Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഏ.കെ.ജി സെന്റര്‍ എസ്.എഫ്.ഐ തകര്‍ക്കും. നേതാക്കള്‍ നാടുവിടും... അയ്യായിരം കോടിയുമായി മുതലാളിമാര്‍... വിദ്യാഭ്യാസ കച്ചവടം.... സിപിഎം അണികള്‍ സഹിക്കില്ല.

28 OCTOBER 2022 10:41 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

കേരളത്തില്‍ വിദ്യാഭ്യാസ കച്ചവടം എന്ന സമര മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് സിപിഎം ആണ്. സിപിഎം ഭരിക്കുമ്പോള്‍ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന നേതാക്കള്‍ യോഗങ്ങളില്‍ നിരന്തരം പ്രസംഗിച്ച് അണികളെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്താണ് സ്വാശ്രയ കോളെജുകള്‍ തുടങ്ങാന്‍ ആന്റണി സര്‍ക്കാര്‍ തയ്യാറായത്. കേരളത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ അന്യ സംസ്ഥാനങ്ങളിലേയ്ക്കാണ് ഒഴുകി കൊണ്ടിരുന്നത്.

ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ അന്യ സംസ്ഥാനത്തേയ്ക്ക് പോകുന്ന അവസ്ഥയ്ക്ക് അല്പമെങ്കിലും മാറ്റമുണ്ടായത് സ്വാശ്രയ സ്ഥാപനങ്ങളുടെ വരവ് സഹായിച്ചു. അന്ന് എസ്.എഫ് .ഐ എന്ന വിദ്യാര്‍ത്ഥി സംഘടന നടത്തിയ സമരങ്ങള്‍ കേരളത്തില്‍ നിരവധി ജീവിതങ്ങള്‍ തകര്‍ത്തു. സ്വാശ്രയ സ്ഥാപനങ്ങള്‍ എസ്.എഫ്.ഐ , സിപിഎം ഇടതു സംഘടനകളുടെ ശത്രുവായി മുദ്രകുത്തി. ഇപ്പോഴിതാ രണ്ടാം പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയാകെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി സ്വകാര്യവല്ക്കരിക്കാനാണ് ആദ്യ നീക്കം. ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരത്തിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ എസ്.എഫ്.ഐയുടെ നീക്കം വളരെ ശക്തമായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെയുള്ളവയെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിയ്ക്കില്ലെന്ന് എസ്.എഫ്.ഐ നേതാക്കള്‍ തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ.അക്ഷയ് യാണ് സ്വകാര്യ സര്‍വ്വകലാശാലയെ എതിര്‍ത്ത് സംസാരിച്ചത്. സ്വാക്രയ സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥി വിരുദ്ധമാണെന്ന് സമ്മേളനത്തില്‍ അവര്‍ ആരോപിച്ചു. സ്വകാര്യ സര്‍വ്വകലാശാലകളോടൊപ്പം കോണ്‍സ്റ്റിറ്റിയുവന്റ് കോളെജുകള്‍ ആരംഭിക്കുന്നതിനെതിരെ ഇടത് അധ്യാപക സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

പുതിയ കാലത്തിനു ചേരുന്ന കോഴ്സുകള്‍, പഠനരീതികള്‍ എല്ലാം വേണമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിര്‍ദ്ദേശം. ഈ മാറ്റങ്ങള്‍ക്ക് സഹായകമായ നിയമപരമായ ചട്ടക്കൂടും ഉണ്ടാകണം. ഇക്കാര്യത്തില്‍ ശുപാര്‍ശകള്‍ നല്‍കാന്‍ മൂന്ന് വിദഗ്ധ കമീഷനുകളെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ കമീഷനുകളുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്താണ് സമ്മേളനം തീരുമാനങ്ങളില്‍ എത്തിയത്. ഇതോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ പ്രവേശനനിരക്കില്‍ ഇപ്പോഴുള്ള 38.8 ശതമാനം 75 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വേണ്ടത്ര കോഴ്സുകള്‍ ഇല്ലാത്ത ഉത്തര മലബാറില്‍ കൂടുതല്‍ കോളേജും കോഴ്സുകളും അനുവദിക്കുക, എസ്സി/എസ്ടി, വനിത, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുക തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്. വിദ്യാര്‍ഥികളുടെ അവകാശം ഉറപ്പാക്കാന്‍ വിദ്യാര്‍ഥി അവകാശപത്രികയ്ക്ക് രൂപംനല്‍കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്.പരമ്പരാഗത കോഴ്സുകള്‍ക്കു പകരം നിര്‍മിതബുദ്ധി, ബ്ലോക്ചെയിന്‍ പോലെയുള്ള പുതുതലമുറ കോഴ്സുകളും , ഇന്റഗ്രറ്റഡ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകളും സ്വകാര്യ മേഖലയില്‍ ആരംഭിയ്ക്കും.

