Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

പിണറായിക്ക് ശിവശങ്കറിൻ്റെ ബ്ലാക്ക് മെയിലിംഗ്: ശങ്കരനെന്ന് കേട്ടാൽ മുഖ്യൻ മുള്ളും... ഒടുവിൽ സ്വർണ്ണം ബംഗളുരുവിലേക്ക്

28 OCTOBER 2022 10:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ടർ മാരെ 'കത്രിക ' പൂട്ടിടാൻ നേരമായി; പൊട്ടിത്തെറിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറയാൻ ഉള്ള ആ ഉളുപ്പ് ഇല്ലായ്മ ഉണ്ടല്ലോ; ഡോക്ടർ ലളിതാംബികയെ വിമർശിച്ച് അഞ്ജു പാർവതി

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കേരള സർക്കാർ വല്ലാതെ ഭയപ്പെടുന്നതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടററേറ്റ് സുപ്രീം കോടതിയിൽ. ഭയത്തിൻ്റെ അടിസ്ഥാനം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും ഡയറക്ടറേറ്റ് പരോക്ഷസൂചന നൽകുന്നു. എന്നാൽ എം ശിവശങ്കറിന് ഒരു കൂസലുമില്ല. മുഖ്യമന്ത്രി തന്നോട് കളിച്ചാൽ അദ്ദേഹത്തെ കളി പഠിപ്പിക്കുമെന്നാണ് ശിവശങ്കറിൻ്റെ തീരുമാനം. ഒറ്റവരിയിൽ പറഞ്ഞാൽ ശിവശങ്കർ പിണറായിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് മനസിലാക്കാം.

സ്വർണ്ണക്കടത്ത് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിലാണ് ഇ.ഡിയുടെ വിശദീകരണം. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റരുതെന്നാണ് കേരള സർക്കാരിൻ്റെ ആവശ്യം. വിചാരണ കേരളത്തിൽ തന്നെ തുടർന്നാൽ കേസ് അട്ടിമറിക്കും എന്നാണ് ഇ.ഡി. സുപ്രീം കോടതിയെ അറിയിച്ചത്. ഏതുവിധേനയും അന്വേഷണം അട്ടിമറിക്കുക എന്നതാണ് പിണറായി വിജയൻെറ ലക്ഷ്യം.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്​സ്​മെൻ്റ്​ ഡയറക്​ടറേറ്റ് അറിയിച്ചു. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇ ഡി ആരോപിച്ചു. സ്വർണക്കടത്തിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി അടുത്ത മാസം മൂന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

സ്വന്തം ഇഷ്ടപ്രകാരം ക്രിമിനല്‍ നടപടി ചട്ടം 164 അനുസരിച്ചാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതെന്നാണ് ഇഡിയുടെ എതിർ സത്യവാങ് മൂലത്തില്‍ പറയുന്നത്. കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണിത്. സ്വപ്ന മൊഴി നൽകിയതിൽ മറ്റ് ആരും സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ഇഡി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി കത്തെഴുതി. സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന സന്ദേശം നല്‍കാനായിരുന്നു ഇത്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പരാതി അറിയിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് വ്യക്തമായതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും ഇ ഡി ആരോപിക്കുന്നു.

വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ രാഷ്ട്രീയ ഇടപെടൽ ഇല്ല. സംസ്ഥാനത്ത് നീതിയുക്തമായ വിചാരണ നടക്കില്ലെന്ന ആശങ്കയാണ് ഇതിന് അടിസ്ഥാനമെന്നും ഇ ഡി മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. ദില്ലി ഇ ഡി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേസിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിൻ്റെ തീരുമാനം വ്യാഴാഴ്ച ഉണ്ടാവും. വ്യാഴാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

എന്നാൽ എം ശിവശങ്കറിന് ഒരു കൂസലുമില്ല. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചതിൽ അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കണ്ടെത്തിയാണ് 2020 ജൂലൈ 17 ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.

ഈ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ തനിക്കെതിരെ നടപടിയെടുത്തത്. എന്നാൽ തന്‍റെ ഭാഗം കേൾക്കാൻ അച്ചടക്ക സമിതി തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിയമവിരുദ്ധമായ സസ്പെൻഷൻ ഉത്തരവുകൾ റദ്ദാക്കി സർവ്വീസ് കാലയളവാക്കി കണക്കാക്കണമെന്ന് ട്രൈബ്യൂണലില്‍ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഫയലിൽ സ്വീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചീഫ് സെക്രട്ടറി അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടി. ഇതു കൊണ്ടരിശം തീരാതെ ശിവശങ്കർ പുരയ്ക്ക് ചുറ്റും മണ്ടി നടന്ന കാഴ്ചയും വെള്ളിയാഴ്ച കേരളം കണ്ടു.

കന്നുകാലി വളർത്തലിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് അനന്ത സാധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞത്. സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിച്ച ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടെ വിവാദ വിഷയങ്ങളിൽ മൗനം തുടരുമ്പോഴാണ് സ്റ്റാർട്ട് മിഷന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ ശിവശങ്കർ എത്തിയത്.
കന്നുകാലി വളർത്തലിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഇന്‍റർനെറ്റ് സാധ്യതകളെ കുറിച്ചുള്ള പാനൽ ചർച്ചയിലാണ് എം ശിവശങ്കർ പങ്കെടുത്തത്. കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണമെന്ന് എം ശിവശങ്കർ പറഞ്ഞു. കന്നുകാലി തീറ്റ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വിൽപ്പനയ്ക്ക് ഒഎൽഎക്സ് മാതൃകയിലും ആപ്പുകൾ ഒരുക്കാം.

ഫാമുകൾക്ക് അക്രിഡിഷൻ, പാലുത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി തുടങ്ങിയ നിർദ്ദേശങ്ങളും ശിവശങ്കർ മുന്നോട്ട് വച്ചു. ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാർട്ട് അപ്പുകൾ മുന്നോട്ട് വന്നാൽ സർക്കാർ അവസരം ഒരുക്കുമെന്നും ശിവശങ്കർ പറഞ്ഞു. കന്നുകാലി വളർത്തലിലും സംരക്ഷണത്തിലും സറ്റാർട്ട് അപ്പ് ഐഡിയകൾ ക്ഷണിച്ചുകൊണ്ടുള്ള ഇന്നോവേഷൻ ചലഞ്ചിനും സമ്മിറ്റിൽ തുടക്കമായി. വിവിധ വിഷയങ്ങളിൽ ഇന്‍റർനെറ്റ് സാധ്യതകൾ ചർച്ചയായ ഐഒടി സമ്മിറ്റ് ടെക്നോപാർക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐടി സെക്രട്ടറിയായിരിക്കെ സ്റ്റാർട്ട് അപ്പ് മിഷൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ശിവശങ്കറായിരുന്നു. അതു കൊണ്ടു കൂടിയാണ് അദ്ദേഹം സമ്മിറ്റിൽ പങ്കെടുക്കാനെത്തിയത്.

സ്വർണ്ണക്കടത്ത് കേസിലെ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ശിവശങ്കർ ഒരു പൊതുചടങ്ങിൽ പങ്കെടുത്തത്. ഇതിനു മുമ്പ് മുഖ്യമന്ത്രി കൂടി പങ്കെടുത്ത മൃഗസംരക്ഷണ വകുപ്പിൻ്റെ യോഗങ്ങളിലൊന്നും ശിവശങ്കർ പങ്കെടുത്തിരുന്നില്ല.

സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ടു മാസം മുമ്പാണ് 59 പേജുള്ള ഹർജി ഇഡി ഫയല്‍ ചെയ്തത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്.


സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡി പുതിയ നീക്കവുമായി രംഗത്തെത്തിയത്. നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു". കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.


കേസിലെ പ്രതികൾ അന്വേഷണ ഏജൻസിക്കെതിരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി.ഇത് സ്വാധീനം മൂലമാണെന്നും ശിവശങ്കറിന്‍റെ ഉപകരണമായി സന്ദീപ് മാറിയതിന്‍റെ തെളിവായി ഇഡി സംശയിക്കുന്നതായും ഹർജിയിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് കേരളത്തിന്‍റെ അയൽ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇഡി ചർച്ച തുടരുന്നതിനിടെയാണ് ഹർജിയെന്നത് പ്രധാന്യമുള്ളതാണ്. വിചാരണ നടപടികൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് അസാധാരണമാണ്.


മുഖ്യമന്ത്രിയുടെ സ്വാധീനം ഇല്ലാതാക്കാൻ വേണ്ടിയാണ് ഇ ഡി ബംഗളുരുവിലേക്ക് കേസ് മാറ്റാൻ തീ രുമാനിച്ചത്. മുഖ്യമന്ത്രിയുടെ താത്പര്യാനുസരണം ഈ നീക്കം അട്ടിമറിക്കുമെന്ന സംശയം ഇ. ഡിക്ക് ഉണ്ടായിരുന്നു. ഇത് സംഭവിക്കാതിരിക്കാനായി ചില നീക്കങ്ങൾ ഇ.ഡി.സുപ്രീം കോടതിയിൽ നടത്തിയിരുന്നു. എന്നാൽ ശിവശങ്കർ ഇങ്ങനെയൊരു നീക്കവുമായി രംഗത്തെത്തുമെന്ന് ഒരിക്കലും ഇ.ഡി.പ്രതീക്ഷിച്ചില്ല. ഇതെങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ അന്വേഷണത്തിൽ നിന്നാണ് മുഖ്യമന്ത്രിയാണ് പിന്നിലെന്ന് കേന്ദ്ര ഏജൻസികൾ മനസിലാക്കിയത്.


