പ്രഭാത സവാരിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം... പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു

പ്രഭാത സവാരിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം നടന്ന സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
പൊലീസിന്റെ ഭാഗത്ത് തുടക്കംമുതല്‍ അനാസ്ഥയാണെന്നും ദുര്‍ബലവകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ യുവതിക്കുനേരെ യുവാവ് ലൈംഗിക അതിക്രമം നടത്തിയത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്.
മ്യൂസിയത്തിനു മുന്‍പില്‍ യുവതിക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ രണ്ടുദിവസത്തിനുശേഷവും പിടികൂടിയില്ല. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ യുവതിക്കുനേരെ യുവാവ് ലൈംഗിക അതിക്രമം നടത്തിയത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമി കാറില്‍നിന്ന് ഇറങ്ങുന്നതും വിഡിയോയില്‍ വ്യക്തമാണ്.
ഇന്നോവ കാറില്‍ വന്ന ഒരാളാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മ്യൂസിയത്തിലെ സിസി ടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും അക്രമിയുടെ മുഖം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വാഹനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിസരത്തെ മറ്റ് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