മൂല്യനിര്‍ണയത്തിന് ഹാജര്‍ മാനദണ്ഡമാക്കേണ്ടതില്ലെന്ന തീരുമാനവും എടുത്തിട്ടുണ്ട്. വിദേശത്തും ഇന്ത്യയിലെ തന്നെ പല സര്‍വകലാശാലകളിലും കോഴ്സുകള്‍ വിദ്യാര്‍ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ക്ലാസ്മുറിയിലെ പരമ്പരാഗത അധ്യയനം മാത്രമെന്ന രീതി ഉപേക്ഷിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറികളുമുള്ള ക്യാമ്പസുകളായി കോളെജുകളെ മാറ്റുകയാണ് ലക്ഷ്യം.

സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ഫീസടക്കമുള്ള കാര്യങ്ങള്‍ തീരുമാനിയ്ക്കാനുള്ള അവകാശം അവര്‍ക്കായിരിക്കും, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും സ്വകാര്യ മേഖല തീരുമാനിക്കുന്ന അവസ്ഥ വരമെന്നാണ് എസ്.എഫ്.ഐ നിലപാട്.വിദ്യാഭ്ായസ രംഗത്തെ കച്ചവട വല്‍ക്കരണത്തില്‍ എസ്.എഫ്.ഐയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് മാറ്റമില്ലെന്ന്ാണ് സംസ്ഥാന പ്രസിഡന്റ് എ.എ.അക്ഷയ് യോഗത്തില്‍ പറഞ്ഞത്.നിലവിലുള്ള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും അവര്‍ പറഞ്ഞു.

സ്വാകാര്യ സര്‍വ്വകലാശാലകളും കോണ്‍സ്റ്റിറ്റിയുവന്റ് കോളെജുകളും സ്ഥാപിക്കുന്ന നയത്തെ കെ.എസ്.യു വും പ്രതിപക്ഷ അധ്യാപക സംഘടനയായ ജി.എസ്.ടി.ഒയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത്തരം പത്ത് കോളെജുകള്‍ തുടങ്ങാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന നിലപാടിലാണ് മന്ത്രി ആര്‍.ബിന്ദുവും. ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനായി അഞ്ഞൂറ് കോടി രൂപ സമാഹരിക്കുകയാണ് ല്ക്ഷ്യം എന്നും മന്ത്രി പറഞ്ഞു.

അഞ്ഞൂറ് കോടി സര്‍ക്കാര്‍ സമാഹരിക്കുകയല്ല മറിച്ച് സ്വകാര്യ നിക്ഷേപകരെ കൊണ്ട് കോളെജുകളും സര്‍വ്വകലാശാലകളും തുടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഈ നയത്തെയാണ് എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ എതിര്‍ക്കുന്നത്. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ പന്ത്രണ്ട് വര്‍ഷത്തോളം എസ്.എഫ്.ഐ സമരം നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. മന്ത്രിമാരെ വഴിയില്‍ തടഞ്ഞു. നിരവധി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമരക്കാരുടെ തല്ല് കൊള്ളേണ്ടി വന്നു.

