Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്.... സംഭവദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമം നടത്തിയതായി സൂചനകള്‍.... പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീ്‌സ്... ഇയാള്‍ക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി

29 OCTOBER 2022 07:10 AM IST
മലയാളി വാര്‍ത്ത

മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്....
സംഭവദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമം നടത്തിയതായി സൂചനകള്‍.... പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീ്‌സ്... ഇയാള്‍ക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി.

ഇയാള്‍ സഞ്ചരിച്ച കാര്‍ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നടപടി ആരംഭിച്ചു.
സംഭവദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ കുറവന്‍കോണത്തെ വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു. അക്രമി നന്ദന്‍കോട് ഭാഗത്തേക്ക് പോകുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.

പ്രതിയുടെ രേഖാചിത്രം ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. പരാതിക്കാരി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേസമയം സ്റ്റേഷനു തൊട്ടടുത്ത് അക്രമം നടത്തിയശേഷം കാറില്‍ കടന്ന പ്രതിയെ 3 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പരാതി നല്‍കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. പ്രതി ഒളിച്ചിരിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തിട്ടും പരിശോധിക്കാതെ പൊലീസ് മടങ്ങിയതിനു പിന്നാലെ പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു.
പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പൊലീസിനെതിരെ യുവതി മാധ്യമങ്ങള്‍ മുഖേന രംഗത്തു വന്നതോടെയാണ് ഇന്നലെ ലൈംഗികാതിക്രമത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത്.

എന്നാല്‍ പരാതിക്കാരിയുടെ നിരന്തര പരിശ്രമത്തിനൊടുവില്‍ സിസിടിവി ദൃശ്യം കണ്ടെത്തുകയായിരുന്നു. കറുത്ത പാന്റും കയ്യില്ലാത്ത വെള്ള ബനിയനും ധരിച്ച അക്രമിയുടെ തലയില്‍ മഫ്‌ലറുണ്ട്. നന്തന്‍കോട് ഭാഗത്തു നിന്നു വന്ന വാഹനം മ്യൂസിയം ഗേറ്റിനു സമീപം നിര്‍ത്തിയ ശേഷമാണ് യുവതിയെ ആക്രമിച്ചത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (10 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (26 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends