ങിനിൽക്കുന്ന ഹോർമോൺ പ്രഹേളിക. "ഞാൻ എഴുതിയ മരുന്നു തന്നെയാണോ കൊടുക്കുന്നത്"? അവസാനം ഞാൻ അങ്ങനെ തന്നെ ചോദിച്ചു.
"ഡോക്ടർ തന്ന മരുന്ന് തന്നെയാണ്.ജൻ ഔഷധിയിൽ നിന്നാണ് വാങ്ങുന്നത്". സംഭവം എനിക്ക് വളരെ വ്യക്തമായി. ജൻ ഔഷധി മരുന്നിന് മറ്റ് കടകളിൽ നിന്ന് കിട്ടുന്ന മരുന്നിനേക്കാൾ നാലിലൊന്ന് വില. നാലിലൊന്ന് വിലയ്ക്ക് നാലിലൊന്നു മരുന്നു മാത്രം കിട്ടൂവെന്ന് ഞാൻ അവരോട് അസന്നിഗ്ദ്ധമായി പറഞ്ഞു. "ജൻ ഔഷധി നോ നോ"!
നല്ല ഒന്നാന്തരം മരുന്നു വാങ്ങി കഴിക്കൂ എന്ന് വീണ്ടും നിർദേശം. രണ്ടാഴ്ചയ്ക്കകം ഹോർമോൺ ലെവൽ നോർമൽ. ശ്രീ ശശി തരൂർ എഴുതുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രം. മരുന്നുകളുടെ നിലവാരക്കുറവ് ഭാരതം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന് തന്ന. അങ്ങനെയിരിക്കുമ്പോഴാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ മറ്റൊരു നര ബലി.
ഈ ജെൻ ഔഷധി ചവറ് മാത്രമേ നിർദ്ദേശിക്കാവൂ എന്ന് ഭാരതത്തിലെ ഡോക്ടർമാരോട് തിട്ടൂരം. തിട്ടൂരം ഇറക്കിയവരോട് ഒരു വെല്ലുവിളിയുണ്ട് അസുഖം വരുമ്പോൾ ജൻ ഔഷധി മരുന്നു മാത്രം കഴിച്ച് കാണിക്കാമോ? പറ്റില്ല അല്ലേ? ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ടല്ലേ? അപ്പോ പൊതുജനം എന്തും കഴിച്ചൊട്ടെ? രാജകൊട്ടാരത്തിൽ ബ്രാൻഡഡ് മെഡിസിൻ മാത്രം. കൊള്ളാം. ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha

























