എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു, അന്ത്യം കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ...!

സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958 ലാണ് വീരേന്ദ്രകുമാറിന്റെ ഭാര്യയായത്.
ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എം.വി. ശ്രേയാംസ് കുമാര്‍ ഉള്‍പ്പടെ നാല് മക്കളാണുള്ളത്. ഇന്നു വൈകീട്ടുവരെ കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ പൊതുദർശനം. നാളെ (ശനിയാഴ്ച) രാവിലെ വയനാട്ടിലേക്ക്. സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് 3 മണിക്ക് പുളിയാര്‍മലയിലെ വീട്ടുവളപ്പില്‍.
https://www.facebook.com/Malayalivartha

