കേരളത്തില്‍ പത്തിലധികം ഹര്‍ത്താലുകള്‍ നടന്നു. സ്വാശ്രയത്തിനെതിരെയുള്ള സമരം കാരണം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്തു പോയി പഠിച്ചു. സമരം ശക്തമായിരുന്ന കാലത്ത് വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികള്‍ കേരളത്തിലെത്തി വായ്പകള്‍ നല്കി വിദ്യാര്‍ത്ഥികളെ വിദേശ പഠനത്തിന് തിരഞ്ഞെടുത്തു. ഇപ്പോഴും വിദേശ പഠനത്തിന് പത്ത് ശതമാനത്തില്‍ കുറയാത്ത വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നും പോകുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

പഠിക്കാന്‍ ആളില്ലാതെ കേരളത്തിലെ മിക്ക എന്‍ജിനിയറിംഗ് കോളെജുകളും പൂട്ടലിന്റെ വക്കിലാണ്. ഇത്തരം കോളെജുകളില്‍ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിച്ചാല്‍ പോരെ എന്ന ചോദ്യമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തുന്നത്. വീണ്ടും സ്വാകാര്യ മേഖലയിലേയ്ക്ക കൂടുതല്‍ പേരെ എത്തിച്ച് നിക്ഷേപം നടത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തില്‍ ദുരൂഹതയുണ്ടെന്ന്ാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം. സ്വാശ്രയ വിദ്യാഭ്യാസ സമരകാലത്ത് ഇന്ദിര ഭവന്‍ ആക്രമിക്കാന്‍ എത്തിയവരാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ , എന്നാല്‍ സിപിഎം ന്റെ സ്വകാര്യ വല്‍ക്കരണത്തില്‍ നിങ്ങള്‍ എ.കെ.ജി സെന്ററിന് കല്ലെറിയാന്‍ തയ്യാറാകണമെന്നാണ് വലതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പരിഹാസം.

സ്വാശ്രായ സമരം നടത്തിയ നേതാക്കളുടെ മക്കള്‍ക്കെല്ലാം പിന്നീട് അതേ കോളെജുകളില്‍ തന്നെ പഠിക്കേണ്ടി വരികയും ചെയ്തു. അന്ന് സമരം നടത്തിയ നേതാക്കളാണ് ഇന്ന് ഭരണത്തിലിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. അയ്യായിരം കോടിയുടെ വികസനം കേള്‍ക്കുമ്പോള്‍ നല്ല സുഖമുണ്ട്. പക്ഷേ കേരളത്തിലെ വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായും കച്ചവട വല്‍ക്കരിക്കപ്പെടുകയാണെന്ന വസ്തുത മാറക്കാനാവില്ല. തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നു വന്ന പൊതുവിദ്യാഭ്യാസ രംഗം വീണ്ടും സ്വകാര്യ മേഖല കയ്യടക്കാനാണ് സാധ്യത. എന്തായാലും കേരള വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം പിണറായി സര്‍ക്കാരില്‍ നിന്നുമുണ്ടാകുന്നതിനെ പരഹസിക്കാന്‍ മാത്രമേ കഴിയൂ.

ഇപ്പോള്‍ കുട്ടികള്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുപോയാണ് പല കോഴ്‌സും പഠിക്കുന്നത്. എവിടെയും പ്രവേശനം നേടാന്‍ അവരെ പ്രാപ്തരാക്കുന്ന സെക്കന്‍ഡറി വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ആദ്യലക്ഷ്യം. എന്നാല്‍, അവര്‍ക്കെല്ലാം അവര്‍ ആഗ്രഹിക്കുന്ന കോഴ്സുകള്‍ അതേ മികവോടെ ഇവിടെ പഠിക്കാന്‍ അവസരമൊരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതോടെ സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തുമുള്ള കുട്ടികള്‍ പഠനത്തിനായി ഇവിടേക്കു വരാന്‍ തയ്യാറാകുമെന്ന പ്രത്യാശയാണ് സര്‍ക്കാര്‍ പങ്കുവെയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (48 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (1 hour ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (1 hour ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends