സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍... ഭരണത്തിലെ ഗവര്‍ണറുടെ ഇടപെടലും മന്ത്രിമാര്‍ക്കും വിസിമാര്‍ക്കുമെതിരായ നീക്കവും സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും... കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കുന്നതാണ്. തൊഴിലാളി സംഘടന റിപ്പോര്‍ട്ടും കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യും.
അതേസമയം, ജനങ്ങള്‍ക്ക് ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞു. സുപ്രീം കോടതി വിധി വിശദമായി സി പി എം പരിശോധിച്ചു.
വിസിമാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്. ജനങ്ങളുടെ പ്രീതി നഷ്ടമായിരിക്കുന്നത് ഗവര്‍ണര്‍ക്ക് ആണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വിധി അന്തിമമല്ല. പല ബില്ലുകളും ഗവര്‍ണര്‍ ഒപ്പിടാതെ വെച്ചിരിക്കുകയാണ്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ പ്രശ്‌നം പരിഹരിക്കില്ല. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതി പ്രശ്‌നമല്ല. അതുകൊണ്ടൊന്നും മന്ത്രിയെ ഒഴിവാക്കാനാകില്ല.
"
https://www.facebook.com/Malayalivartha


