മുഖ്യമന്ത്രിക്ക് ഇ.ഡിക്ക് എതിരെ കോടതിയിൽ പോകാൻ നിയമ തടസ്സമുണ്ട്.കാരണം അദ്ദേഹം കേസിൽ പ്രതിയല്ല. എന്നാൽ വിചാരണ ഒരു കാരണവശാലും കർണാടകത്തിലേക്ക് മാറ്റരുതെന്ന ആഗ്രഹമാണ് മുഖ്യമന്ത്രിക്കുള്ളത്. കർണാടകം ഭരിക്കുന്നത് ബി ജെ പിയാണ്. ബി ജെ പിയുടെ കൈയിൽ കാര്യങ്ങൾ ചെന്നാൽ താൻ കുഴയുമെന്ന് മുഖ്യമന്ത്രിക്കറിയാം. വിചാരണ നടക്കുന്നത് കോടതിയിലാണെങ്കിലും ബി ജെ പി കരുക്കൾ നീക്കുമെന്ന് പിണറായി സംശയിക്കുന്നു.


കേരളത്തിൽ വിചാരണ നടന്നാൽ തങ്ങൾക്ക് എല്ലാം മാനേജ് ചെയ്യാൻ കഴിയുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. സ്വപ്നയെ മാനേജ് ചെയ്യുകയാണ് പ്രധാനം. സ്വപ്ന മൊഴി മാറ്റുമെന്ന സംശയം ഇ.ഡിക്കുണ്ട്. സർക്കാരിൻ്റെ കൈയിലുള്ള തുറുപ്പുചീട്ടുകളെല്ലാം സർക്കാർ ഇറക്കും. ഇതിൽ ഭീഷണി മുതൽ സാന്ത്വനം വരെയുള്ള എല്ലാ അടവുകളും പ്രയോഗിക്കും. കേരളത്തിൽ വിചാരണ നടക്കാതിരുന്നാൽ സ്വപ്നയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിക്കാമെന്ന് ഇ ഡി വിശ്വസിക്കുന്നു.

 

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തി മന്ത്രിയെ അറസ്റ്റ് ചെയ്തതോടെയാണ് പിണറായിക്ക് ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. പാർത്ഥ ചാറ്റർജിയുടെ അറസ്റ്റ് വാർത്തയെത്തിയ ഉടനെയാണ് ശിവശങ്കറിനെ കൊണ്ട് മുഖ്യമന്ത്രി സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തത്.


മുൻ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ആണ് പാർത്ഥ ചാറ്റർജി. പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വീട്ടിലും റെയ്ഡ് നടന്നത്. അതായത് തൻ്റെ വീട്ടിലും ഇ ഡി റെയ്ഡ് നടക്കുമെന്ന സംശയം പിണറായിക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (9 minutes ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (38 minutes ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (1 hour ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (1 hour ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (1 hour ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (1 hour ago)

74-ാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങള്‍; നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദഘാടനം ചെയ്യും  (1 hour ago)

വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....  (1 hour ago)

16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...  (1 hour ago)

തന്ത്രിയെ ജയിലിൽ അടക്കുക എന്നത് സർക്കാരിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നോ എന്ന് സംശയിക്കണം ; ആഞ്ഞടിച്ച് രമേശ്‌ ചെന്നിത്തല  (1 hour ago)

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വിജയൻ ഫാൻസ് അസോസിയേഷനല്ല യൂത്ത് കോൺഗ്രസ്; സി.പി.എം അക്രമ രാഷ്ട്രീയത്തെ ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

തന്ത്രിക്ക് ജാമ്യം നല്‍കിയുള്ള കോടതി വിധിയില്‍ തെളിവ് ഇല്ല; സി.പി.എമ്മിന് എതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും വഴി തിരിക്കുന്നതിന് വേണ്ടി തന്ത്രിയെ അറസ്റ്റു ചെയ്തതാണോയെന്ന് സംശയിക്കണം; പൊട്ടിത  (2 hours ago)

രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം  (2 hours ago)

Malayali Vartha Recommends